ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക് ഹാക്‌ചെയ്തു; ഹുവാവെക്കെതിരെ അന്വേഷണം

Posted By:

ചൈനീസ് ടെലികോം ഉപകരണ നിര്‍മാതാക്കളായ ഹുവാവെ രാജ്യത്തെ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് ഹാക്‌ചെയ്തതായി റിപ്പോര്‍ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതായി കേന്ദ്ര കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐ.ടി. സഹമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.

ഹൈദ്രാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ടവറുകള്‍ വഴിയാണ് ഹുവാവെയുടെ എഞ്ചിനീയര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രി കൂടുതല്‍ വിവരങ്ങള്‍ വ്യക്തിമാക്കിയിട്ടില്ല.

ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക് ഹാക്‌ചെയ്തു; ഹുവാവെക്കെതിരെ അന്വേഷണം

2012-ല്‍ മറ്റൊരു ചൈനീസ് കമ്പനിയായ ZTE ക്ക് നെറ്റ്‌വര്‍ക് വികസിപ്പിക്കാനുള്ള ടെന്‍ഡര്‍ ബി.എസ്.എന്‍.എല്‍. നല്‍കിയിരുന്നു. അന്ന് ഹുവാവെയും ടെന്‍ഡര്‍ നേടാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ZTE ആണ് ഏറ്റവും കുറഞ്ഞ നിരക്ക് സമര്‍പ്പിച്ചത്.

ഇന്ത്യയിലെ ഭൂരിഭാഗം ടെലികോം ഉപകരണങ്ങളും ചൈനീസ് കമ്പനികളാണ് നല്‍കുന്നത് എന്നതിനാല്‍തന്നെ, സുരക്ഷ പരിഗണിച്ച് ഇവ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot