ഈ കാരണങ്ങള്‍ മാത്രം മതിയാകും എച്ച്ടിസി U12 നിങ്ങള്‍ വാങ്ങാന്‍..!
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പ്രമുഖന്മാരായ എച്ച്ടിസി പുതിയ സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു. എച്ച്ടിസി U12 എന്ന തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മേയ് മാസത്തില്‍ തന്നെ ആഗോളവിപണിയില്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഈ ഫോണിന്റെ കുറിച്ച് പല വാർത്തകളും എത്തിയിരുന്നു. എന്നാല്‍ ഏവര്‍ക്കും അറിയാം ഒരു ഫോണ്‍ എത്തുന്നതിനു മുന്‍പ് അതിന്റെ സവിശേഷതകളും ഫോട്ടോകളും പുറത്തിറങ്ങുന്ന ഇന്നത്തെ കാലത്ത് സ്വാഭാവികമാണെന്ന്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം എച്ച്ടിസി യു12 മേയ് മാസം അവസാനത്തോടെ അല്ലെങ്കില്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തുമെന്ന് സൂചിപ്പിക്കുന്നു. ഉപയോക്താവിന്റെ മനസ്സിനിണങ്ങുന്ന ഫോണായിരിക്കും എച്ച്ടിസി യു12 എന്ന് കമ്പനി പറയുന്നു. വലിയ ഡിസ്‌പ്ലേ തന്നെയാണ് ഈ ഫോണിന്റെ പ്രത്യേകത.
ഈ ഫോണിന്റെ സവിശേഷകളെ കുറിച്ചു പറയുകയാണെങ്കില്‍ WQHD+ റെസൊല്യൂഷനുളള 6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്.
ഫോട്ടോഗ്രാഫിയെ കുറിച്ചു പറയുകയാണെങ്കില്‍ നാലു ക്യാമറകള്‍ ഉള്‍പ്പെടുത്തമെന്നാണ്. അതായത്, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 16എംപി 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും അതു പോലെ രണ്ട് 8എംപി സെന്‍സറുകളുമാണ് എച്ച്ടിസി യു12-ല്‍. ആന്‍ഡ്രോയിഡ് ഓറിയോ ഒഎസിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. 3,420എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. വെളളം, പൊടി എന്നിവ പ്രതിരോധനത്തിനായി ഫോണിന് I68 സര്‍ട്ടിഫിക്കറ്റ് നല്‍കും.

കൂടാതെ ഈ ഫോണിന് എഡ്ജ് സെന്‍സര്‍ ഫീച്ചറും നല്‍കുമെന്നു പ്രതീക്ഷിക്കുന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ആപ്‌സുകള്‍ ലോഞ്ച് ചെയ്യാനും ചിത്രങ്ങള്‍ എടുക്കാനും, 'OK Google' മോഡ് പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ ഒപ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കുന്നു. ഇതു കൂടാതെ മറ്റു പല സവിശേഷതകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications








