ഹുവായ് മേറ്റ് 20 പ്രോ, വൈ9 2019, വാച്ച് ജി.റ്റി മോഡലുകള്‍ക്ക് 5,000 രൂപവരെ വിലക്കുറവുമായി ആമസോണ്‍
മാര്‍ച്ച് 18ന് ആരംഭിക്കുന്ന ഹുവായ് കളര്‍ഫുള്‍ സെയിലില്‍ ഹുവായ് മേറ്റ് 20 പ്രോ, വൈ9 2019, വാച്ച് ജി.റ്റി എന്നീ കിടിലന്‍ മോഡലുകള്‍ക്ക് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലാണ് കളര്‍ഫുള്‍ സെയില്‍ നടക്കുന്നത്.

ആകര്‍ഷിക്കുകയാണ്
രാജ്യ ഹോളി ആഘോഷിക്കുന്ന വേളയില്‍ കൂടുതല്‍ ഉപയോക്താക്കളെ ഹുവായിലേക്ക് ആകര്‍ഷിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. മാര്‍ച്ച് 148 മുതല്‍ 22 വരെയാണ് കളര്‍ഫുള്‍ സെയില്‍ നടക്കുക. 5,000 രൂപ വരെ വിലക്കുറവാണ് ഹുവായ് മേറ്റ് 20 പ്രോ, വൈ9 2019, വാച്ച് ജി.റ്റി എന്നീ കിടിലന്‍ മോഡലുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോണിലെ വില.
ഹുവായ് വാച്ച് ജി.റ്റി ക്ലാസിക്ക് എഡിഷന് 16,990 രൂപയും സ്‌പോര്‍ട്‌സ് എഡിഷന് 15,990 രൂപയുമാണ് ആമസോണിലെ വില. 9 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ സംവിധാനവും വാച്ച് വാങ്ങുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹുവായ് സ്‌പോര്‍ട്ട് ഇയര്‍ഫോണ്‍ നേടാനും അവസരമുണ്ട്.

ട്രിപ്പിള്‍ ക്യാമറ

സൗജന്യമായി നല്‍കുന്നുണ്ട്
ഹുവായ് വൈ9 2019 നൊപ്പം 2,990 രൂപ വില വരുന്ന ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് ഹാന്റ്‌സ്ഫ്രീ സൗജന്യമായി നല്‍കുന്നുണ്ട്. ആക്‌സിസ് ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇ.എം.ഐ സംവിധാനവും ലഭ്യമാണ്. ഇതു കൂടാതെ ആറു മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ യുമുണ്ട്. മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ക്ക് പരമാവധി 11,450 രൂപയും ലഭിക്കും.


Click it and Unblock the Notifications








