70 ദിവസം വാലിഡിറ്റിയുമായി ഐഡിയയുടെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!

Written By:

താരിഫ് യുദ്ധം വീണ്ടും ആരംഭിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി റിലയന്‍സ് ജിയോക്കൊപ്പം മത്സരിച്ചു കൊണ്ട് പുതിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഈ അടുത്തിടെ എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡാഫോണ്‍ എന്നിവ പല അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നിരുന്നു. അവരുടെ കോംബോ താരിഫ് പ്ലാനുകള്‍ പുതുക്കി റോമിങ്ങ് കോളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

സോഷ്യല്‍ മീഡിയില്‍ നിന്നും ഐഓഎസ്/ആന്‍ഡ്രോയിഡിലേക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം

ഐഡിയ ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന പുതിയ പ്ലാന്‍ നോക്കാം,,,

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1.5ജിബി ഡാറ്റ പ്രതി ദിനം

ഐഡിയയുടെ ഈ പുതിയ പ്ലാനില്‍ 349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. 28 ദിവസം നല്‍കുന്ന പ്ലാന്‍ വാലിഡിറ്റിയില്‍ 42ജിബി ഡാറ്റയാണ് മുഴുവനായി ലഭിക്കുന്നത്.

പ്ലാന്‍ വ്യത്യാസം

കമ്പനി പറയുന്നത് വ്യത്യസ്ഥ രീതിയിലാണ് ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന്, അതായത് ചില ഉപഭോക്താക്കള്‍ക്ക് ഇതേ പ്ലാന്‍ വാലിഡിറ്റി 56 ദിവസം, ചില ഉപഭോക്താക്കള്‍ക്ക് 70 ദിവസം മറ്റു ചിലര്‍ക്ക് 84 ദിവസം എന്നിങ്ങനെ വ്യത്യസ്ഥ രീതിയിലാണ്.

പേറ്റിഎം 'ഇന്‍ബോക്‌സ്' പേയ്‌മെന്റ് ആപ്പ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

 

 

എല്ലാ ഉപഭോക്താക്കള്‍ക്കും

ഐഡിയയുടെ ഈ പുതിയ പ്ലാന്‍ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു. ഇതില്‍ സൗജന്യ ഇന്‍കമിങ്ങ്/ ഔട്ട്‌ഗോയിങ്ങ് കോളുകള്‍, 100എസ്എംഎസ്/ 1.5ജിബി ഡാറ്റ പ്രതി ദിനം എന്നിവ ലഭിക്കുന്നു.

എയര്‍ടെല്‍ പ്ലാന്‍

എയര്‍ടെല്ലിന്റെ പുതിയ 349 രൂപയുടെ പ്ലാനിലും 1.5ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. ആദ്യം ഈ പ്ലാനില്‍ 1ജിബി ഡാറ്റയായിരുന്നു. പുതിയ ഉപഭോക്താക്കള്‍ക്കും പഴയ ഉപഭോക്താക്കള്‍ക്കും ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After battling with Reliance Jio for the last one year, incumbent telecom operators are now looking for an upper hand over the new entrant by offering better tariff plans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot