കൂടുതല്‍ കരുത്തോടെ എച്ച്റ്റിസി U12 എത്തുന്നു: ഈ സവിശേഷതകള്‍ സ്ഥിരീകരിച്ചു!!

Posted By: Samuel P Mohan

വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ചിത്രങ്ങളും സവിശേഷതകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് പുതുമയുളള കാര്യമൊന്നുമല്ല. പുതിയ ഫോണുകളുടെ പാനല്‍, ചാര്‍ജ്ജിംഗ് പോര്‍ട്ട് ഭാഗം, ഡിസ്‌പ്ലേ എന്നിവ വ്യക്തമായി കാണുന്ന ചിത്രങ്ങളായിരിക്കും പലപ്പോഴും പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഫോണിനെ കുറിച്ചുളള ഈ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് എല്ലാം തന്നെ വിശ്വസിക്കാനും ബുദ്ധിമുട്ടാണ്.

കൂടുതല്‍ കരുത്തോടെ എച്ച്റ്റിസി U12 എത്തുന്നു: ഈ സവിശേഷതകള്‍ സ്ഥിരീകരിച

ഇന്ന് ഇവിടെ ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത് എച്ച്റ്റിസിയുടെ പുതിയ ഫോണിനെ കുറിച്ചാണ്. തായ്‌വാന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ എച്ച്റ്റിസി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന HTC U12-ന്റെ പുതിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മേയ്മാസത്തില്‍ വരാനിരിക്കുന്ന ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് കിട്ടിയ റിപ്പോര്‍ട്ടുകള്‍ ഇവിടെ കൊടുക്കുന്നു. Topa-3C-യുടെ ചിത്രങ്ങളില്‍ പറഞ്ഞിരിക്കുന്നത് എച്ച്റ്റിസി 12ന് ഡ്യുവല്‍ ലെന്‍സ് ക്യാമറയും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും അതിനോടൊപ്പം റിയര്‍ മൗണ്ട്ഡ് ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉണ്ടെന്നാണ്. തായ്‌വാനീസ് കേസ് മാന്യുഫാക്ചര്‍ ഇത് ഉറപ്പാക്കുകയും ചെയ്തു.

ഫോണിന്റെ മുന്‍ ഭാഗത്ത് പ്രത്യേകമായി കാണാന്‍ ഒന്നും തന്നെ ഇല്ല. 6 ഇഞ്ച് 18:9 ഡിസ്‌പ്ലേ കൂടാതെ മുന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പുമാണ്.

ഇതിനകം തന്നെ HTC U12, U12+ എന്നീ ഫോണുകളെ കുറിച്ച് പല റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.

ലോകപ്രശസ്തരായ ഈ വ്യക്‌തികളുടെ വിസിറ്റിങ് കാർഡുകൾ കാണണോ?

HTC U12+ നെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയാണ്. 16എംപി 12എംപി എന്നീ രണ്ട് ഡ്യുവല്‍ ക്യാമറകള്‍ പിന്നിലും 12എംപി 2എംപി ക്യാമറകള്‍ മുന്നിലുമാണ്. WQHD+ റസൊല്യൂഷനുളള 6 ഇഞ്ച് എല്‍സിഡി പാനല്‍, ക്വല്‍കോം 10nm സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6ജിബി റാം, 64ജിബി 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3420എംഎഎച്ച് ബാറ്ററ എന്നിവയുമുണ്ട് ഫോണില്‍.

Source

English summary
HTC images confirm.The images come courtesy of Topa-3C, a Taiwanese case manufacturer, and confirm earlier leaks that the HTC U12 will pack a dual-lens camera, alongside a dual-LED flash and a rear-mounted fingerprint scanner.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot