ഇന്റര്‍നെറ്റ് ഡൊമൈന്‍ സംഘടനയ്ക്ക് പുതിയ ചീഫ്

Posted By: Super

ഇന്റര്‍നെറ്റ് ഡൊമൈന്‍ സംഘടനയ്ക്ക് പുതിയ ചീഫ്

ഇന്റര്‍നെറ്റ് ഡൊമൈന്‍ നെയിം സംഘടനയായ ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ് (ഐസിഎഎന്‍എന്‍) പുതിയ ചീഫ് എക്‌സിക്യൂട്ടീവിനെ നിയമിച്ചു. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ കമ്പനിയായ വൊക്കാഡോയുടെ സിഇഒയായ ഫാദി ചെഹദേയാണ് ചീഫ്. അദ്ദേഹം വരുന്ന ഒക്ടോബറില്‍ ചുമതല ഏറ്റെടുക്കും.

ഈജിപ്തിലെ ലെബനോണിലാണ് ചെഹദേ ജനിച്ചത്. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് 18മത്തെ വയസ്സില്‍ ലെവനോനില്‍ നിന്ന് വിട്ട അദ്ദേഹം പിന്നീട് യുഎസിലെ പ്രമുഖ ഐടി കമ്പനികളില്‍ പ്രവര്‍ത്തിച്ച അനുഭവപാടവം ഉണ്ട്.

ഐബിഎമ്മിലും സേവനമനുഷ്ഠിച്ച ഫാദി, റോഡ് ബെക്ക്‌സ്‌റ്റോമിന് പകരക്കാരനായാണ് ഐസിഎഎന്‍എന്നില്‍ എത്തുന്നത്. ബെക്ക്‌സ്റ്റോം ഈ ജൂലായില്‍ പദവി ഒഴിയും. അടുത്തിടെ ഐസിഎഎന്‍എന്‍ പുതിയ ഡൊമൈന്‍ വിലാസവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot