പ്രീപെയ്ഡ് വരിക്കാര്‍ക്കായി ഐഡിയ 25 രൂപയുടെ ഇന്റര്‍നെറ്റ് പ്ലാന്‍ പ്രഖ്യാപിച്ചു

Posted By:

മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളായ ഐഡിയ, പ്രീപെയ്ഡ് വരിക്കാര്‍ക്കായി 25 രൂപയുടെ 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാന്‍ പ്രഖ്യാപിച്ചു. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ് പ്ലാന്‍ ആണിത്.

500 എം.ബി. ഡാറ്റ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാനിന്റെ വാലിഡിറ്റി ഏഴുദിവസമാണ്. പ്ലാന്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ *150*222# ഡയല്‍ ചെയ്താല്‍ മതി. നിലവില്‍ ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് പ്ലാന്‍ ലഭ്യമാവുക.

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത് പുതിയ ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് ഐഡിയ ഐഡിയ സെല്ലുലാറിന്റെ ഡല്‍ഹി സി.ഒ.ഒ. സഞ്ജീവ് ഗോവില്‍ പറഞ്ഞു.

ഗിസ്‌ബോട്ട് സ്മാര്‍ട്ടഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പ്രീപെയ്ഡ് വരിക്കാര്‍ക്കായി ഐഡിയ 25 രൂപയുടെ ഇന്റര്‍നെറ്റ് പ്ലാന്‍ പ്രഖ

ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റിലയന്‍സും ഡോകോമൊയും ഉള്‍പ്പെടെയുള്ള സേവന ദാദാക്കള്‍ ഇന്റര്‍നെറ്റ് നിരക്കില്‍ അടുത്തിടെ ഇളവു പ്രഖ്യാപിച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot