ഹ്യുവേയ് അസെന്‍ഡ് പി 1 LTE ഇന്ത്യയില്‍ പുറത്തിറക്കി

By Super
|
ഹ്യുവേയ് അസെന്‍ഡ് പി 1 LTE ഇന്ത്യയില്‍ പുറത്തിറക്കി

ഇന്ത്യയിലെ ആദ്യത്തെ LTE സ്മാര്‍ട്ട്‌ഫോണ്‍, അസെന്‍ഡ് പി 1 LTE, ഹ്യുവേയ് പുറത്തിറക്കി.ഹ്യുവേയ്-എയര്‍ടെല്‍ സഖ്യത്തിലാണ് ഈ ഫോണ്‍ പുറത്തിറങ്ങിയിരിയ്ക്കുന്നത്. എയര്‍ടെല്ലിന്റെ പുതിയ 4G LTE നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് അസെന്‍ഡ് പി 1 ഘഠഋ് പ്രവര്‍ത്തിയ്ക്കുക. എയര്‍ടെല്ലാണല്ലോ ഇന്ത്യയിലെ ആദ്യത്തെ 4 ജി സേവന ദാതാക്കള്‍.

960x540 പിക്‌സല്‍ റെസല്യൂഷനുള്ള 4.3 ഇഞ്ച് സൂപ്പര്‍ AMOLED qHD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ മോഡലിനുള്ളത്.അഡ്രിനോ 225 ജി പി യു ഉള്‍പ്പെടെ 1.5 GHz ഡ്യുവല്‍ കോര്‍ സ്‌നാപ് ഡ്രാഗണ്‍ പ്രൊസസ്സറാണ് അസെന്‍ഡ് പി 1 ന് കരുത്തേകുന്നത്. ആന്‍ഡ്രോയ്ഡ് 4.0 ഐ സി എസ് ആണ് ഓ എസ്. 4 ജി ബി ആന്തരിക മെമ്മറി, 1 ജി ബി റാം, 32 ജി ബി ബാഹ്യ മെമ്മറി, 8 എം പി പിന്‍ക്യാമറ, 1.3 എം പി മുന്‍ക്യാമറ, 2000 mAh ബാറ്ററഇ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. വൈ-ഫൈ, 3ജി, 4ജി LTE തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളുള്ള ഈ ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഹ്യുവേയ് പുറത്ത് വിട്ടിട്ടില്ല.

 


Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X