Home
News

ആറ് നിറങ്ങളിൽ ലഭ്യം, കൂടെ നിരവധി ഫീച്ചറുകളും! കാത്തിരിപ്പിന്‌ ശേഷം Huawei Watch Fit 3 ഇന്ത്യയിൽ

ഇഷ്ടംപോലെ സ്മാർട്ട് വാച്ചുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. നിരവധി ഫീച്ചറുകളിലും വ്യത്യസ്ത ലുക്കിലും നിരവധി സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ മാർക്കറ്റിൽ തന്നെ ലഭ്യമാണ്. ഇപ്പോഴിതാ പുതിയ സ്മാർട്ട് വാച്ച് കൂടി ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. വേറാരുമല്ല Huawei പുറത്തിറക്കുന്ന Huawei Watch Fit 3. ഏകദേശം ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ മിടുക്കൻ ഇന്ത്യയിലേക്ക് വരുന്നത്.
2024 മെയ് മാസത്തിലാണ് Huawei Watch Fit 3 ആഗോളതലത്തിൽ അവതരിപ്പിച്ചത്. അന്ന് മുതൽ ഇന്ത്യയിലെ സ്മാർട്ട് വാച്ച് പ്രേമികൾ ഇവന് വണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

അടുത്ത ആഴ്ച കമ്പനി ഇന്ത്യയിൽ Huawei Watch Fit 3 അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്. Huawei Watch Fit 2 വിന് പകരമായാണ് Huawei Watch Fit 3 യുടെ കടന്നുവരവ്. മെയ് മാസത്തിലാണ് ആഗോളതലത്തിൽ Huawei Watch Fit 2 അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2024 ഓഗസ്റ്റിൽ 9,998 രൂപ പ്രാരംഭ വിലയ്ക്കാണ് Huawei Watch Fit 2 ഇന്ത്യയിൽ അവതരിച്ചത്.

കാത്തിരിപ്പിന്‌ ശേഷം Huawei Watch Fit 3 ഇന്ത്യയിൽ

ആറ് നിറങ്ങളിലാണ് ഈ സ്മാർട്ട് വാച്ച് വനരുന്നത്. ഗ്രേ, വൈറ്റ്, ഗ്രീൻ, പിങ്ക്, ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള സിലിക്കൺ സ്ട്രാപ്പുകളുള്ള വേരിയന്റുകളും ലെതർ സ്ട്രാപ്പുള്ള വെള്ള നിറത്തിലുള്ള വേരിയന്റും ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടും. എന്നാൽ ഇന്ത്യയിൽ ഈ എല്ലാ കളറും ലഭിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

Huawei Watch Fit 3 യുടെ സാധാരണ വേരിയന്റിന് 159 യൂറോ (ഏകദേശം 14,800 രൂപ), ലെതർ-സ്ട്രാപ്പ് വേരിയന്റിന് 179 യൂറോ (ഏകദേശം 16,700 രൂപ) ആണ് വില. ഇന്ത്യയിൽ ഇതിന് ഏകദേശം 20,000 രൂപ വില വരുമെന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. Huawei Watch Fit 3 യുടെ ആഗോള വേരിയന്റിൽ 1.82 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.

കാത്തിരിപ്പിന്‌ ശേഷം Huawei Watch Fit 3 ഇന്ത്യയിൽ

480 x 480 പിക്സൽ റെസല്യൂഷൻ, 1,500 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ്, 74.4 ശതമാനം സ്‌ക്രീൻ ടു ബോഡി അനുപാതം, അൾട്രാ നാരോ ബെസലുകൾ, 347 പിക്സൽ പിക്സൽ സാന്ദ്രത എന്നിവ ഇതിന്റെ ഡിസ്‌പ്ലേ ഭാഗത്ത് വരുന്നുണ്ട്. ചതുരാകൃതിയിലാണ് ഈ സ്മാർട്ട് വാച്ച് രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്‌ക്രീനിലെ ആപ്പ് ഗ്രിഡ് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും വോളിയം ക്രമീകരിക്കാനും ആപ്പ് ലിസ്റ്റ് മുകളിലേക്കും താഴേക്കും നീക്കാനും വേണ്ടി ഒരു കറങ്ങുന്ന ബട്ടണും ഇതിന് നൽകിയിട്ടുണ്ട്.

വെർച്വൽ അസിസ്റ്റന്റിന് വേണ്ടിയും മുൻകൂട്ടി സജ്ജീകരിച്ച ആപ്പുകൾ തുറക്കുന്നതിനുമായി ഒരു പ്രത്യേക ഫംഗ്ഷൻ ബട്ടണും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 8.0 മുതലുള്ള പുതിയ OS പതിപ്പുകളിലും iOS 13.0 മുതലുള്ള OS പതിപ്പുകളിലും ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. 5ATM വരെ വാട്ടർ റെസിസ്റ്റൻസും ഇതിന് നൽകിയിട്ടുണ്ട്. NFC, ബിൽറ്റ്-ഇൻ GPS, ബ്ലൂടൂത്ത് 5.2, ബ്ലൂടൂത്ത് ലോ എനർജി എന്നിവ കണക്ടിവിറ്റിക്കായി നൽകിയിട്ടുണ്ട്. 400mAh ബാറ്ററിയാണ് Huawei Watch Fit 3 ൽ ഉപയോഗിക്കുന്നത്. ചാർജ് ചെയ്യുന്നതിനായി ഒരു മാഗ്‌നറ്റിക് പിന്നും ഇതിലുണ്ട്.

പരമാവധി 10 ദിവസം വരെ ഒറ്റ ചാർജിൽ പ്രവർത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് അളക്കുന്നതിനുള്ള SPO2 മോണിറ്റർ, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിംഗ്, ഏട്രിയൽ ഫൈബ്രിലേഷൻ അലേർട്ടുകൾ, സ്ലീപ്പ് മോണിറ്ററിങ്, കലോറി ട്രാക്കിംഗ്, സെഡന്ററി റിമൈൻഡറുകൾ എന്നിവ ഹെൽത്ത് ഫീച്ചറിൽ ഉൾപ്പെടുന്നുണ്ട്.

കാത്തിരിപ്പിന്‌ ശേഷം Huawei Watch Fit 3 ഇന്ത്യയിൽ

ആക്സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പൾസ് അളക്കുന്നതിനുള്ള പിപിജി സെൻസർ എന്നിവയുൾപ്പെടെ ആറ് സെൻസറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 100ലധികം വർക്ക്ഔട്ട് മോഡുകളും ആറ് വ്യായാമങ്ങളുടെ ഓട്ടോ ഡിക്ടക്ഷ്‌നും വാച്ച് സ്‌ക്രീനിലെ ഫിറ്റ്‌നസ് കോഴ്‌സുകളെയും ഇതിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ആമസോൺ, ഫ്‌ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകൾ വഴിയാണ് Huawei Watch Fit 3 ന്റെ വിൽപ്പന.

FAQs
Huawei Watch Fit 3 എവിടെ നിന്ന് വാങ്ങാൻ സാധിക്കും?

Huawei Watch Fit 3 ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകൾ വഴിയാണ് വിൽപ്പന നടത്തുന്നത്.

Huawei Watch Fit 3-ലെ പ്രധാന സെൻസറുകൾ എന്തൊക്കെയാണ്?

Huawei Watch Fit 3യിൽ ആക്സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പൾസ് അളക്കുന്നതിനുള്ള പിപിജി സെൻസർ എന്നിവയുൾപ്പെടെ ആറ് സെൻസറുകൾ ഉൾപ്പെടുന്നുണ്ട്.

Huawei Watch Fit 3 എത്ര ദിവസം ബാറ്ററി ലൈഫ് നൽകുന്നു?

Huawei Watch Fit 3 400mAh ബാറ്ററിയുമായി 10 ദിവസം വരെ ഉപയോഗിക്കാനാകും.

GizBot Technology

More from GizBot

Best Mobiles in India

English summary
Huawei is set to launch the Huawei Watch Fit 3 in India next week, following its global debut in May 2024. The smartwatch features a 1.82-inch AMOLED display, a sleek aluminium alloy chassis, and offers health and fitness tracking capabilities such as SPO2 monitoring, sleep tracking, and support for over 100 workout modes. Expected to be priced around Rs 20,000 in India, the Watch Fit 3 will offer up to 10 days of battery life and include various sensors for accurate health monitoring.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X