ഫോട്ടോഗ്രാഫിക്കായി അണ്ടർ സ്‌ക്രീൻ ഡിജിറ്റൽ ക്യാമറയും 5 റിയർ ലെൻസുകളുമുള്ള ഹാൻഡ്‌സെറ്റുമായി ഹുവാവേ

|

ഡിസ്‌പ്ലേയ്‌ക്ക് കീഴിലായി ക്യാമറ വരുന്ന ഒരു സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ഫോൺ ബ്രാൻഡ് ഹുവാവേ. ഇതുമായി സംബന്ധിച്ച വിവരങ്ങളും മറ്റ് റെൻഡറിംഗുകളും ഇൻറർനെറ്റിൽ ഇതിനോടകം ചോർന്നു കഴിഞ്ഞു. ഈ ഫോണിൽ അഞ്ച് റിയർ ലെൻസുകളും ഉണ്ടായിരിക്കുമെന്നാണ് അടുത്തിടെ ഇറങ്ങിയ ടെക് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഈ ക്യാമറ സെറ്റപ്പ് ഇതിനുമുൻപ് വന്നിരിക്കുന്നത് നോക്കിയ 9.1 പ്യൂവർവ്യൂ ഹാൻഡ്‌സെറ്റിലാണ്. ഈ വിവരങ്ങൾ ഡച്ച് വെബ്‌സൈറ്റായ ലെറ്റ്സ് ഗോ ഡിജിറ്റലിൽ പ്രസിദ്ധീകരിച്ചു.

ഹുവാവേ സ്മാർട്ട്‌ഫോൺ ക്യാമറ

പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് പോലെ ഉയർന്ന നിലവാരമുള്ള ക്യാമറ സംവിധാനങ്ങളുള്ള ഡിവൈസുകൾ അവതരിപ്പിക്കുന്നതിൽ ഹുവാവേ അറിയപ്പെടുന്നു. സാധാരണയായിഈ ബ്രാൻഡ് ലൈക്കയുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു. 2020 മാർച്ചിൽ പി 40 പ്രോ പ്ലസ് പുറത്തിറക്കിയപ്പോൾ പിൻവശത്ത് അഞ്ച് ക്യാമറ സംവിധാനവും കമ്പനി പരീക്ഷിച്ചിരുന്നു. 50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത. 8 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 40 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, ഒരു ടോഫ് (ടൈം-ഓഫ്-ഫ്ലൈറ്റ്) സെൻസർ, 3 എക്സ് ഒപ്റ്റിക്കൽ സൂം ഉള്ള ഒരു ടെലിഫോട്ടോ ക്യാമറ എന്നിവയും ഇതിനൊപ്പം ഉണ്ടായിരുന്നു.

ഹുവാവേ അണ്ടർ ഡിസ്‌പ്ലേ ക്യാമറ സ്മാർട്ട്‌ഫോൺ

ഹുവാവേ അണ്ടർ ഡിസ്‌പ്ലേ ക്യാമറ സ്മാർട്ട്‌ഫോൺ

ചൈനീസ് നിർമ്മാതാവിൽ നിന്നുള്ള ഈ പുതിയ ഡിവൈസിൻറെ ഫ്രണ്ട് ഫാസിയ പൂർണ്ണമായും സ്‌ക്രീനിൽ ഉൾക്കൊള്ളുന്നു. സെൽഫി ക്യാമറയ്‌ക്കായി ഒരു നോച്ചും പഞ്ച് ഹോളും ഇല്ലാതെയാണ് ഈ ഡിവൈസ് വരുന്നത്. പകരമായി, മുൻ ക്യാമറ സെൻസർ വരുന്നത് ഡിസ്‌പ്ലേയ്‌ക്ക് കീഴിലായിരിക്കും. ഇസഡ്ടിഇ ആക്സൺ 20 5 ജി അവതരിപ്പിച്ചുകൊണ്ട് ഇത് മുമ്പ് ചെയ്ത കാര്യമാണ്. 32 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസാണ് ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. ഇതിന് എച്ച്ഡി‌ആറിൽ ഫോട്ടോയെടുക്കാനും 30 എഫ്‌പി‌എസിൽ പൂർണ്ണ എച്ച്ഡി റെസല്യൂഷനിൽ (1920 x 1080 പിക്‌സൽ) വീഡിയോകൾ റെക്കോർഡുചെയ്യാനും സാധിക്കുന്നു. ഈ ഹുവാവേ സ്മാർട്ട്‌ഫോണിന്റെ മുകളിലും താഴെയുമായി ബെസലുകളുപയോഗിച്ച് വശങ്ങളിൽ ഒരു വളഞ്ഞ എഡ്ജ് ഡിസ്‌പ്ലേ വരുന്നു.

ഉയർന്ന മെഗാപിക്സൽ ക്യാമറ ഫോൺ

ചൈനീസ് പേറ്റന്റ് ഓഫീസായ ചൈന നാഷണൽ ഇന്റലെക്ച്വൽ പ്രോപ്പർട്ടി അഡ്‌മിനിസ്‌ട്രേഷനിൽ (സി‌എൻ‌പി‌എ) ഹുവാവേയുടെ പുതിയ ഫോണിന്റെ റെൻഡറിംഗുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പേറ്റന്റുകൾ 2019 ഒക്ടോബറിൽ രജിസ്റ്റർ ചെയ്യപ്പെട്ടുവെങ്കിലും ഡോക്യുമെന്റേഷൻ അംഗീകരിക്കുകയും 2020 സെപ്റ്റംബർ 11 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹുവാവേ അയച്ച വെർച്വൽ ഡ്രോയിംഗുകളിൽ ഡിവൈസ് മൂന്ന് മോഡൽ വേരിയന്റുകളിൽ കാണാൻ കഴിയും. ഓരോന്നിനും പിന്നിലെ ക്യാമറകൾ വ്യത്യസ്ത സ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നു. അവയിലൊന്നിൽ, അഞ്ച് ലെൻസുകൾ ഈ ഡിവൈസിൻറെ മധ്യഭാഗത്ത് വരുന്നു. അതേസമയം, മറ്റുള്ളവയിൽ, അവ ഇടത്തോട്ടോ വലത്തോട്ടോ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു

അണ്ടർ സ്‌ക്രീൻ ക്യാമറ സാങ്കേതികവിദ്യ

ഈ ഡിവൈസിന്റെ ഇടതുവശത്ത് ബട്ടണുകൾ വരുന്നില്ല. എന്നാൽ വലതുവശത്തായി ഒരു നീളമേറിയ ബട്ടൺ ദൃശ്യമാണ്, അതിന് താഴെയായി ഒരു ചെറിയ ഫിസിക്കൽ ബട്ടൺ വരുന്നു. വോളിയം കീകളും പവർ ബട്ടണും ഇവയാണ്. ഈ ഡിവൈസ് ചാർജുചെയ്യുന്നതിന് ചുവടെ യുഎസ്ബി-സി കണക്ഷൻ ഉണ്ട്, കൂടെ ഒരു സ്പീക്കറും ഇവിടെ കാണാം. മുകളിലും താഴെയുമായി ഒരു മൈക്രോഫോൺ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ, മുകളിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ടെന്ന് പറയുന്നു. ഈ ഹാൻഡ്‌സെറ്റിനെക്കുറിച്ചുള്ള മികച്ച വിശദാംശങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ കൂടുതൽ അപ്‌ഡേറ്റുകൾക്കായി നിങ്ങൾ ഇനിയും കാത്തിരിക്കേണ്ടതായി വരും.

Best Mobiles in India

English summary
Huawei is expected to launch a camera-laden smartphone under the spotlight. Details about the same as renderings has leaked across the internet. It's also predicted that this phone will have five rear lenses, something previously seen in the Nokia 9.1 PureView.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X