Home
News

സംഭവം മിഡ് ലെവൽ ആണെങ്കിലും ഇവനൊരു ഗില്ലാപ്പി തന്നെ! അസ്സല് സ്റ്റാൻഡേർഡ് സാധനം

ഏത് പ്രൊഡക്ടും ലോഞ്ച് ചെയ്യുമ്പോൾ കമ്പനി ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാറുണ്ട്. മികച്ചതാണോ അല്ലെയോ എന്ന് തീരുമാനിക്കുന്നത് ഉപയോക്താക്കളാണ്. അതുകൊണ്ടു തന്നെയാണ് വൻ ഹൈപ്പിൽ വന്ന പല പ്രൊഡക്ടുകളും വിപണിയിൽ ക്ലച്ച് പിടിക്കാതെ പോകുന്നത്. ഈ വർഷം ആദ്യത്തിൽ ഇന്ത്യൻ വിപണിയിൽ ഇറങ്ങിയ HUAWEI യുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകളിൽ ഒന്നായ HUAWEI Band 9ന്റെ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ..? സ്മാർട്ട് ഫോൺ വിപണിയിൽ കനത്ത മത്സരത്തോടെയാണ് HUAWEI ഈ പ്രൊഡക്ട് ലോഞ്ച് ചെയ്തിരിക്കുന്നത്. 1.47 ഇഞ്ച് AMOLED 2.5D ടച്ച് സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. 14 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ടാകുമെന്ന് കമ്പനി വാഗ്ദാനം നൽകുന്നുണ്ട്. കൂടാതെ 5 ATM വാട്ടർ റെസിസ്റ്റൻസും ഇതിന് നൽകുന്നുണ്ട്.

സ്‌ക്രീനിന് ചുറ്റും ബെസലുകൾ നൽകിയിട്ടുണ്ട്. ഇതിന് 43.45 × 24.86 × 8.99 mm അളവുകളും 14 ഗ്രാം ഭാരവുമുണ്ട് (സ്ട്രാപ്പ് ഇല്ലാതെ). പോളികാർബണേറ്റ് ബോഡിയാണ് ഈ സ്മാർട്ട് വാച്ചിന് നൽകിയിട്ടുള്ളത്. 5ATM വാട്ടർ റെസിസ്റ്റൻസ് നൽകിയതിനാൽ വെള്ളത്തിൽ മുങ്ങിക്കിടന്നാലും കാര്യമായ പ്രശ്‌നങ്ങൾ വരാൻ സാധ്യതയില്ല. 9 ആക്‌സിസ് IMU സെൻസറുകൾ ഇതിൽ നൽകിയിട്ടുണ്ട്.

ഇവനൊരു ഗില്ലാപ്പി തന്നെ!

വാച്ചിന്റെ പുറകിലേക്ക് വരികയാണെങ്കിൽ ഹൃദയമിടിപ്പ് അളക്കാൻ ഉപയോഗിക്കുമ്പോൾ തിളങ്ങുന്ന പച്ച എൽഇഡി ലൈറ്റ് നൽകിയിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ അളക്കുമ്പോൾ SpO2 സെൻസർ ചുവപ്പ് നിറത്തിൽ തിളങ്ങും. കൂടാതെ ചാർജിംഗ് പിന്നുകളും പിന്നിൽ തന്നെയാണ് നൽകിയിട്ടുള്ളത്. ഡിസ്പ്ലേയുടെ കാര്യം പറയുകയാണെങ്കിൽ ബാൻഡ് 9ൽ 1.47 ഇഞ്ച് (194 × 368 പിക്സൽ) 282PPI AMOLED കളർ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

ഇവനൊരു ഗില്ലാപ്പി തന്നെ!

മുകളിൽ നിന്ന് സൈ്വപ്പ് ചെയ്യുമ്പോൾ സ്റ്റോപ്പ് വാച്ച്, ടൈമർ, 5 മിനിറ്റ് സ്‌ക്രീൻ ഓണാക്കി വയ്ക്കുക, ബ്രൈറ്റ്നസ് അഡ്ജസ്റ്റ്മെന്റ്, സെറ്റിംഗ്സ്, ടോർച്ച്, അലാറം, ഡിഎൻഡി, സ്ലീപ്പ് എന്നിവയ്ക്കുള്ള ഷോർട്ട്കട്ടുകളുള്ള ക്വിക്ക് സെറ്റിംഗ്സ് ടോഗിൾ നിങ്ങൾക്ക് ലഭിക്കും. ഈ സ്മാർട്ട് ബാൻഡ് ഹാർമണി OS 4.2ലാണ് പ്രവർത്തിപ്പിക്കുന്നത്. കൂടാതെ HUAWEI ഹെൽത്ത് ആപ്പ് വഴി ആൻഡ്രോയിഡ്, ഐഫോൺ എന്നിവയിലും സപ്പോർട്ട് ആവും.

ഇൻഡോർ, ഔട്ട്‌ഡോർ ഓട്ടം, സൈക്ലിംഗ്, റോപ്പ് സ്‌കിപ്പിംഗ് തുടങ്ങിയ 11 പ്രൊഫഷണൽ വർക്ക്ഔട്ട് മോഡുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നൂറിലധികം വ്യത്യസ്ത വ്യായാമ മോഡുകൾ HUAWEI ബാൻഡ് 9-ൽ ഉണ്ട്. നടത്തം, ഓട്ടം, എലിപ്റ്റിക്കൽ, റോവർ എന്നിവയ്ക്കായി ഓട്ടോമാറ്റിക് വർക്ക്ഔട്ട് ട്രാക്കിംഗ് ഉണ്ട്. ഇതിന് 180mAh ബാറ്ററിയുണ്ട്, കൂടാതെ കമ്പനി പരമാവധി ബാറ്ററി ലൈഫ് 14 ദിവസം വരെയും, സാധാരണ ഉപയോഗത്തിൽ 9 ദിവസം വരെയും, AOD ഓണാക്കിയാൽ 3 ദിവസം വരെയും വാഗ്ദാനം ചെയ്യുന്നു.

ഇവനൊരു ഗില്ലാപ്പി തന്നെ!

4,499 രൂപ വിലയുള്ള ഇത് ഇപ്പോൾ Amazon.in , Flipkart എന്നിവയിൽ നിന്ന് 3,999 രൂപ വരെ വിലയ്ക്ക് ലഭ്യമാണ്. സ്മാർട്ട് വാച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വില അൽപ്പം കൂടുതലാണെങ്കിലും മികച്ച ്രെപാഡക്ട് തന്നെയാണിത്. കൂടാതെ ഓട്ടോമാറ്റിക് വർക്ക്ഔട്ട് ട്രാക്കിംഗ് മോഡുകൾ, ദിവസം മുഴുവൻ ഹൃദയമിടിപ്പ്, രക്ത സമ്മർദം അളക്കൽ, കൃത്യമായ ഉറക്കം ട്രാക്കിംഗ് തുടങ്ങിയ ഫീച്ചറുകൾ ഇതിനെ വേറിട്ട് നിർത്തുന്നു.

More from GizBot

Best Mobiles in India

English summary
The HUAWEI Band 9 features a 1.47-inch AMOLED display, offers up to 14 days of battery life, and is water-resistant up to 5 ATM. It introduces an ambient light sensor for auto-brightness adjustment and a 9-axis IMU sensor for better motion tracking. This latest model brings several upgrades, making it a more attractive option compared to the Band 6.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X