ഹുവായ് നിരോധനം 5ജിയുടെ വരവിനെ ബാധിച്ചേക്കും

By Gizbot Bureau
|

പ്രമുഖ ചൈനീസ് ടെക്ക് കമ്പനിയായ ഹുവായ് ആഗോള തലത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന സമയമാണിപ്പോള്‍. പല ടെക്ക് കമ്പനികളും ഹുവായ് യുമായുള്ള ബന്ധങ്ങള്‍ പോലും നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ യു.എസ് ഹുവായിക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. ഹുവായ് ഉപയോക്താക്കളെല്ലാം ഇതിനെപ്പറ്റി അറിഞ്ഞുകഴിഞ്ഞു.

 
ഹുവായ് നിരോധനം 5ജിയുടെ വരവിനെ ബാധിച്ചേക്കും

ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍, ക്വാല്‍കോം, റിസര്‍ച്ച് സ്ഥാപനമായ ഡിജിറ്റല്‍ വയര്‍ലെസ് ഇന്‍ക്, സൗത്ത് കൊറിയന്‍ കമ്പനിയായ എല്‍.ജി അടക്കമുള്ള കമ്പനികള്‍ ഹുവായുമായി ബന്ധം പുലര്‍ത്തരുതെന്ന് തങ്ങളുടെ തൊഴിലാളികളോട് ഇിതനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട ടെലികമ്യൂണിക്കേഷന്‍സ് ഉപകരണ നിര്‍മാതാക്കളായ ഹുവായിയോട് ടെക്ക് കമ്പനികള്‍ ഇത്തരത്തിലൊരു സമീപനം സ്വീകരിക്കണമെങ്കില്‍ ഇതിനുപിന്നിലെ പ്രശ്‌നം അതീവ ഗുരുതരമാണെന്നുറപ്പാണ്. എന്നാല്‍ അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ഹുവായുമായുള്ള ബന്ധം പൂര്‍ണമായി നിര്‍ത്തിയിട്ടില്ല.

ദീര്‍ഘനാളുകളായി അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഹുവായിയെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനു കാരണമായെന്നു മാത്രം. അമേരിക്കന്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഹുവായ് ഉപകരണങ്ങള്‍ ഇനി അമേരിക്കന്‍ വിപണിയില്‍ വില്‍ക്കാനാകില്ല. എന്നാല്‍ 5ജി യാഥാര്‍ത്ഥ്യമാകാനിരിക്കെ ടെലികമ്യൂണിക്കേഷന്‍ ഭീമന്മാരായ ഹുവായിയെ എങ്ങിനെ ഒഴിച്ചുനിര്‍ത്തുമെന്ന ചിന്തയും ഉടലെടുക്കുന്നുണ്ട്.

അമേരിക്കയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടാകുമോയെന്നു പേടിച്ച് യു.എസിലുള്ള പല ടെക്ക് കമ്പനികളും ഹുവായുമായുള്ള ബന്ധം തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്റര്‍, ക്വാല്‍കോം അടക്കമുള്ള ടെക്ക് കമ്പനികള്‍ തങ്ങളുടെ ഉദ്യോസ്ഥരോട് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ചു മാത്രം പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ ടെക്ക് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ ഹുവായുമായുള്ള ഒരുതരത്തിലുള്ള ഇടപെടലുകളും നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല.

'ഉപകരണങ്ങളുടെ ഇന്‍സ്റ്റാലേഷന്‍, മെയിന്റനന്‍സ് എന്നീ കാര്യങ്ങളൊഴിച്ചാല്‍ ഹുവായുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോടു പോലും കമ്പനിയുടെ പ്രതിനിധിയായി ബന്ധം സ്ഥാപിക്കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥരോടും തൊഴിലാളികളോടും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.' - എല്‍ജി യുപ്ലസ് പ്രതിനിധി പറഞ്ഞു.

5ജിയുടെ വരവ്

പുതിയ ഉപരോധം 5ജിയുടെ വരവിനെ തീര്‍ച്ചയായും ബാധിക്കും. സെല്‍ഫ് ഡ്രൈവിംങ് കാറുകളുടെ ഹൈ-സ്പീഡ് വീഡിയോ ട്രാന്‍സ്മിഷന്‍ അടക്കമുള്ളവയ്ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. യു.എസും ചൈനയും തമ്മിലുള്ള ടെക്ക് യുദ്ധം സാങ്കേതിക രംഗത്ത് വലിയ തിരിച്ചടികളുണ്ടാക്കുമെന്ന് ന്യൂപോര്‍ട്ട് ബീച്ചില്‍ കഴിഞ്ഞയാഴ്ച നടന്ന 5ജി സ്റ്റാന്റേര്‍ഡ്‌സ് മീറ്റിംഗില്‍ ചര്‍ച്ചയായി.

5ജി യാഥാര്‍ത്ഥ്യമാക്കാന്‍ ഏവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു യൂറോപ്യന്‍ കമ്പനിയില്‍ നിന്നുള്ള പ്രതിനിധിയുടെ പ്രതികരണം. ഹുവായിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം 5ജിയുടെ വരവിനെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പല ചെറുകിട, ഇടത്തര ടെക്ക് കമ്പനികള്‍ ഹുവായുമായുള്ള ബന്ധം നഷ്ടമാക്കാന്‍ തയ്യാറല്ല. അവരിപ്പോഴും സഹകരിക്കുമെന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ട്. ചൈനീസ് കമ്പനിയായ ഹുവായ് അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നായിരുന്നു യു.എസിന്റെ ഉപരോധത്തിനു കാരണമായത്.

ഇക്കാരണമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള ടെക്ക് യുദ്ധത്തിനു തുടക്കമിട്ടതും. എന്നാല്‍ ഇക്കാര്യം ചൈന പാടേ നിഷേധിക്കുകയും ചെയ്തിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍, റൂട്ടറുകള്‍, സ്വിച്ചറുകള്‍ അടക്കമുള്ള ടെക്ക് രംഗത്തെ പ്രധാന ഉപകരണങ്ങളെല്ലാം ഹുവായുടേതാണെന്നിരിക്കെ പുതിയ ഉപരോധം 5ജിയുടെ വരവിനെയും നിലനില്‍പ്പിനെയും കാര്യമായി ബാധിക്കുമെന്നുറപ്പ്.

Best Mobiles in India

Read more about:
English summary
Huawei Ban: Here's Why It Might Delay 5G Rollout Globally

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X