ഐഡിയ സെല്ലുലാര്‍ 2 ജി ഡാറ്റ 90 ശതമാനം കുറച്ചു

Posted By:

മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളായ ഐഡിയ സെല്ലുലാര്‍ 2 ജി, 3 ജി നിരക്കുകള്‍ വെട്ടിക്കുറച്ചു. 2 ജി നിരക്കില്‍ 90 ശതമാനവും 3 ജിയില്‍ 33 ശതമാനവുമാണ് കുറവുവരുത്തിയത്. നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു.

ഐഡിയ സെല്ലുലാര്‍ 2 ജി ഡാറ്റ 90 ശതമാനം കുറച്ചു

നിരക്കുകള്‍ കുറച്ചതോടെ 2 ജി, 3 ജി സേവനങ്ങള്‍ 2 പൈസയ്ക്ക് 10 കെ.ബി. എന്ന രീതിയില്‍ ലഭിക്കും. ആറ് മാസമാണ് ഓഫറിന്റെ കാലാവധി. കേരളം, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, യു.പി, ആന്ധ്ര പ്രദേശ്, ഗുജറാത്, ഹരിയാന, ജമ്മു ആന്‍ഡ് കാഷ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഐഡിയയ്ക്ക് 3 ജി സേവനം ഉണ്ട്.

നിരക്കില്‍ കുറവു വരുത്തിയതോടെ കൂടുതല്‍ പേര്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഡിയ സെല്ലുലാര്‍ മാനേജിംഗ് ഡയരക്ടര്‍ അംബരീഷ് ജെയിന്‍ പറഞ്ഞു.

അടുത്തിടെ വൊഡാഫോണ്‍ ഡാറ്റാ ചാര്‍ജില്‍ 80 ശതമാനം കുറവുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐഡിയയും നിരക്ക് കുറച്ചത്.

Please Wait while comments are loading...

Social Counting