ഹുവാവേ Y6 (2018) എത്തിക്കഴിഞ്ഞു, ഈ പുത്തന്‍ ഫോണിനെ കുറിച്ച് അറിയാം

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹുവാവേ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഹുവാവേ തങ്ങളുടെ വൈ പരമ്പരയിലെ ഫോണാണ് വികസിപ്പിച്ചിരിക്കുന്നത്.

ഹുവാവേ Y6 (2018) എത്തിക്കഴിഞ്ഞു, ഈ പുത്തന്‍ ഫോണിനെ കുറിച്ച് അറിയാം

ഹുവാവേ Y6 (2108) ല്‍ ഫേസ് അണ്‍ലോക്ക്, ഫുള്‍ വ്യൂ ഡിസ്‌പ്ലേ പാനല്‍ എന്നീ സവിശേഷതകള്‍ ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കുന്നുണ്ട്. ഫിലിപ്യന്‍സിലും റഷ്യന്‍ വിപണികളിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ എത്താനായി കുറച്ചു കാത്തിരിക്കേണ്ടി വരും.

നീല, കറുപ്പ്, സ്വര്‍ണ്ണം എന്നീ മൂന്നു നിറങ്ങളിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഫോണിന്റെ വിലയെ കുറിച്ചുളള വിശദാംശങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും $200ല്‍ താഴെയാകുമെന്നു പ്രതീക്ഷിക്കാം. അതിനാല്‍ ഇതൊരു ബജറ്റ് ഫോണായിരിക്കും. ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ അത്ര ഫാന്‍സിയല്ല. മാര്‍ച്ച് 2018ല്‍ ചൈനയില്‍ അവതരിപ്പിച്ച ഹോണര്‍ 7സി യുടെ സവിശേഷതകളുമായി ഏകദേശം ഇണങ്ങുന്നു.

ഫോണ്‍ കണ്ടു കഴിഞ്ഞാല്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പു പോലെ തോന്നും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. റിയര്‍ പാനലിനു മുകളില്‍ ഇടതു ഭാഗത്ത് ക്യാമറ ലംബമായാണ് സ്ഥാപിച്ചിരിക്കുന്നത്. മുന്‍ ക്യാമറ 5എംപിയാണ്.

720X1440 പിക്‌സല്‍ റസൊല്യൂഷനുളള 5.5 ഇഞ്ച് ഡിസ്‌പേയാണ് ഹുവാവേ Y6ന്. 1.4GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 SoC, അഡ്രിനോ 308 ജിപിയു, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്.

സുരക്ഷയുടെ ഭാഗമായി കമ്പനി ബയോമെട്രിക് സ്‌കാനര്‍ ഒഴിവാക്കിയിട്ടുണ്ട്,് അതിനു പകരം ഫേഷ്യല്‍ റെകഗ്നിഷന്‍ സവിശേഷത അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണിന്റെ വലതു ഭാഗത്ത് വോളിയം റോക്കറും പവര്‍ കീയുമാണുളളത്. അതേ വശത്തു തന്നെ സിം ട്രേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതായിരിക്കും ഭാവിയില്‍ വെബില്‍ നിങ്ങളുടെ പാസ്‌വേഡ്...!ഇതായിരിക്കും ഭാവിയില്‍ വെബില്‍ നിങ്ങളുടെ പാസ്‌വേഡ്...!

3000എംഎഎച്ച് ബാറ്ററിയാണ് ഹുവാവേ Y6ന്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ഇതില്‍ പിന്തുണയ്ക്കില്ല. സോഫ്റ്റ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.0 അധിഷ്ഠിത EMUI 8.0-ല്‍ പ്രവര്‍ത്തിക്കുന്നു.

4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.

Best Mobiles in India

Read more about:
English summary
Huawei is not ready to take a break after launching smartphones. The company keeps on pushing its budget phones in the list. Now it has launched Huawei Y6 2018 budget phone with facial recognition. The device is already hitting a couple of markets including Russia and Phillippines. However Indian market still have to wait for the launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X