ഐഡിയ ജീവിതം മാറ്റി മറിക്കും:398 രൂപ റീച്ചാര്‍ജ്ജില്‍ 3800 രൂപ വരെ ക്യാഷ്ബാക്ക്!

By: Samuel P Mohan

മുന്‍നിര ടെലികോം കമ്പനികള്‍ തമ്മിലുളള താരിഫ് മത്സരത്തിന് ഒരു അവസാനവുമില്ല. റിലയന്‍സ് ജിയോ ഓഫറുകളെ നേരിടാനായി മറ്റു ടെലികോം കമ്പനികള്‍ പല രീതിയില്‍ ഓഫറുകളുമായി എത്തി.

ഐഡിയ ജീവിതം മാറ്റി മറിക്കും:398 രൂപ റീച്ചാര്‍ജ്ജില്‍ 3800 രൂപ വരെ ക്യാ

ഈയിടെയാണ് എയര്‍ടെല്‍ വന്‍ ക്യാഷ് ബാക്ക് ഓഫറുമായി എത്തിയത്, അതും 100 ശതമാനത്തിലധികം ഓഫര്‍. എന്നാല്‍ ജിയോയേയും കടത്തിവെട്ടി എത്തിയിരിക്കുകയാണ് ഐഡിയ ഇപ്പോള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3800 രൂപ ക്യാഷ്ബാക്ക് ലഭിക്കും

398 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 3800 രൂപ ക്യാഷ് ബാക്കായി ലഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് ഡിസ്‌ക്കൗണ്ട് വ്വൗച്ചറുകള്‍, ക്യാഷ്ബാക്ക്, ഷോപ്പിംഗ് കൂപ്പണ്‍ എന്നിവയുടെ രൂപത്തിലാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്.

398 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 50 രൂപയുടെ എട്ട് ഡിസ്‌ക്കൗണ്ട് വ്വൗച്ചറുകളാണ് ലഭിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഭാവിയില്‍ 300 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാം. ഈ വ്വൗച്ചര്‍ കാലാവധി ഒരു വര്‍ഷമാണ്.

2700 രൂപയുടെ ഷോപ്പിംഗ് കൂപ്പണുകള്‍

അടുത്തതായി, ഐഡിയ ഉപഭോക്താക്കള്‍ക്ക് 2700 രൂപ വിലയുളള അഞ്ച് ഷോപ്പിംഗ് കൂപ്പണുകള്‍ ലഭിക്കും. ഇത് ഐഡിയയുടെ പങ്കാളിയായ സ്റ്റോറുകളിലും വെബ്‌സൈറ്റുകളിലും നിശ്ചിത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം. മൈ ഐഡിയ ആപ്പിലൂടേയോ ഐഡിയ വെബ്‌സൈറ്റിലൂടേയോ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 200 രൂപ വരെയുളള വാലറ്റ് ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.

പുതുക്കിയ ജിയോ പ്ലാനില്‍ ഡബിള്‍ ഡാറ്റ ഓഫറുകര്‍, വരിക്കാര്‍ക്ക് നല്ല കാലം

ഐഡിയ 398 രൂപ പായ്ക്ക്

ഐഡിയയുടെ 398 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ നാഷണല്‍ കോളുകള്‍, 1 ജിബി ഡാറ്റ പ്രതിദിനം, 100എസ്എംഎസ് എന്നിവ 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്‍ വോഡാഫോണ്‍ എന്നിവയ്ക്കും 399 രൂപയുടെ റീച്ചാര്‍ജ്ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ജിബി ഡാറ്റ പ്രതിദിനവും 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ജിയോയുടെ 399 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഓഫറിനൊപ്പം 84 ദിവസമാണ് വാലിഡിറ്റി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Idea has come up with the Magic Cashback offer for prepaid recharges. For all unlimited packs priced above Rs 398 and above, Idea subscribers will be provided eight discount vouchers of Rs. 50 each.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot