ഐഡിയ 'ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍': 2 രൂപ റീച്ചാര്‍ജ്ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്?

Written By:

ഐഡിയ ഇപ്പോള്‍ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ (FRO) എന്ന പാക്കുമായി എത്തിയിരിക്കുകയാണ്. ഐഡിയയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 84ജിബി ഡാറ്റ ഓഫര്‍, അതും ഓരോ സര്‍ക്കിളുകള്‍ അടിസ്ഥാനമാക്കി നല്‍കുന്നു.

ഷവോമി മീ മാക്‌സ് 2 കിടിലന്‍ സവിശേഷതയുമായി നാളെ എത്തുന്നു!

ഐഡിയ 'ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍':2 രൂപ റീച്ചാര്‍ജ്ജില്‍ ലഭിക്കുന്നത്

റീച്ചാര്‍ജ്ജ് പാക്ക് വില ആരംഭിക്കുന്നത് 2 രൂപ മുതല്‍ 898 രൂപ വരെയാണ്. ഐഡിയസെല്ലുലാര്‍ വെബ്‌സൈറ്റില്‍ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ ആദ്യ റീച്ചാര്‍ജ്ജ് ഓഫര്‍ കൂപ്പണില്‍ ആണ് ഈ ഓഫര്‍ നല്‍കുന്നത്.

ഐഡിയയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫറില്‍ നിങ്ങള്‍ക്ക് എന്തൊക്കെ ലഭിക്കുന്നു എന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഡിയ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ ഡല്‍ഹി

ഡല്‍ഹിയില്‍ ഐഡിയയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ വെബ്‌സൈറ്റ് പ്രകാരം
വില ആരംഭിക്കുന്നത് 57 രൂപ മുതല്‍ 453 രൂപ വരെയാണ്. ഇതില്‍ 57 രൂപയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ കൂപ്പണില്‍ 50എംബി 3ജി ഡാറ്റ 30 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഇതില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 1.5 പൈസ/ സെക്കന്‍ഡ്, 60 ദിവസത്തേക്ക്.

ലോകത്തിലെ ഏറ്റവും ചെലവേറിയ ക്യാമറകള്‍

 

 

ഐഡിയ ഫസ്റ്റ് റീച്ചാര്‍ജ്ജ് 453 രൂപ, ഡെല്‍ഹി

ഡല്‍ഹിയില്‍ ഐഡിയയുടെ ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി സ്പീഡ് ഡാറ്റ ലഭിക്കുന്നു. ഈ ഓഫര്‍ 4ജി ഫോണില്‍ മാത്രമാണ് ലഭ്യമാകുക. 453 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്താല്‍ ഡാറ്റ ഓഫര്‍ 84 ദിവസമാണ്. പ്രതി ദിനം 1ജിബി കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് കുറയും. കൂടാതെ ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം. 4ജി ഹാന്‍സെറ്റ് അല്ലെങ്കില്‍ 2ജിബി 3ജി ഡാറ്റ 35 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

ഐഡിയ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍, 2 രൂപ

രണ്ട് രൂപ മുതലാണ് ഐഡിയയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ ആരംഭിക്കുന്നത്. ഈ ഓഫര്‍ ഹിമാചര്‍ പ്രദേശ്, ജമ്മൂ കാശ്മീര്‍, പഞ്ചാബ് എന്നീ സ്ഥലങ്ങളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമാകൂ. 2 രൂപയുടെ ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫറില്‍ സൗജന്യ കോളുകള്‍, കുറഞ്ഞ നിരക്കുകള്‍, സൗജന്യ ഡാറ്റ എന്നിവ ഓരോ സര്‍ക്കിളുകള്‍ അടിസ്ഥാനമാക്കി നല്‍കുന്നു.

2 രൂപ, ഫസ്റ്റ് റീച്ചാര്‍ജ്ജ് ഓഫര്‍ (ഹിമാചല്‍ പ്രദേശ്)

ഹിമാചല്‍ പ്രദേശില്‍ രണ്ട് രൂപ റീച്ചാര്‍ജ്ജ് പ്ലാനില്‍ 1.2 പൈസ/ സെക്കന്‍ഡ് മൊബൈലിലും, എന്നാല്‍ ലാന്റ് ഫോണില്‍ 2.5 പൈസ/സെക്കന്‍ഡിനുമാണ് ഈടാക്കുന്നത്. ഈ റീച്ചാര്‍ജ്ജ് പ്ലാനില്‍ മൂന്നു മാസത്തെ റോമിങ്ങ് (ഇന്‍കമിങ്ങ്) സൗജന്യമായിരിക്കും.

ഗൂഗിളിലെ ആക്ടിവിറ്റി സെറ്റിങ്‌സില്‍ എന്തെല്ലാം ചെയ്യാം

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea First Recharge Offers come with free calls, reduced rates, free data.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot