ആപ്പിള്‍ എയര്‍പോഡിന് (AirPods) ഹുവായിയുടെ അപരന്‍; ഫ്രീബഡ്‌സ് പുറത്തിറങ്ങി

Posted By: Lekshmi S

ആപ്പിള്‍ എയര്‍പോഡിന് സമാനമായ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഹുവായ് പുറത്തിറക്കി. ഫ്രീബഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഹെഡ്‌ഫോണ്‍ ഹുവായ് P20-ന് ഒപ്പമാണ് പുറത്തിറക്കിയത്.

ആപ്പിള്‍ എയര്‍പോഡിന് (AirPods) ഹുവായിയുടെ അപരന്‍;  ഫ്രീബഡ്‌സ് പുറത്തിറ

എയര്‍പോഡിലേത് പോലെ നോയിസ് ഐസൊലേഷന്‍ സംവിധാനം ഫ്രീബഡ്‌സില്‍ ഇല്ല. എന്നാല്‍ ഇതില്‍ സിലിക്കണ്‍ ആവരണമുള്ള ടിപ്‌സ് ഉണ്ട്. ഇയര്‍ഫോണിന്റെ സ്‌റ്റെമ്മിന് എയര്‍പോഡിലേതിനെക്കാല്‍ അല്‍പ്പം നീളം കൂടുതലാണ്. രൂപകല്‍പ്പനയില്‍ ഫ്രീബഡ്‌സ് കടംകൊണ്ടിരിക്കുന്നത് എയര്‍പോഡിനെ തന്നെയാണെന്ന് നിസ്സംശയം പറയാം. തിരശ്ചീനമായാണ് ഫ്രീബഡ്‌സ് വയ്‌ക്കേണ്ടതെന്ന പ്രത്യേകതയുണ്ട്. 10 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം.

കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഫ്രീബഡ്‌സിന്റെ യൂറോപ്പിലെ വില ഏകദേശം 159 യൂറോയായിരിക്കും. എയര്‍പോഡിന്റെ വിലയുമായി താരതമ്യം ചെയ്താല്‍ ഇത് അല്‍പ്പം കുറവാണ്.

ഹുവായ് P20/P20 പ്രോ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് കൂടി നോക്കാം. രണ്ട് ഫ്‌ളാഗ്ഷിപ്പ് ഫോണുകളും EMUI 8.1-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ആണ്. ഒക്ടാകോര്‍ HiSilicon കിരിന്‍ 970 SoC-യും ന്യൂറല്‍ പ്രോസസ്സിംഗ് യൂണിറ്റുമാണ് ഫോണുകളുടെ മറ്റ് പ്രത്യേകതകള്‍. ഇത് മികച്ച എഐ അനുഭവം പ്രദാനം ചെയ്യുന്നു.

ഹുവായ് P20 പ്രോയില്‍ 1080*2240 പിക്‌സല്‍ റെസല്യൂഷനനോട് കൂടിയ 6.1 ഇഞ്ച് ഫുള്‍ HD+OLED ഫുള്‍വ്യൂ ഡിസ്‌പ്ലേയാണുള്ളത്. P20-യില്‍ 4GB റാമും P20 പ്രോയില്‍ 6GB റാമും ഉണ്ട്. രണ്ട് ഫോണുകളുടെയും സ്‌റ്റോറേജ് ശേഷി 128 GB ആണ്. 360 ഡിഗ്രി ഫെയ്‌സ് അണ്‍ലോക്ക് സിസ്റ്റം 0.6 സെക്കന്റില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. P20യില്‍ 3400 mAh ബാറ്റിയും പ്രോയില്‍ 4000 mAh ബാറ്ററിയുമാണുള്ളത്.

ഫേസ്ബുക്ക് തിരിച്ച് പണി തുടങ്ങി..; ആദ്യ പണി ടിൻഡറിനിട്ട്!

30 മിനിറ്റില്‍ 58 ശതമാനം ചാര്‍ജ് ചെയ്യപ്പെടുന്ന സൂപ്പര്‍ ചാര്‍ജ് സവിശേഷതയുള്ള ബാറ്റികളാണ് ഇവ രണ്ടും. ക്യാമറകളുടെ കാര്യത്തിലും ഇവ സമാനമായ മറ്റേതൊരു ഫോണിനെയും വെല്ലാന്‍ പോന്നതാണ്.

Source

English summary
Huawei has introduced what seems to be the most expensive Apple AirPods-clone till date, and are dubbed as 'FreeBuds.'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot