ഹുവാവേ സൗണ്ട് സ്പീക്കർ, പോർഷെ ഡിസൈൻ ജിടി 2 വാച്ച്, സൂപ്പർചാർജ് വയർലെസ് കാർ ചാർജർ അവതരിപ്പിച്ചു

|

ഹുവാവേയുടെ മേറ്റ് 40 സീരീസ് ലോഞ്ചിനൊപ്പം മറ്റ് ചില ഡിവൈസുകൾ കൂടി കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. 65W വയർലെസ് കാർ ചാർജർ, 50W ചാർജിംഗ് സ്റ്റാൻഡ്, 66W ചാർജിംഗിനെ പിന്തുണയ്ക്കുന്ന 12,000 എംഎഎച്ച് പവർ ബാങ്ക്, ചിത്രങ്ങൾ തെളിച്ചമുള്ളതാക്കാൻ ലൈറ്റ് റിംഗ് ഉപയോഗിക്കുന്ന പുതിയ കേസ് എന്നിവ ഈ പുതിയ ഗാഡ്‌ജെറ്റുകളും പട്ടികയിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് ഓഡിയോ കമ്പനിയായ ഡേവിയലറ്റിനൊപ്പം ചേർന്ന് വികസിപ്പിച്ചെടുത്ത ഹുവാവേയുടെ സൗണ്ട് എക്സ് ബ്ലൂടൂത്ത് സ്പീക്കറിന്റെ ചെറുതും ഉച്ചത്തിലുള്ളതും വിലകുറഞ്ഞതുമായ പതിപ്പും പുതിയ ലോഞ്ചുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ഹുവാവേ വാച്ച് ജിടി 2 ന്റെ പുതിയ പോർഷെ ഡിസൈൻ പതിപ്പും ഉൾപ്പെടുന്നു.

ഹുവാവേ സൂപ്പർചാർജ് അപ്‌ഗ്രേഡ്‌സ്

ഹുവാവേ സൂപ്പർചാർജ് അപ്‌ഗ്രേഡ്‌സ്

ഹുവാവേ അതിന്റെ സൂപ്പർചാർജ് വയർലെസ് ചാർജർ സ്റ്റാൻഡ് നേരത്തെ 40W ശേഷിയിൽ നിന്ന് 50W ഫാസ്റ്റ് ചാർജിംഗിലേക്ക് ഉയർത്തി. 60 ഡിഗ്രി വരെ ചരിവ് അനുവദിക്കുന്ന അതേ ലംബ രൂപകൽപ്പന ഇതിനും ഉണ്ട്. ഇതിന് രണ്ട് ചാർജിംഗ് കോയിലുകളുണ്ട്, കൂടാതെ ഫോൺ തിരശ്ചീനമായും ലംബമായും സ്ഥാപിക്കാവുന്നതാണ്. പുതിയ ചാർജറിന് ചൂട് നിയന്ത്രണത്തിന് ശബ്ദരഹിതമായ കൂളിംഗ് ഫാൻ പ്രവർത്തനവും ലഭിക്കുന്നു.

ഹുവാവേ മേറ്റ് 40

രണ്ട് പുതിയ കാർ ചാർജറുകളും കമ്പനി ഇന്ന് പുറത്തിറക്കി. അതിലൊന്ന് ബിൽറ്റ്-ഇൻ പവർ സ്റ്റോറേജുള്ള ക്ലാമ്പ് മൗണ്ട് ചെയ്യ്ത ഹുവാവേ സൂപ്പർചാർജ് വയർലെസ് കാർ ചാർജറാണ്. കാറിന്റെ പവർ ഓഫാക്കിയതിന് ശേഷം 30 മിനിറ്റ് വരെ ഫോൺ ചാർജ് ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഡാഷ്‌ക്യാം പോലുള്ള ആക്‌സസറികൾ ബന്ധിപ്പിക്കുന്നതിന് യുഎസ്ബി ടൈപ്പ്-സി ഇൻപുട്ട് പോർട്ടും ഇതിനുണ്ട്. ഈ കാറിന്റെ സൂപ്പർചാർജിന്റെ വയർഡ് പതിപ്പും വരുന്നു. വളരെ ചെറിയ സിഗരറ്റ് ലൈറ്റർ ചാർജർ സൂപ്പർചാർജ് വയർലെസ് കാർ ചാർജറുമായി സംയോജിപ്പിച്ച് 5W ചാർജിംഗിനായി ഒരു അധിക പോർട്ട് ലഭ്യമാക്കുന്നു.

12,000 എംഎഎച്ച് പവർ സ്റ്റോറേജ് ശേഷി
 

അടുത്തത് ഹുവാവേ സൂപ്പർചാർജ് പവർ ബാങ്കാണ്. മൂന്ന് 4,020 എംഎഎച്ച് ബാറ്ററികളുള്ള 12,000 എംഎഎച്ച് പവർ സ്റ്റോറേജ് ശേഷിയുണ്ട് ഇതിന്. ബാറ്ററി നിലയെ സൂചിപ്പിക്കുന്ന നാല് എൽഇഡികൾക്കൊപ്പം യുഎസ്ബി ടൈപ്പ്-എയും യുഎസ്ബി ടൈപ്പ്-സി പോർട്ടും വരുന്നു. സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പും ചാർജ് ചെയ്യാൻ പവർ ബാങ്കിന് കഴിയുമെന്ന് ഹുവാവേ പറയുന്നു.

ഹുവാവേ സൗണ്ട്‌

ഹുവാവേ സൗണ്ട്‌

പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറായ ഹുവാവേ സൗണ്ട് എക്‌സിന്റെ ചെറുതും എന്നാൽ ശക്തവുമായ പതിപ്പാണ് ഇത്. പുതിയ സ്പീക്കർ വയർലെസ് ലിസണിംഗിനായുള്ള ഹൈ-റെസ് ഓഡിയോ കോഡിംഗ് സാങ്കേതികവിദ്യയായ എൽഡിഎസിയെ പിന്തുണയ്ക്കുന്നു, ഒപ്പം ബ്ലൂടൂത്തിനൊപ്പം 3.5 എംഎം ഓക്സ് ഇൻപുട്ടും വരുന്നുണ്ട്. പാക്കേജിൽ രണ്ട് പാസ്സീവ് യൂണിറ്റുകളുള്ള ഒരു വൂഫറും മൂന്ന് ട്വീറ്ററുകളും 55Hz മുതൽ 40KHz വരെ ഫ്രീക്യുൻസി റെസ്പോൺസ് നൽകുന്നു. സിംഗിൾ ബ്ലാക്ക് കളർ ഓപ്ഷനിൽ ലോഞ്ച് ചെയ്തത സ്പീക്കറിന് ഏകദേശം 2.2 കിലോഗ്രാം ഭാരം വരുന്നു. സൂചിപ്പിച്ചതുപോലെ, ലക്ഷുറി ഓഡിയോ ബ്രാൻഡായ ഡേവിയലറ്റ് ആണ് ഇത് വികസിപ്പിച്ചെടുത്തത്.

പോർഷെ ഡിസൈൻ ഹുവാവേ വാച്ച് ജിടി 2

പോർഷെ ഡിസൈൻ ഹുവാവേ വാച്ച് ജിടി 2

ഹുവാവേയുടെ ജിടി 2 ന്റെ ഓൾ-ടൈറ്റാനിയം പതിപ്പാണ് പുതിയ ലോഞ്ച്. പുതിയ വാച്ചിന് സെറാമിക് ബാക്ക്, സ്നാപ്പ് ബക്കിൾ എന്നിവയും ലഭിക്കും. 14 ദിവസത്തെ ബാറ്ററി ലൈഫ് വരുന്ന ജിടി 2 ന് ഹുവാവേയുടെ കിരിൻ എ 1 SoC ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്നു. ഇത് ബ്ലൂടൂത്ത് വി 5.1 നെ സപ്പോർട്ട് ചെയ്യുന്നു. ഒപ്പം അന്തർനിർമ്മിത ജിപിഎസുമായി വരുന്നു.

ഹുവാവേ മേറ്റ് 40 പ്രോ റിംഗ് ലൈറ്റ് കേസ്

ഹുവാവേ മേറ്റ് 40 പ്രോ റിംഗ് ലൈറ്റ് കേസ്

പേൾ വൈറ്റ് കളർ വേരിയന്റിലെ പുതിയ കേസ് 54 എൽഇഡികൾ ഉൾക്കൊള്ളുന്ന ഒരു റിങ്ങും സെൽഫികൾക്ക് അധിക വെളിച്ചം നൽകുന്നതിനായി പോപ്പ് അപ്പ് ചെയ്യുന്നു. മേറ്റ് 40 പ്രോയിൽ നിന്ന് ഓട്ടോമാറ്റിക്കായി വയർലെസ് പവർ എടുക്കുന്നതിനാണ് കേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിക്‌സഡ്, കൂൾ, വോം തുടങ്ങിയ പ്രകാശത്തിന്റെ തീവ്രത മൂന്ന് മോഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ചുറ്റുമുള്ള പ്രകാശാവസ്ഥകൾക്കിടയിൽ നിങ്ങൾക്ക് ടോഗിൾ ചെയ്യാനും സാധിക്കുന്നതാണ്.

ചാർജറുകളും അനുബന്ധ ഉപകരണങ്ങളും

ഹുവാവേ സൗണ്ടിന്റെ വിലയും ലഭ്യതയും വ്യാഴാഴ്ച ഹുവാവേ മേറ്റ് 40 ഉപയോഗിച്ച് അവതരിപ്പിച്ച ചാർജറുകളും അനുബന്ധ ഉപകരണങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മേറ്റ് 40 പ്രോ, മേറ്റ് 40 പ്രോ + എന്നിവയും ഉൾപ്പെടുന്ന മേറ്റ് 40 സീരീസ് മേറ്റ് 40 8 ജിബി + 12 ജിബി പതിപ്പിനായി യൂറോ 899 (ഏകദേശം 78,000 രൂപ) തുടക്ക വിലയ്ക്ക് പുറത്തിറക്കി.

Best Mobiles in India

English summary
The launch of Huawei's Mate 40 series was followed by a few other gadgets introduced alongside it. The list includes a portable 65W car charger, a 50W charging stand, a 66W charging power bank that supports 12,000mAh, and a new case that brightens photos using a light ring.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X