ജിയോയെ തോൽപ്പിക്കാൻ വൊഡാഫോണും ഐഡിയയും ഉടൻ ലയിക്കും! പേര് 'വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്'!

By GizBot Bureau
|

ടെലികോം വിപണിയിലെ മത്സരങ്ങള്‍ പിടിച്ചു നില്‍ക്കാനാകാതെ നട്ടം തിരിയുകയാണ് കമ്പനികള്‍. വലിയൊരു വെല്ലുവിളി തന്നെയാണ് ജിയോ എല്ലാ ടെലികോം കമ്പനികള്‍ക്കും സമ്മാനിച്ചത്.

ജിയോയെ തോൽപ്പിക്കാൻ വൊഡാഫോണും ഐഡിയയും ഉടൻ ലയിക്കും! പേര് 'വോഡാഫോണ്‍ ഐഡ

വോഡാഫോണും ഐഡിയ സെല്ലൂലാറും തമ്മിലുളള ലെയം അടുത്തിടെ തന്നെ പൂര്‍ത്തിയാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ലയത്തിലെ പുതിയ കമ്പനിക്ക് അനുമതി നല്‍കി ടെലികമ്മ്യൂണിക്കേഷന്‍സ്. പുതിയ കമ്പനിയുടെ പേര് ' വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്' എന്നാണ്. ഇതിനായി 15 കോടിയുടെ നിക്ഷേപം സമാഹരിക്കാനുളള നിര്‍ദ്ദേശത്തിനും യോഗത്തില്‍ അനുമതി ലഭിച്ചിരിക്കുകയാണ്. പുതിയ പേര് ഐഡിയയുടെ ഡയറക്ടര്‍ ബോര്‍ഡാണ് നിര്‍ദ്ദേശിച്ചത്.

'കമ്പനിയുടെ പേര് മാറ്റുകയും സ്വകാര്യ പ്ലെയിസ്‌മെന്റ് അടിസ്ഥാനത്തില്‍ നോള്‍ കണ്‍വെര്‍ട്ടബിള്‍ സെക്യൂരിറ്റികള്‍ പുറപ്പെടുവിക്കുകയും ചെയ്യുക, ആവശ്യമുളള ഭൂരിഭക്ഷത്തോടെയാണ് വിജയിച്ചത്', അഹമദാബാഗില്‍ നടന്ന ജനറല്‍ മീറ്റിംഗിനു ശേഷം ഐഡിയ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ച്ചേഞ്ചിലെ ഒരു പ്രസ്ഥാവനയില്‍ ഐഡിയ പറഞ്ഞു.

DoT ന്റെ അംഗീകാരം ലഭിച്ചതിനു ശേഷമേ കമ്പനിയുടെ പേര് മാറ്റുന്നത് പ്രാഭല്യത്തില്‍ വരുകയുളളൂ എന്നും കൂടാതെ കമ്പനിയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഒരു ഫയല്‍ സമര്‍പ്പിക്കുകയും വേണം. ഈ ഇടപാടിന്റെ അവസാന സമയം ജൂണ്‍ 30 ആണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇനി ഒരു മാസമെങ്കിലും എടുത്തേക്കാം. ഇരു കമ്പനികള്‍ക്കും കൂടിയുളള കടബാധ്യത തീര്‍ക്കാനാണ് ഈ സമയം.

നിയമപരമായ അഭിപ്രായത്തെ അടിസ്ഥാനമാക്കി DoT ഡിമാന്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്, ലയത്തിന്റെ വ്യവസ്ഥയുടെ അംഗീകരണത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുളളില്‍ തന്നെ 11,000 കോടിയിലധികം വരും എന്ന് വികസനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

വോഡാഫോണിന് 45.1 ശതമാനം ഓഹരികളും ഐഡിയക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുളളത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ നിലവില്‍ രണ്ടും മൂന്നും സ്ഥാനത്തിലുളള ടെലികോം കമ്പനികളാണ് ഇവര്‍. 23.3 കോടി വരിക്കാരുളള വോഡാഫോണും അതു പോലെ 21.6 കോടി വരിക്കാരുളള ഐഡിയയും ഒന്നിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളള ടെലികോം കമ്പനിയായി മാറാന്‍ സാധിക്കും. ഇതിലൂടെ ജിയോക്ക് കൂടുതല്‍ വെല്ലുവിളി നല്‍കാന്‍ പുതിയ കമ്പനിക്ക് സാധിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു.

രാജ്യത്തെ എല്ലാ ACകളിലും ഇനിമുതൽ 24 ഡിഗ്രി സെൽഷ്യസ് സെറ്റ് ചെയ്യപ്പെടും! നിയമം ഉടൻ!രാജ്യത്തെ എല്ലാ ACകളിലും ഇനിമുതൽ 24 ഡിഗ്രി സെൽഷ്യസ് സെറ്റ് ചെയ്യപ്പെടും! നിയമം ഉടൻ!

Best Mobiles in India

Read more about:
English summary
Idea Cellular's shareholders approve name change

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X