മേളക്കൊഴുപ്പില്‍ ഹുവായി പി8 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി...!

ഹുവായി വന്‍ മേളക്കൊഴുപ്പോടെ അവരുടെ ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ അവതരിപ്പിച്ചു. അസെന്‍ഡ് പി8, പി8 മാക്‌സ് എന്നീ സ്മാര്‍ട്ട്‌ഫോണുകളാണ് ബാങ്കോക്കില്‍ നടന്ന എസ്ഇഎ ഇവന്റില്‍ ഹുവായി അവതരിപ്പിച്ചിരിക്കുന്നത്.

നിങ്ങളറിയാത്ത ഫേസ്ബുക്ക് വിശേഷങ്ങള്‍....!

ഇതോടൊപ്പം ധരിക്കാവുന്ന ഗാഡ്ജറ്റുകള്‍, ടാബ്ലറ്റ്, പവര്‍ ബാങ്ക് എന്നിവയും ഹുവായി പുറത്തിറക്കിയിട്ടുണ്ട്. ഇവയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മേളക്കൊഴുപ്പില്‍ ഹുവായി പി8 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി...!

5.2 ഇഞ്ച് പൂര്‍ണ്ണ എച്ച്ഡി ഡിസ്‌പ്ലേ 424പിപിഐ-യില്‍ 1920 X 1080 പിക്‌സലുകള്‍ റെസലൂഷന്‍ നല്‍കുന്നു. 64 ബിറ്റ് ഒക്ടാ കോര്‍ കോര്‍ട്ടെക്‌സ് എ53 ഹൈസിലിക്കണ്‍ കിരിണ്‍ 935 എസ്ഒസി 3ജിബി റാമില്‍ 2ഗിഗാഹെര്‍ട്ട്‌സില്‍ ക്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ആന്‍ഡ്രോയിഡ് ലോലിപോപ്പാണ് ഒഎസ്. 13എംപിയുടെ പ്രധാന ക്യാമറയും. 8എംപിയുടെ മുന്‍ ക്യാമറയുമാണ് ഫോണിനുളളത്.

 

മേളക്കൊഴുപ്പില്‍ ഹുവായി പി8 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി...!

6.8ഇഞ്ചിന്റെ പൂര്‍ണ്ണ എച്ച്ഡി ഡിസ്‌പ്ലേ 1080 X 1920 പിക്‌സലുകള്‍ റെസലൂഷനില്‍ 326പിപിഐ പിക്‌സല്‍ സാന്ദ്രത ഉറപ്പാക്കുന്നു. ഹൈസിലിക്കണ്‍ കിരിണ്‍ 935 ഒക്ടാ കോര്‍ (ക്വാഡ് കോര്‍ 2.2 ഗിഗാഹെര്‍ട്ട്‌സ് കോര്‍ട്ടെക്‌സ് എ53 & ക്വാഡ് കോര്‍ 1.5 ഗിഗാഹെര്‍ട്ട്‌സ് കോര്‍ട്ടെക്‌സ് എ53) ചിപ്‌സെറ്റില്‍ മാലി ടി628 എംപി4 ജിപിയു 3ജിബി റാമില്‍ ശാക്തീകരിച്ചിരിക്കുന്നു. ഇമോഷന്‍ യുഐ 3.1-ല്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 13എംപിയുടെ പ്രധാന ക്യാമറയും 5എംപിയുടെ മുന്‍ ക്യാമറയുമാണ് ഫോണിനുളളത്.

 

മേളക്കൊഴുപ്പില്‍ ഹുവായി പി8 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി...!

720 X 1280 പിക്‌സലുകള്‍ റെസലൂഷനില്‍ 5ഇഞ്ചിന്റെ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുളളത്. 1.2 ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ ഹൈസിലിക്കണ്‍ കിരിണ്‍ 620 പ്രൊസസ്സര്‍ 2ജിബി റാമില്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു. ഇമോഷന്‍ 3.1-ല്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 13എംപിയുടെ പ്രധാന ക്യാമറയും 5എംപിയുടെ മുന്‍ ക്യാമറയുമാണ്് ഫോണിന് നല്‍കിയിരിക്കുന്നത്.

7.7 എംഎം കനത്തിലാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 

മേളക്കൊഴുപ്പില്‍ ഹുവായി പി8 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി...!

ഫിറ്റ്‌നസ് ബാന്‍ഡും, സ്മാര്‍ട്ട്‌വാച്ചും ആയി ഉപയോഗിക്കാവുന്ന ഡിവൈസാണ് ഇത്. 0.73ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഡിവൈസിന് നല്‍കിയിരിക്കുന്നത്. കോളുകള്‍ ചെയ്യുന്നതിനായി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് പിന്തുണയും നല്‍കിയിരിക്കുന്നു. നടത്തം, ഓട്ടം, സൈക്കിളിങ് തുടങ്ങിയ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് ടോക്ക്ബാന്‍ഡ് ഉപയോഗിക്കാവുന്നതാണ്.

 

മേളക്കൊഴുപ്പില്‍ ഹുവായി പി8 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി...!

7ഇഞ്ചിന്റെ 1920 X 1200 പൂര്‍ണ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ടാബിനുളളത്. 64 ബിറ്റ് ഒക്ടാ കോര്‍ കിരിണ്‍ 930 എസ്ഒസി പ്രൊസസ്സര്‍ 2.0ഗിഗാഹെര്‍ട്ട്‌സില്‍ ക്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു. 2ജിബി/ 3ജിബി റാം കൊണ്ടാണ് പ്രൊസസ്സര്‍ സമന്വയിക്കപ്പെട്ടിരിക്കുന്നത്. ഇമോഷന്‍ 3.0 യുഐയില്‍ ലോലിപോപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. 13എംപിയുടെ പ്രധാന ക്യാമറയും, 5എംപിയുടെ മുന്‍ ക്യാമറയുമാണ് ഉളളത്.

 

മേളക്കൊഴുപ്പില്‍ ഹുവായി പി8 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി...!

13,000എംഎഎച്ചിന്റെ ഭീമന്‍ ബാറ്ററിയാണ് ഈ പവര്‍ ബാങ്കില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. 5V - 2A ഔട്ട്പുട്ടില്‍ രണ്ട് യുഎസ്ബി സ്ലോട്ടുകളാണ് ഡിവൈസിനുളളത്. ഒരേസമയം രണ്ട് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ ഇതുകൊണ്ട് സാധിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei Unveils Ascend P8 & P8 Max Smartphones with bunch of wearables.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot