സൗജന്യ അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ഐഡിയ എത്തുന്നു!

Written By:

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഡിയ രണ്ട് പുതിയ ഓഫറുകളാണ് കൊണ്ടു വരാന്‍ പോകുന്നത്. അതായത് 499 രൂപയുടെ പ്ലാനും 999 രൂപയുടെ പ്ലാനും.

സൗജന്യ അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ഐഡിയ എത്തുന്നു!

499 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍ റോമിംഗ് ഉള്‍പ്പെടെ സൗജന്യമായിരിക്കും. ഇതു കൂടാതെ ഈ പ്ലാനില്‍ 3000 ലോക്കല്‍, നാഷണല്‍, എസ്എംഎസ്, മ്യൂസിക് മൂവി എന്നിവയും ഒരു മാസത്തേക്ക് സൗജന്യമാണ്.

കൂടാതെ 499 രൂപയുടെ പ്ലാനില്‍ 3ജിബി ഡാറ്റ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കും 1ജിബി ഡാറ്റ നോണ്‍ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കും നല്‍കുന്നു.

റിലയന്‍സ് ജിയോയെ വെല്ലാന്‍ പുതിയ ആപ്പുമായി ഐഡിയ!

എന്നാല്‍ 999 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി ഇന്‍കമിംഗം റോമിംഗ് ഉള്‍പ്പെടെ നല്‍കുന്നു. കൂടാതെ 3000 ലോക്കല്‍, നാഷണല്‍ എസ്എംഎസ്, മ്യൂസിക് മൂവിയും ഒരു മാസത്തേക്ക് സൗജന്യമായി നല്‍കുന്നു.

കൂടാതെ 999 രൂപയുടെ പ്ലാനില്‍ 8ജിബി ഡാറ്റ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കും, 5ജിബി ഡാറ്റ നോണ്‍ 4ജി ഉപഭോക്താക്കള്‍ക്കും നല്‍കുന്നു.

ഐഡിയ സെല്ലുലാന്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ്. 185 ദശലക്ഷം ഉപഭോക്താക്കളാണ് ഐഡിയക്കുളളത്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
As per a report, Idea Cellular would soon launch two new unlimited voice calling plans priced at Rs. 499 and Rs. 999 respectively.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot