Home
News

ഐഡിയയുടെ പുതിയ 149 രൂപ പ്രീപെയ്ഡ് പ്ലാൻ അറിയാം!

കിടിലന്‍ റീച്ചാര്‍ജ്ജ് പ്ലാനുമായി ഐഡിയ വീണ്ടും എത്തിയിരിക്കുകയാണ്. ഇപ്പോള്‍ വോഡാഫോണ്‍-ഐഡിയ ലിമിറ്റഡ് എന്നാണ് അറിയപ്പെടുന്നത്. റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളെ മറികടക്കാനായി 149 രൂപയുടെ പ്ലാനാണ് ഐഡിയ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ കോംബോ പാക്ക് തിരഞ്ഞെടുത്ത സര്‍ക്കിളുകളായ ആന്ധ്രാപ്രദേശ്, തെലിങ്കാന, കേരളം, കര്‍ണ്ണാടക എന്നീവിടങ്ങളില്‍ മാത്രമാണ് ലഭ്യമാവുക.

ഐഡിയയുടെ പുതിയ 149 രൂപ പ്രീപെയ്ഡ് പ്ലാൻ അറിയാം!

ഈ പ്രീപെയ്ഡ് പ്ലാനിന്റെ പ്രഖ്യാപനം 25 രൂപ മുതല്‍ 245 രൂപ വരെയുളള ആറ് പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് പ്ലാനുകള്‍ ഐഡിയ പ്രഖ്യാപിച്ചതിനു ശേഷമാണ്. ഇവയുടെ വാലിഡിറ്റി 28 ദിവസം മുതല്‍ 84 ദിവസം വരേയുമാണ്‌.

ഐഡിയ 149 രൂപ പ്രീപെയ്ഡ് പ്ലാന്‍

ഈ 149 രൂപ പ്ലാനില്‍ 33ജിബി ഡേറ്റയാണ് മൊത്തത്തില്‍ ലഭിക്കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മൊത്തത്തില്‍ 2800 എസ്എംഎസ് ലഭിക്കുന്നു. വോയിസ് കോളിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പ്രതിദിനം 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ് സൗജന്യ കോള്‍.


എയര്‍ടെല്‍ ജിയോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍

നേരത്തെ സൂചിപ്പിച്ചിരുന്നു ഐഡിയയുടെ 149 രൂപ പ്ലാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് എയര്‍ടെല്ലിനേയും അതു പോലെ ജിയോയേയുമാണെന്ന്. ജിയോയുടെ 149 രൂപ പ്ലാനില്‍ 1.5ജിബി 4ജി ഡേറ്റയാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അങ്ങനെ ഈ പ്ലാനില്‍ മൊത്തത്തില്‍ 42ജിബി ഡേറ്റയാണ് ലഭിക്കുന്നത്.

എന്നാല്‍ എയര്‍ടെല്ലിന്റെ 149 രൂപ പ്ലാനില്‍ 1ജിബി 4ജി ഡേറ്റ, FUP ലിമിറ്റ് ഇല്ലാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇവ താരതമ്യം ചെയ്തപ്പോള്‍ ഡേറ്റയില്‍ വളരെ മികച്ചത് ഐഡിയ തന്നെ എന്നാല്‍ വോയിസ് കോളില്‍ ഇത് പിന്നിലുമാണ്.

More from GizBot

Best Mobiles in India

English summary
Idea Cellular Rs. 149 prepaid plan offers 33GB 4G data for 28 days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X