Home
News

ലോകകപ്പ് മത്സരങ്ങൾ കാണാറുണ്ടോ? നിങ്ങൾ അറിയാതെ നിങ്ങളുടെ മുഴുവൻ പണവും നഷ്ടപ്പെട്ടേക്കാം, ശ്രദ്ധിക്കുക

ക്രിക്കറ്റിൽ ഇത് ലോകകപ്പ് കാലമാണ്. കഴിഞ്ഞ ദിവസമാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായത്. ഇന്ത്യയിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉത്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ടിനെ ന്യൂസിലാന്റ് 9 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം നടന്നത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ നെതർലാന്റ്സിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ​ഗാന്ധി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുന്നത്. അതേ സമയം ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച ആയിരിക്കും. ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ. നിലവിൽ ക്രിക്കറ്റ് പ്രേമികൾ എല്ലാം ലോകകപ്പിന്റെ പിന്നാലെയാണ്. ക്രിക്കറ്റ് ആവേശത്തിൽ ജനങ്ങൾ ആഘോഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളും ഉണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ലോകകപ്പ് മത്സരങ്ങൾക്കിടെ വ്യാപക തട്ടിപ്പുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നിരവധി തരത്തിലുള്ള തട്ടിപ്പുകൾ ഇത്തരം പ്രത്യേക വേളകളിൽ ധാരാളമായി നടക്കുന്നുണ്ട്. ഈ ലോകകപ്പ് അവസരത്തിൽ നടക്കാൻ സാധ്യതയുള്ള ഓൺലൈൻ തട്ടിപ്പുകൾ എന്തെല്ലാമാണെന്ന് നോക്കാം. ഇത്തരത്തിൽ നടക്കാൻ സാധ്യതയുള്ള പ്രധാന തട്ടിപ്പുകളിൽ ഒന്നാണ് വ്യാജ ടിക്കറ്റുകൾ വിൽക്കുന്ന സ്കാം. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ പല തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈൻ വഴി ടിക്കറ്റുകൾ വാ​ഗ്ദാനം ചെയ്ത് ഉപഭോക്താക്കളുടെ കൈയ്യിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് ഈ തട്ടിപ്പിന്റെ രീതി.

വെബ്സൈറ്റുകൾ വഴിയോ സോഷ്യൽ മീഡിയകൾ വഴിയോ ആണ് ഈ തട്ടിപ്പ് നടക്കുന്നത്. ഇതിനായി തട്ടിപ്പുകാർ ടിക്കറ്റ് വിൽക്കാനുള്ള പരസ്യം നൽകുന്നു. ഇത് വിശ്വസിച്ചെത്തുന്ന ഉപഭോക്താക്കളാണ് തട്ടിപ്പിന് ഇരയാകുന്നത്. തങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം നേരിൽ കാണാൻ നിരവധി ആളുകൾ ആ​ഗ്രഹിക്കുന്നതിനാൽ തന്നെ നിരവധി ആളുകൾ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നുണ്ട്. ആയതിനാൽ തന്നെ ലോകകപ്പ് മത്സരങ്ങൾ കാണാൻ ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഇക്കാര്യത്തിൽ ​ജാ​ഗ്രത പാലിക്കേണ്ടതുണ്ട്.

ലോകകപ്പ് മത്സരങ്ങൾക്കിടെ വ്യാപക തട്ടിപ്പുകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മറ്റൊരു തട്ടിപ്പാണ് ലോകകപ്പിന്റെ പേരിലുള്ള വിവധ തലത്തിലുള്ള ഓഫറുകൾ പ്രഖ്യാപിക്കുന്ന തരം തട്ടിപ്പുകൾ. ഇത്തരം തട്ടിപ്പുകൾ മുൻ വർഷങ്ങളിലും ധാരാളമായി റിപ്പോർട്ട് ചെയ്തിരുന്നു. ചില ഔദ്യോ​ഗിക കമ്പനികൾ യഥാർത്ഥത്തിൽ ഇത്തരത്തിൽ ചില ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇതിന്റെ മറ പറ്റിയാണ് തട്ടിപ്പുകാരും വ്യാജ ഓഫറുകൾ പ്രഖ്യാപിക്കുന്നത്. ചില നറുക്കെടുപ്പുകളിൽ നിങ്ങൾ വിജയിച്ചെന്നും ഇതിന്റെ സമ്മാനത്തുക നൽകാനായി ബാങ്ക് വിവരങ്ങൾ പങ്കിടണം എന്നെല്ലാമാണ് സാധാരണയായി ഇത്തരം തട്ടിപ്പുകാർ ആവിശ്യപ്പെടുക.

ആയതിനാൽ തന്നെ ഇത്തരത്തിൽ എന്തെങ്കിലും ഓഫറുകൾ നിങ്ങൾക്ക് ലഭിച്ചാൽ ജാ​ഗ്രത പാലിക്കേണ്ടതാണ്. ട്രാവൽ തട്ടിപ്പുകളാണ് ഇത്തരം ആഘോഷവേളകളിൽ നടക്കുന്ന മറ്റൊരു തരം തട്ടിപ്പുകൾ. ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് മത്സരം നടക്കുന്ന സ്റ്റേഡിയങ്ങൾ തമ്മിൽ നല്ല ദൂര വ്യത്യാസം ഉണ്ട്. ആയതിനാൽ തന്നെ തട്ടിപ്പുകാർ ഈ അവസരം മുതലെടുക്കുന്നു. വളരെ കുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾ എന്നിവ ഇവർ വാ​ഗ്ദാനം ചെയ്യുന്നു.

ഇത്തരത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ഓഫറുകൾ ലഭിച്ചാൽ ഈ ഓഫർ മുന്നോട്ട് വെച്ച കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം തീരുമാനം എടുക്കേണ്ടതാണ്. മറ്റൊരു തരം തട്ടിപ്പാണ് സ്ട്രീമിങ് തട്ടിപ്പുകൾ. മത്സരങ്ങൾ ലൈവ് ആയി സ്ട്രീം ചെയ്യുന്ന അനൗദ്യോ​ഗികമായ ചില സൈറ്റുകൾ നിങ്ങളുടെ ഇലക്ട്രോണിക് ​ഗാഡ്ജറ്റുകളിലേക്ക് ക്ഷുദ്രകരമായ ചില വൈറസുകളെ കടത്തിവിട്ടാണ് ഇതിൽ തട്ടിപ്പ് നടത്തുക.

ഈ സ്കെച്ചി സൈറ്റുകൾ പലപ്പോഴും മാൽവെയറുകളും റാൻസംവെയറുകളും ഹോം കമ്പ്യൂട്ടറുകളെ പ്രത്യേകമായി ലക്ഷ്യമിടുന്നു. ഇതുവഴി നിങ്ങളുടെ ഉപകരണത്തിന്റെ അക്സസ് സൈബർ കുറ്റവാളികൾക്ക് ലഭിക്കുന്നു. ആയതിനാൽ മത്സരങ്ങൾ ലൈവ് ആയി കാണണം എന്ന് ആ​ഗ്രഹിക്കുന്നവർ മത്സരം സംപ്രേഷണം ചെയ്യുന്ന ഓദ്യോ​ഗിക പ്ലാറ്റ്ഫോമുകളുടെ സഹായം തേടേണ്ടതാണ്. ചെറിയ തുക അടച്ചാൽ തന്നെ ഇത്തരം ചാനലുകളുടെയോ ഒടിടി പ്ലാറ്റ്ഫോമുകളുടെയോ സേവനം ലഭിക്കുന്നതാണ്.

നിങ്ങൾക്ക് കാണാൻ സാധിക്കാത്ത മത്സരങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാം എന്ന് വിചാരിച്ചാലും ഇതിൽ ഒരു റിസ്ക് ഉണ്ടാകും. ചില അനൗദ്യോ​ഗിക സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന മത്സരങ്ങളിലും ഇത്തരത്തിൽ നിങ്ങളുടെ ഉപകരണങ്ങൾക്ക് ദോഷം വരുത്തുന്ന മാൾവെയറുകൾ ഉണ്ടായിരിക്കും. ഇവയുടെ സഹായത്താൽ സൈബർ കുറ്റവാളികൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ സാധ്യത ഉണ്ട്. ആയതിനാൽ തന്നെ ഈ ലോകകപ്പ് കാലത്ത് മത്സരം ആസ്വദിക്കുന്നതിനൊപ്പം അൽപം ജാ​ഗ്രതയും വേണം.

More from GizBot

Best Mobiles in India

English summary
Many types of scams are rampant on such special occasions. Let's see what online scams are likely to take place this World Cup. One of the main scams that can happen is the fake ticket scam. Many such scams have been reported in various ways.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X