എച്ടിസി സ്മാർട്ട്‌ഫോൺ വിൽപന നിർത്തുന്നു..? പകരം ഇറക്കാൻ പോകുന്നത് മറ്റു ചില ഉപകരണങ്ങൾ!

By Gizbot Bureau
|

ഒരുകാലത്ത് സ്മാർട്ട്‌ഫോൺ ലോകത്ത് പ്രതാപത്തോടെ വാണിരുന്ന ചരിത്രമുണ്ട് എച്ടിസിക്ക്. ബേസിക്ക് ഫോണുകൾ ഒന്നും തന്നെ അധികം ഇറക്കാതെ സ്മാർട്ട്‌ഫോൺ വിപണിയിൽ മാത്രം ശ്രദ്ധ കൊടുത്തിരുന്ന കമ്പനി ഒരുപിടി നല്ല മോഡലുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ നേരെ തിരിച്ചാണ്.

പിരിച്ചുവിട്ടത് 1500 ജോലിക്കാരെ

പിരിച്ചുവിട്ടത് 1500 ജോലിക്കാരെ

കമ്പനിയിലെ ജോലിക്കാരിൽ നിന്നും കാൽഭാഗത്തിലേറെ വരുന്ന 1500ൽ അധികം ആളുകളെ കമ്പനി പിരിച്ചുവിട്ടിരിക്കുകയാണ്. ഒപ്പം ഫോൺ വിപണിയും ആകെ ശോകമായ അവസ്ഥയിൽ ആണ്. അവസാനം ഇറങ്ങിയ എച്ടിസി യു 12+ മികച്ച സവിശേഷതകളുമായി എത്തിയ ഒരു ഫോൺ ആയിരുന്നെങ്കിൽ കൂടെ വേണ്ടത്ര മാർക്കറ്റിങ് നടത്താത്തതിനാൽ അധികമാരും അറിയാതെ പോയിരിക്കുകയാണ്.

കമ്പനിക്ക് പിഴച്ചത്

കമ്പനിക്ക് പിഴച്ചത്

കമ്പനിയിലെ ജോലിക്കാരെ സംബന്ധിച്ചെടുത്തോളം ഏറെ വിഷമകരമായ കാര്യമാണിത്. ഒപ്പം എച്ടിസി ഫോൺ ആരാധകരെ സംബന്ധിച്ചും ഏറെ നിരാശ നൽകുന്ന കാര്യമാണിത്. തങ്ങളുടെ അവസാന മോഡലുകൾ ഇറക്കിയ സമയത്തെങ്കിലും കമ്പനി വിപണിയിൽ ഇന്നുള്ള മത്സരങ്ങളെ കുറിച്ച് മനസ്സിലാക്കേണ്ടിയിരുന്നു. ഒപ്പം പഴയ കമ്പനികളിൽ പലതും ഇന്ന് പിടിച്ചു നിൽക്കാൻ പെടാപ്പാട് പെടുന്ന സാഹചര്യത്തിൽ അല്പം വ്യത്യസ്തമായ ഒരു വിപണന തന്ത്രവും ആവിഷ്കരിക്കേണ്ടിയിരുന്നു.

പക്ഷെ, കമ്പനിയുടെ മനസ്സിൽ ഒരു കാര്യമുണ്ട്

പക്ഷെ, കമ്പനിയുടെ മനസ്സിൽ ഒരു കാര്യമുണ്ട്

അതേ, സ്മാർട്ട്‌ഫോൺ വിപണിയിൽ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് കമ്പനി മൂക്കുകുത്തിയെങ്കിലും വേറൊരു രംഗത്ത് എച്ടിസി വളർന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരു കമ്പനിയും അധികം കൈവെക്കാത്ത വിആർ ഹെഡ്സെറ്റ് മേഖലയിലാണ് കമ്പനിയുടെ ഇപ്പോഴുള്ള മുന്നേറ്റം നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലങ്ങൾ കിട്ടിക്കൊണ്ടിരിക്കുകയാണ് കമ്പനിക്ക്, തങ്ങളുടെ ഏറ്റവും പുതിയ വിആർ ഉപകരണങ്ങളിലൂടെ.

എച്ടിസി Vive

എച്ടിസി Vive

Vive എന്ന പേരിൽ ഏതാനും വിആർ ഹെഡ്സെറ്റുകൾ വിജയകരമായി കമ്പനി അവതരിപ്പിച്ചിരിക്കുന്ന കാഴ്ച നമ്മൾ ഈയടുത്ത് കണ്ടു. Vive ഫോക്കസ്, Vive പ്രോ എന്നീ മോഡലുകൾ അവതരിപ്പിച്ച കമ്പനി രണ്ടും തന്നെ വിപണിയിൽ നല്ല രീതിയിൽ അവതരിപ്പിക്കുന്നതിലും വിൽപന നടത്തുന്നതിലും വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കമ്പനിയുടെ ശ്രദ്ധ ഇനി മുതൽ കൂടുതലായും ഈ വിആർ മേഖലയിൽ ആണെന്ന കാര്യം ഒളിഞ്ഞും തെളിഞ്ഞും നമുക്ക് മനസ്സിലാകുന്നുണ്ട്.

ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്‌വേർഡുകൾ!ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്‌വേർഡുകൾ!

എന്തായാലും കാത്തിരിക്കാം

എന്തായാലും കാത്തിരിക്കാം

എന്തായാലും നമുക്ക് കാത്തിരിക്കാം. വിആർ ഉപകരണങ്ങൾ മാത്രമായി കമ്പനി ചുരുങ്ങുമോ അതല്ല മികച്ച ഒരുപിടി ഫോണുകളുമായി ശക്തമായ ഒരു മുന്നേറ്റം കമ്പനി ഇനിയും നടത്തുമോ എന്നറിയുന്നതിനായി.

Best Mobiles in India

Read more about:
English summary
HTC Stoping Smartphones? But They Plan Something Big in VR Devices

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X