4,6 ജിബിയുടെ റാംമ്മിൽ HTC U11+ വിപണിയിൽ എത്തി ,വില ?

By Anoop Krishnan
|

HTCയുടെ ഏറ്റവും പുതിയ മോഡലായ HTC U11+ ഇന്ത്യൻ വിപണിയിൽ എത്തി .ആപ്പിളിനെ വെല്ലാൻ ശേഷിയുള്ള മോഡലുകളാണിത് . 4 ജിബിയുടെ കൂടാതെ 6 ജിബിയുടെ പുതിയ രണ്ടു വേരിയൻറ്റുകളിലാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 56,990 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

ഡിസ്പ്ലേ & പ്രൊസസർ

ഡിസ്പ്ലേ & പ്രൊസസർ

6 ഇഞ്ചിന്റെ വലിയ IPS LCD QHD+ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൂടാതെ ഇത് 2880 x 1440ന്റെ പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് .ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു വേരിയൻറ്റുകളും ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസറിൽ തന്നെയാണ് പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 835 ഉള്ളതുകൊണ്ട് മികച്ച പെർഫോമൻസ് തന്നെ HTC U11+ നിന്നും പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകൾ

ആന്തരിക സവിശേഷതകൾ

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 2 തരത്തിലുള്ള മോഡലുകളാണ് നിലവിൽ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ ,6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് ഇത് പുറത്തിറങ്ങുന്നത് .

ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രൊസസ്സറും 6 ജിബിയുടെ റാംമ്മും ഉള്ളതുകൊണ്ട് ഈ സ്മാർട്ട് ഫോണിന്റെ പെർഫോമൻസ് നല്ല നിലവാരം പുലർത്തും എന്ന് പ്രതീക്ഷിക്കാം .

പുതിയ ആൻഡ്രോയിഡ് വേർഷൻ

പുതിയ ആൻഡ്രോയിഡ് വേർഷൻ

ഒരു സ്മാർട്ട് ഫോണിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് അതിൻെറ ഓപ്പറേറ്റിംഗ് സിസ്റ്റം .കാരണം അപ്പ്ഡേറ്റഡ് വേർഷൻ ലഭിക്കുകയാണെങ്കിൽ അത് സ്മാർട്ട് ഫോണിന്റെ പെർഫോമ്മൻസിനു സഹായകമാകും . HTC U11+ ൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

വണ്‍പ്ലസ്‌ 5ടിയ്‌ക്കായി കാഷിഫൈയുടെ ബൈബാക്‌ പ്രോഗ്രാംവണ്‍പ്ലസ്‌ 5ടിയ്‌ക്കായി കാഷിഫൈയുടെ ബൈബാക്‌ പ്രോഗ്രാം

ക്യാമറകൾ

ക്യാമറകൾ

ക്യാമറകളുടെ കാര്യത്തിലും HTC U11+ ഒട്ടും പുറകിലോട്ടല്ല .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഇതിനു 12 മെഗാപിക്സലിന്റെ അൾട്രാപിക്സൽ 3 പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിനുണ്ട് .

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ബാറ്ററി ,വില

ബാറ്ററി ,വില

3930mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുകൂടാതെ ഫാസ്റ്റ് ചാർജിങ് ഇതിന്റെ ബാറ്ററിയുടെ മറ്റൊരു സവിശേഷതയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 56,990 രൂപമുതലാണ് .

ഒറ്റനോട്ടത്തിൽ

ഒറ്റനോട്ടത്തിൽ

6 ഇഞ്ചിന്റെ IPS LCD QHD+ ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് . 2880 x 1440 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു വേരിയറ്റുകളിലാണ് ഇത് വിപണിയിൽ എത്തുന്നത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .12 മെഗാപിക്സലിന്റെ അൾട്രാപിക്സൽ 3 പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് ഇതിനുള്ളത് .

ആൻഡ്രോയിഡ് ഓറിയോലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3930mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജ്ജ് 3.0 ,ബ്ലൂടൂത്ത് 5.0, NFC, LTE, Wi-Fi,കൂടാതെ USB ടൈപ്പ് -C പോർട്ട് എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .

Best Mobiles in India

Read more about:
English summary
HTC U11+ has been launched in India at Rs. 56,990. The smartphone will go on sale exclusively via Flipkart from February 7 onwards, which is tomorrow. Powering the U11+ is a Qualcomm Snapdragon 835 processor along with 6GB RAM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X