2018ല്‍ ഹുവായിയുടെ ലക്ഷ്യം എന്താണ്?

Posted By: Samuel P Mohan

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായി ഈ വര്‍ഷാവസാനത്തോടെ മികച്ച അഞ്ച് ഹാന്‍സെറ്റ് താരങ്ങളില്‍ ഒന്നാകാനാണ് ലക്ഷ്യമിടുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ മികച്ച വളര്‍ച്ചയാണ് കമ്പനി കാണിക്കുന്നത്. ഈ വര്‍ഷാവസാനം ടോപ്പ് 5ല്‍ ഹുവായിയുടെ പേരും ഉണ്ടാകുമെന്നാണ് 'ഹുവായ് കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് സെയില്‍സ് വൈസ് പ്രസിഡന്റ് പി.സഞ്ജീവ് വ്യക്തമാക്കിയിരിക്കുന്നത്.

2018ല്‍ ഹുവായിയുടെ ലക്ഷ്യം എന്താണ്?

ഇതു കൂടാതെ 2019ല്‍ ഇന്ത്യയില്‍ 10% വിപണി പങ്കാളിത്തം നേടിയെടുക്കാനാണ് ഹുവായ് ലക്ഷ്യമിടുന്നത്. രാജ്യത്ത് 80% സെയില്‍സ് ഡിമാന്റ് പ്രാദേശിക ഡിമാന്റില്‍ നിന്നാണ്.

രണ്ടു കാര്യങ്ങള്‍ ഉറപ്പായിക്കഴിഞ്ഞു. ഒന്ന് രാജ്യത്തെ ഏറ്റവും വേഗതയേറിയ ബ്രാന്‍ഡായിരിക്കും. രണ്ടാമത്തേത് വിപണി വിഹിതത്തില്‍ കാര്യമായ പുരോഗതി കൈവരിക്കും, സഞ്ജീവ് പറഞ്ഞു. പ്രതിമാസ അടിസ്ഥാനത്തില്‍ 300 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഹോണര്‍ 9 ലൈറ്റിന് മൂന്ന് ഫ്‌ളാഷ് സെയിലുകള്‍ നടത്താന്‍ കമ്പനി ലക്ഷ്യമിട്ടിരുന്നു, എന്നാല്‍ ഇപ്പോള്‍ എട്ട് ഫ്‌ളാഷ്‌സെയില്‍ നടത്തിയിട്ടുണ്ട്. മറ്റൊരു ഉപകരണത്തിലും ഇങ്ങനെ ഒരു ഫ്‌ളാഷ് സെയില്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു എന്നും സഞ്ജീവ് വ്യക്തമാക്കുന്നു.

ചാറ്റ്‌സിം 2-വിലൂടെ എങ്ങനെ ലോകത്ത് എവിടേയും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് നേടാം?

ഇപ്പോള്‍ ഇന്റര്‍നെറ്റ് ഇനങ്ങളുടെ (loT) സെഗ്മെന്റില്‍ ബിസിനസ് സെഗ്മെന്റില്‍ ബിസിനസ് വൈവിധ്യവത്കരിക്കാനാണ് കമ്പനിയുടെ ശ്രമം. ഒക്ടോബറില്‍ loT പരീക്ഷണങ്ങള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5ജി സേവനങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനായി ഉപയോഗിക്കാന്‍ കഴിയുന്ന ആദ്യത്തെ 5ജി ചിപ്‌സെറ്റാണ് ഹുവാവേ ആദ്യമായി അവതരിപ്പിച്ചത്. ഈ വര്‍ഷാവസാനത്തോടെ 5ജി ടെസ്റ്റ് ഉപകരണങ്ങള്‍ നമുക്ക് ലഭിക്കുമെങ്കിലും വാണിജ്യ നിലവിലില്ലാത്തതിനാല്‍ ഇത് വാണിജ്യപരമായിരിക്കില്ല.

English summary
The company Huawei aims to garner 10% market share in India by 2019 and meet around 80% of the sales demand in the country from local manufacturing.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot