Home
News

ഒടുവില്‍ ഐഡിയയും അവതരിപ്പിച്ചു 499 രൂപയുടെ പ്ലാന്‍, എന്നാല്‍ ഇതിലെ നിബന്ധനകള്‍ ഇതാണ്..!

By Samuel P Mohan

ഐഡിയ തങ്ങളുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. അതായത് എയര്‍ടെല്ലിനു സമാനമായ 499 രൂപയുടെ പ്ലാന്‍. എന്നാല്‍ ഈ പ്ലാനില്‍ കുറച്ചു നിബന്ധനകള്‍ ഉണ്ട്.

ഒടുവില്‍ ഐഡിയയും അവതരിപ്പിച്ചു 499 രൂപയുടെ പ്ലാന്‍, എന്നാല്‍ ഇതിലെ നിബ

ഐഡിയയുടെ 499 രൂപ പ്ലാനിനു കീഴില്‍ പ്രതിദിനം 2ജിബി 4ജി/3ജി/2ജി ഡേറ്റയാണ് നല്‍കുന്നത്. വാലിഡിറ്റി 84 ദിവസവും. ആകെ 164 ജിബി ഡാറ്റയാണ് 82 ദിവസത്തേക്ക് പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഡാറ്റ ആനുകൂല്യത്തോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. ഐഡിയയുടെ വെബ്‌സൈറ്റു വഴിയോ മറ്റു റീച്ചാര്‍ജ്ജ് സേവനങ്ങള്‍ വഴിയോ ഈ പ്ലാന്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

എന്നാല്‍ ഐഡിയയുടെ ഈ അണ്‍ലിമിറ്റഡ് പ്ലാനില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട്. പ്രതിദിനം 2ജിബ ഡേറ്റയാണ് ഐഡിയ നല്‍കുന്നത്. 2ജിബി കഴിഞ്ഞാല്‍ 10KB യ്ക്ക് 4 പൈസ വീതം ഈടാക്കും. അതു പോലെ വോയിസ് കോളിനും നിയന്ത്രണങ്ങള്‍ ഉണ്ട്. പ്രതിദിനം 250 മിനിറ്റാണ് സൗജ്യകോള്‍ നല്‍കുന്നത്. ഈ ലിമിറ്റു കഴിഞ്ഞാല്‍ സെക്കന്‍ഡിന് ഒരു പൈസ വീതം ഈടാക്കുന്നു.

അതുപോലെ പ്രതിവാരം 1000 മിനിറ്റാണ് സൗജന്യ കോള്‍. പരിധി കാഴിഞ്ഞാല്‍ ഇവിടേയും സെക്കല്‍ഡിന് ഒരു പൈസ എന്ന നിരക്കില്‍ ഈടാക്കുന്നു. അതു പോലെ പ്രതിദിനം 100 എസ്എംഎസ് കഴിഞ്ഞാല്‍ ഓരോ ലോക്കല്‍ എസ്എംഎസിന് ഒരു രൂപയും എസ്റ്റിഡി മെസേജുകള്‍ക്ക് 1.5 രൂപയം ഈടാക്കുന്നു. ഐഡിയയുടെ നെറ്റ്‌വര്‍ക്കില്‍ മാത്രമേ റോമിംഗ് ലഭിക്കുകയുളളൂ.

ഐഡിയക്കു സമാനമായ പ്ലാന്‍ ജിയോയും എയര്‍ടെല്ലും അവതരിപ്പിച്ചിരിക്കുകയാണ്. അതായത് ജിയോയുടെ 498 രൂപ പ്ലാനില്‍ 91 ദിവസത്തേക്ക് 182 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. എന്നാല്‍ എയര്‍ടെല്ലിന്റെ 499 രൂപ പ്ലാനില്‍ 82 ദിവസത്തെ വാലിഡിറ്റിയില്‍ 164ജിബി ഡാറ്റയും ലഭിക്കുന്നു.

ഇതു കൂടാതെ, ഈ അടുത്തിടെ ഐഡിയ, വണ്‍പ്ലസ് 6 നോടൊപ്പം ചേര്‍ന്ന് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. കൂടാതെ 20 ബില്ലിംഗ് സൈക്കിളുകളില്‍ പ്രതിമാസം പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 100 രൂപ ഡിസ്‌ക്കൗണ്ടും നല്‍കും.

ഇതിനോടൊപ്പം നിര്‍വാണ പ്രകാരം 499 രൂപ പ്ലാനില്‍ 20 മാസത്തേക്ക് 10ജിബി ഡാറ്റയും ലഭിക്കും. അടുത്ത 12 റീച്ചാര്‍ജ്ജില്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 370 ജിബി അധിക ഡേറ്റയും ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
Idea Cellular's New Rs 499 Plan Offers 164 GB Data With A Validity Of 82 Days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X