ഈ ഫോണുകളില്‍ ഐഡിയയുടെ ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫറുകള്‍

Written By: Lekhaka

ഐഡിയ സെല്ലുലാര്‍ കാര്‍ബണ്‍ മൊബൈലുമായി സഹകരിച്ച് ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കാന്‍ പോകുന്നു. കാര്‍ബണ്‍ 4ജി ഫോണുകളുലും ഫീച്ചര്‍ ഫോണുകളുലുമാണ് 2000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഫോണുകളില്‍ ഐഡിയയുടെ ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫറുകള്‍

എയര്‍ടെല്‍, വോഡാഫോണ്‍, ജിയോ എന്നീ കമ്പനികളും മറ്റു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ക്യാഷ്ബാക്ക് ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. 4ജി നെറ്റ്വര്‍ക്കില്‍ കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ടു വരാന്‍ ജിയോ 49 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനും പ്രഖ്യാപിച്ചു.

2018 ഫെബ്രുവരി ഒന്നു മുതലാണ് കാര്‍ബണ്‍ ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്ന്.

കാര്‍ബണ്‍ ഫോണുകളിലെ ഐഡിയ ക്യാഷ്ബാക്ക് ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാഷ്ബാക്ക് ഓഫര്‍

കാര്‍ബണ്‍ A41 പവറിന്റെ വില 2,999 രൂപയാണ്, കാര്‍ബണ്‍ A9 ഇന്ത്യന്റെ വില 3,699 രൂപയും. ഈ രണ്ട് ഫോണുകള്‍ക്കും 1500 രൂപയാണ് ക്യാഷ്ബാക്ക് ഓഫര്‍.

ഉപഭോക്താവിന്റെ ഐഡിയ മണി വാലറ്റില്‍ 18 മാസകാലയളവില്‍ 500 രൂപ ക്രഡിറ്റ് ചെയ്യപ്പെടും. 36 മാസ അവസാന്നത്തോടെ ബാക്കി 1000 രൂപയും നല്‍കും.

4999 രൂപ വിലയുളള യുവാ 2ന് 2000 രൂപയാണ് ക്യാഷ്ബാക്ക് ഓഫര്‍. അങ്ങനെ ഫോണിന്റെ ഫലപ്രദമായ വില 2,999 രൂപയാകും. 18 മാസം കഴിഞ്ഞ് നിങ്ങള്‍ക്ക് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും, അടുത്ത 36 മാസത്തിനകം 1500 രൂപയും നല്‍കും.

A41 പവര്‍, A9 ഇന്ത്യന്‍, യുവ 2 എന്നീ ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കണമെങ്കില്‍ ആദ്യത്തെ 18 മാസത്തിനുളളില്‍ 3000 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം, അടുത്ത 18 മാസത്തിനുളളില്‍ ഇതേ വിലയില്‍ വീണ്ടും റീച്ചാര്‍ജ്ജ് ചെയ്യണം.

ഫീച്ചര്‍ ഫോണുകളുടെ ക്യാഷ്ബാക്ക് ഓഫറുകള്‍

കാര്‍ബണ്‍ K310n, K24+, K9 ജമ്പോ എന്നീ ഫീച്ചര്‍ ഫോണുകളുടെ വില 999 രൂപ, 1199 രൂപ, 1399 രൂപ എന്നിങ്ങനെയാണ്. 1000 രൂപ വരെ ഈ ഫോണുകള്‍ക്ക് ഐഡിയ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഈ ഫീച്ചര്‍ ഫോണുകളുടെ ഓഫര്‍ ലഭിക്കണമെങ്കില്‍ ആദ്യത്തെ 18 മാസത്തിനുളളില്‍ 2,700 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും, അടുത്ത 18 മാസത്തിനുളളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ ബാക്കി 500 രൂപയും ക്യാഷ്ബാക്ക് ലഭിക്കും.

റിയന്‍സ് ജിയോ ഫോണ്‍ Rs.49 പ്ലാന്‍ എല്ലാ 4G സ്മാര്‍ട്ട്‌ഫോണുകളിലും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ഐഡിയയുടെ ഡാറ്റ/കോള്‍ ഓഫറുകള്‍

169 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 1ജിബി ഡാറ്റ പ്രതിദിനം, 100 എസ്എംഎസ് പ്രതിദിനം എന്നിങ്ങനെ ലഭിക്കും. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

അതു പോലെ 145 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 500 എസ്എംഎസ്, 0.5ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവ ആസ്വദിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea joined with Karbon mobiles and offering cashback offers for certain smartphones and feature phones. The offer will go live from February 1, 2018.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot