ഐഡിയ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി!

Written By:

ജിയോയെ നേരിടാനായി എയര്‍ടെല്‍ കൊണ്ടു വന്നതു പോലെ പുതിയ ഓഫറുമായി ഐഡിയും എത്തിയിരിക്കുകയാണ്. 9000 രൂപ വരെ വരുന്ന ഓഫറാണ് ഐഡിയ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. നിലവിലുളള ഐഡിയ 4ജി ഉപഭോക്താക്കള്‍ക്കും 4ജി ഹാന്‍സെറ്റിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.

നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ് എങ്ങനെ അറിയാം?

എന്നാല്‍ എയര്‍ടെല്ലും ഈ ഓഫര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന്റെ വില ഓരോ സര്‍ക്കിളുകളിലും വ്യത്യാസമായിരിക്കും.

ഐഡിയയുടെ പുതിയ ഓഫറിനെ കുറിച്ചു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

348 രൂപയുടെ റീച്ചാര്‍ജ്ജ് പാക്ക് (പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക്)

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 348 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ എസ്എംഎസ് കൂടാതെ 1ജിബി 4ജി/3ജി ഡാറ്റയും ലഭിക്കുന്നു. എന്നാല്‍ ഒരു പുതിയ 4ജി ഹാന്‍സെറ്റിലാണ് ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതെങ്കില്‍ 3ജിബി അധിക ഡാറ്റയും ലഭിക്കുന്നു. 2017 ഡിസംബര്‍ 31 നുളളില്‍ പരമാവധി 13 റീച്ചാര്‍ജ്ജുകള്‍ ചെയ്യാം.

അസ്യൂസ് സെന്‍ഫോണ്‍ 3 സൂം: 128ജിബി വേഗിയന്റ് ഉടന്‍ എത്തുന്നു!

499 രൂപയുടെ റീച്ചാര്‍ജ്ജ് (പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്)

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ 499 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, നാഷണല്‍, ഇന്‍കമിംഗ് റോമിംഗ് കോളുകളും ലഭിക്കുന്നു. എന്നാല്‍ ഇതു കൂടാതെ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് 3ജിബി 4ജി ഡാറ്റയും ഇതിനോടെപ്പം നല്‍കുന്നു.

അസ്യൂസ് സെന്‍ഫോണ്‍ 3 സൂം: 128ജിബി വേഗിയന്റ് ഉടന്‍ എത്തുന്നു!

നോണ്‍-4ജി ഉപഭോക്താക്കള്‍ക്ക് കോളിംഗില്‍ ആനുകൂല്യം നല്‍കുന്നു, എന്നാല്‍ 1ജിബി സൗജന്യ ഡാറ്റയാണ് ലഭിക്കുന്നത്.

 

999 രൂപയുടെ റീച്ചാര്‍ജ്ജ് ( പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്)

999 രൂപയുടെ റീച്ചാര്‍ജ്ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, നാഷണല്‍, റോമിംഗ് കോളുകളും കൂടാതെ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് 8ജിബി സൗജന്യ ഡാറ്റയും ലഭിക്കുന്നു. എന്നാല്‍ നോണ്‍-4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് 5ജിബി ഡാറ്റയാണ് സൗജന്യമായി ലഭിക്കുന്നത്.

ലെനോവോ പി2:5,100എംഎഎച്ച് ബാറ്ററിയുമായി ഇന്ത്യന്‍ വിപണിയില്‍!

3ജിബി അധിക ഡാറ്റ

പുതിയതും നിലവിലുളളതുമായ ഐഡിയ ഉപഭോക്താക്കള്‍ക്ക് 3ജിബി ഡാറ്റ അധികം ലഭിക്കുന്നു. ഈ പ്ലാന്‍ ഡിസംബര്‍ 31 വരെയാണ്.

4ജി വേഗതയില്‍ എയര്‍ടെല്ലിനെ കടത്തിവെട്ടി ജിയോ!

പുതിയ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക്

എന്നാല്‍ പുതിയ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് 3ജി എന്നുളളത് 6ജിബിയും 8ജിബി എന്നുളളത് 11ജിബിയും ലഭിക്കുന്നു ഓരോ മാസവും, 499 രൂപയുടെ റീച്ചാര്‍ജ്ജിലും 999 രൂപയുടെ റീച്ചാര്‍ജ്ജിലും.

എന്താണ് ജിയോ ബൂസ്റ്റര്‍ പാക്ക്?

അധിക ഡാറ്റ ലഭിക്കാന്‍

പുതിയ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ അധിയ 3ജിബി ഡാറ്റ ലഭിക്കാനായി 'മൈ ഐഡിയ ആപ്പിലെ' 4ജി ഹാന്‍സെറ്റ് എന്ന സെക്ഷനില്‍ പോകുകയോ അല്ലെങ്കില്‍ കമ്പനി വെബ്‌സെറ്റില്‍ സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Following the footsteps of Airtel, Idea Cellular has announced a new offer for customers who will switch to its services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot