ഐ.ബി.എം. 15,000 ജീവനക്കാരെ കുറയ്ക്കുന്നു!!!

Posted By:

ടെക്‌നോളജി ഭീമന്‍മാരായ ഐ.ബി.എം. ലോകവ്യാപകമായി 15,000 ജീവനക്കാരെ കുറയ്ക്കുന്നു. ഇന്ത്യ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലായാണ് തസ്തികകള്‍ കുറയ്ക്കുക. ഓരോ രാജ്യങ്ങളിലും എത്ര പേരെയായിരിക്കും കുറയ്ക്കുക എന്ന് അറിവായിട്ടില്ലെങ്കിലും ഒരുലക്ഷത്തോളം ജീവനക്കാരുള്ള ഇന്ത്യയില്‍ ആയിരിക്കും കൂടുതല്‍ എന്നുറപ്പാണ്. ഐ.ബി.എം. ജീവനക്കാരുടെ യൂണിയന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആണ് ഇക്കാര്യം അറിയിച്ചത്.

ഐ.ബി.എം. 15,000 ജീവനക്കാരെ കുറയ്ക്കുന്നു!!!

കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന എക്‌സിക്യുട്ടീവുകളുടെ ബോണസ് കമ്പനി കുറച്ചിരുന്നു. 2014-ല്‍ ചെലവു ചുരുക്കല്‍ നടപടികളിലൂടെ 100 കോടി രൂപ അധികമായി നേടാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.

ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനായി ഐ.ബി.എം. ജീവനക്കാരുടെ യൂണിയന്‍ അടുത്തുതന്നെ യോഗം ചേരുന്നുണ്ട്. ഐ.ബി.എം വക്താവും ജീവനക്കാരെ കുറയ്ക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot