Home
News

ആഗ്രഹിക്കുന്ന ജോലിയില്‍ തിളങ്ങാന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് കഴിയാത്തത് എന്തുകൊണ്ട്?

ഓരോ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അതിനനുസരിച്ച് മാറുന്നവര്‍ക്ക് മാത്രമേ ജീവിതത്തില്‍ വിജയം നേടാന്‍ കഴിയൂ. തൊഴില്‍ രംഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. മാറ്റങ്ങള്‍ക്കൊപ്പം മുന്നേറാന്‍ കഴിയാത്തവര്‍ തൊഴിലിലും ജീവിതത്തിലും പിന്തള്ളപ്പെടും.

ആഗ്രഹിക്കുന്ന ജോലിയില്‍ തിളങ്ങാന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് കഴി

മതിയായ നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവം ഇന്ത്യന്‍ തൊഴില്‍ മേഖല നേരിടുന്ന വലിയ പ്രശ്‌നമാണ്, പ്രത്യേകിച്ച് എന്‍ജിനീയറിംഗ് മേഖല. ഇന്ത്യന്‍ എന്‍ജിനീയര്‍മാരില്‍ 80 ശതമാനം ജോലി ചെയ്യാന്‍ ആവശ്യമായ അറിവില്ലാത്തവരാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നൈപുണ്യവും തൊഴില്‍മികവും തമ്മില്‍ വലിയ ബന്ധമുണ്ട്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസം അടിമുടി മാറ്റി മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ.

വിദ്യാഭ്യാസ രീതി

വിദ്യാഭ്യാസ രീതി

വിഷയങ്ങളുടെ പ്രായോഗിക വശത്തേക്കാള്‍ സിദ്ധാന്തത്തിന് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ രീതിയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. പശ്ചാത്തല സൗകര്യങ്ങളുടെയും പണത്തിന്റെയും അഭാവം നിമിത്തം പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലഹരണപ്പെട്ട സിലബസ് ഇപ്പോഴും പിന്തുടരുന്നു. ബഹുഭൂരിപക്ഷം എന്‍ജിനയറിംഗ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ ഒരു മണിക്കൂറില്‍ താഴെയാണ് കോഡിംഗ് ഉള്‍പ്പെടെയുള്ളവയില്‍ പ്രായോഗിക പരിശീലനം നല്‍കുന്നത്. അതുകൊണ്ട് തന്നെ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവരില്‍ നല്ലൊരു ശതമാനത്തിനും സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയുകയില്ല.

മാറുന്ന സാങ്കേതികവിദ്യകള്‍

മാറുന്ന സാങ്കേതികവിദ്യകള്‍

സേവനമേഖലയിലെ തൊഴിലുകളിലും അധികമായി ജോലി ചെയ്യുന്നത് എന്‍ജിനീയറിംഗ് ബിരുദധാരികളാണ്. അടുത്തിലെ ഐടി ജോലികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പുതിയ സാങ്കേതികവിദ്യകള്‍ ജോലികളുടെ സ്വഭാവവും രീതിയും മാറ്റുകയാണ്. 2025-ഓടെ 75 മില്യണ്‍ അടിസ്ഥാന ജോലികള്‍ യന്ത്രങ്ങള്‍ ഏറ്റെടുക്കുമെന്ന് വേള്‍ഡ് ഇക്കണോമിക്‌സ് ഫോറത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ നിരവധി പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

മാറ്റം എങ്ങനെ

മാറ്റം എങ്ങനെ

മാറുന്ന ഈ കാലത്ത് എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം അടിമുടി മാറേണ്ടതുണ്ട്. പ്രതിവര്‍ഷം ഇന്ത്യയില്‍ 1.5 മില്യണ്‍ വിദ്യാര്‍ത്ഥികള്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുന്നു. ഇവരില്‍ 0.4 ശതമാനം മാത്രമാണ് തൊഴില്‍ നൈപുണ്യമുള്ളവര്‍. മറ്റുള്ളവര്‍ പല കാരണങ്ങളാല്‍ എന്‍ജിനീയറിംഗ് ബിരുദം ആവശ്യമില്ലാത്ത ജോലികളില്‍ ഒതുങ്ങുന്നു. സാങ്കേതികവിദ്യകള്‍ മാറുന്നതിന് അനുസരിച്ച് ഈ പ്രശ്‌നം കൂടിവരും.

പരിഹാരം പ്രായോഗിക പരിശീലനത്തിലൂടെ

പരിഹാരം പ്രായോഗിക പരിശീലനത്തിലൂടെ

ഇതിനുള്ള പരിഹാരം എന്താണ്? എന്‍ജിനീയറിംഗ് വിദ്യാഭ്യാസം പരിഷ്‌കരിക്കണമെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. അതിനായി പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. വിദഗ്ദ്ധ മെന്റര്‍ഷിപ്പ്, വ്യവസായവുമായി ബന്ധമുള്ള പ്രോജക്ടുകള്‍ എന്നിവയ്ക്കും ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. ജോലിയില്‍ നേരിടേണ്ടുവരുന്ന വെല്ലുവിളികള്‍ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ ഈ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും.

More from GizBot

Best Mobiles in India

English summary
Skill gaps in the workforce are a problem at-large in India today, and engineering, in particular, is facing a severe shortage of skilled talent. 80 percent of Indian engineers are not equipped for jobs across the knowledge economy, as per a study by Aspiring Minds.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X