വോയിസ് കോളിംഗ് സംവിധാനവുമായി ഹുവാവെയുടെ 'ടോക് ബാന്‍ഡ് B1'

Posted By:

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇന്നലെയാണ് സാംസങ്ങ് രണ്ടാം തലമുറ സ്മാര്‍ട്‌വാച്ച് അവതരിപ്പിച്ചത്. എന്നാല്‍ അതിനു പിന്നാലെ ചൈനീസ് കമ്പനിയായ ഹുവാവെയും മറ്റൊരു ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണം ലോഞ്ച് ചെയ്തു. ടോക്ബാന്‍ഡ് B1 റിസ്റ്റ് ബാന്‍ഡ്.

ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതിനുള്ള ഉപകരണമാണ് ഇത്. വ്യായാമത്തിന്റെ ഭാഗമായി ഒരാള്‍ എത്ര അടി നടന്നു, സഞ്ചരിച്ച ദൂരം, അതിനാവശ്യമായ കലോറി, ഉറക്കം സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം ഈ റിസ്റ്റ് ബാന്‍ഡിലൂടെ അറിയാം.

വോയിസ് കോളിംഗ് സംവിധാനവും ബ്ലുടൂത് ഇയര്‍പീസുമുണ്ടെന്നതാണ് ഈ റിസ്റ്റ്ബാന്‍ഡിന്റെ പ്രധാന സവിശേഷത. ആന്‍േഡ്രായ്ഡ് 2.3 മുതല്‍ മുകളിലേക്കുള്ള ഉപകരണങ്ങളുമായും ഐ.ഒ.എസ് 5.0-ക്കു മുകളിലുള്ള ആപ്പിള്‍ ഉപകരണങ്ങളുമായും റിസ്റ്റ് ബാന്‍ഡ് കണക്റ്റ്് ചെയ്യാം.

90 mAh ബാറ്ററിയുള്ള ടോക്ബാന്‍ഡ് ഒറ്റച്ചാര്‍ജില്‍ ആറ് ദിവസം വരെ ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. 26 ഗ്രാം ആണ് ഭാരം. പൂര്‍ണമായും ചാര്‍ജ് ആവാന്‍ 2 മണിക്കൂര്‍ എടുക്കും. മാര്‍ച് മുതല്‍ ചൈനയില്‍ ടോക്ബാന്‍ഡ് B1 ലഭ്യമാവും. ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, റഷ്യ, വെസ്‌റ്റേണ്‍ യൂറോപ് എന്നിവിടങ്ങളില്‍ ഏപ്രിലിനു ശേഷമായിരിക്കും ലഭ്യമാവുക. ഏകദേശം 8500 രൂപ വിലവരും.

നിലവില്‍ വിപണിയില്‍ ലഭ്യമായ ഏതാനും വെയറബിള്‍ ഡിവൈസുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

വോയിസ് കോളിംഗ് സംവിധാനവുമായി ഹുവാവെയുടെ 'ടോക് ബാന്‍ഡ് B1'

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot