5ജി ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഹുവായ്; ഫെബ്രുവരി 24ന് വിപണിയിലെത്തും

|

ഫോള്‍ഡബിള്‍ ഫോണെന്ന ഹുവായ് പ്രേമികളുടെ ഏറെക്കാലത്തെ ആവശ്യത്തിനു വിരാമമാവുകയാണ്. ബാഴ്‌സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2019ല്‍ ഫോള്‍ഡബിള്‍ ഫോണ്‍ മോഡലിനെ കമ്പനി അവതരിപ്പിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ക്ഷണക്കത്ത് കമ്പനി ഇതിനോടകം അയച്ചുകഴിഞ്ഞു. പുറത്തിറക്കല്‍ വിവരം കമ്പനിയുടെ ഔദ്യോഗിക ട്വിറ്ററിലും പ്രസിദ്ധപിപെടുത്തിയിട്ടുണ്ട്.

അറിയിപ്പുണ്ടാകാന്‍ സാധ്യതയില്ല.

അറിയിപ്പുണ്ടാകാന്‍ സാധ്യതയില്ല.

ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് ആദ്യ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30. പുതിയ ഫോള്‍ഡബിള്‍ ഫോണിന്റെ മാര്‍ക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതൊക്കെ രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫോണ്‍ അവതരിപ്പിക്കുക എന്ന കാര്യത്തിലും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അറിയിപ്പുണ്ടാകാന്‍ സാധ്യതയില്ല.

പുതിയ ഫോള്‍ഡബിള്‍ 5ജി

പുതിയ ഫോള്‍ഡബിള്‍ 5ജി

പുറത്തവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഫോള്‍ഡബിള്‍ 5ജി സ്മാര്‍ട്ട്‌ഫോണിന് 7.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത.് ഹുവായുടെതന്നെ ഹൈസിലിക്കണ്‍ കിരിന്‍ പ്രോസസ്സറാണ് ഫോണിനു കരുത്തു പകരുക. 5ജി നെറ്റ്-വര്‍ക്ക് സപ്പോര്‍ട്ടിനായി ബലോംഗ് 5000 മോഡവും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 കൂടുതല്‍ യൂണിറ്റുകള്‍

കൂടുതല്‍ യൂണിറ്റുകള്‍

ആദ്യഘട്ടമെന്നോണം 24,000 മുതല്‍ 30,000 ഫോള്‍ഡബിള്‍ ഫോണുകള്‍ മാത്രമേ പുറത്തിറക്കൂവെന്നും റിപ്പോര്‍ട്ടുണ്ട്. പുറത്തിറക്കിയ ശേഷം ഉപയോക്താക്കളുടെ റിവ്യൂ അനുസരിച്ചാകും കൂടുതല്‍ യൂണിറ്റുകള്‍ വിപണിയിലെത്തിക്കുക. അന്താരാഷ്്ട്ര തലത്തില്‍ ഹുവായ്്ക്ക് ഏറെ ആരാധകരുള്ളതുകൊണ്ടുതന്നെ ആദ്യഘട്ടത്തിലെ യൂണിറ്റുകള്‍ ഞൊടിയിടയില്‍ വിറ്റുതീരുമെന്നുറപ്പാണ്.

അവതരിപ്പിക്കും.

അവതരിപ്പിക്കും.

ഹുവായ്‌ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ സാംസംഗും ഫോള്‍ഡബിള്‍ ഫോണുമായി വിപണിയിലെത്തുന്നുണ്ട്. ഫെബ്രുവരി 20ന് പുതിയ മോഡല്‍ സംബന്ധിച്ച വിവരം സാംസംഗ് പരസ്യപ്പെടുത്തുമെന്നാണ് അറിയുന്നത്. മാത്രമല്ല ഗ്യാലക്‌സി എസ്10 സീരരീസ് സ്മാര്‍ട്ട്‌ഫോണും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.

കമ്പനി ലക്ഷ്യമിടുന്നുണ്ട്.

കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഈ വര്‍ഷത്തെ ഏറ്റവും വലിയ മൊബൈല്‍ സെല്ലിംഗ് ബ്രാന്‍ഡായി ഹുവായ് മാറുമെന്ന് കമ്പനി ഈയിടെ അറിയിച്ചിരുന്നു. യു.എസ് വിപണിയിലേക്കും പുതിയ മോഡലിനെ എത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2018ല്‍ ഹുവായ് പുറത്തിറക്കിയ പല മോഡലുകളും ഏറെ ജനശ്രദ്ധ നേടിയിരുന്നു.

വാട്‌സാപ്പിന്റെ iOS പതിപ്പില്‍ ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയുംവാട്‌സാപ്പിന്റെ iOS പതിപ്പില്‍ ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും

Best Mobiles in India

Read more about:
English summary
Huawei to launch 5G foldable phone on Feb 24, ahead of MWC 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X