ഐഡിയ സെല്ലുലാറിന്റെ ഡിജിറ്റല്‍ വാലറ്റ് സര്‍വീസായ ഐഡിയമണിയും ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെഡ്ബസും തമ്മില്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
ഐഡിയ മണി ഉപഭോക്താക്കള്‍ക്ക് പരിമിതമായ ഇന്റര്‍നെറ്റിലും ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോഴും തടസ്സ രഹിതമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഐഡിയ പറഞ്ഞു.
' റെഡ്ബസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ട്. ഐഡിയ മണി റീട്ടെയ്‌ലര്‍ അസിസ്‌റ്റെഡ് മോഡലിലെ(റാം) ഉത്പന്ന നിരയില്‍ പുതിയ സേവനം കൂടി കൂട്ടി ചേര്‍ത്തിരിക്കുകയാണ്.രാജ്യത്തെ ജനങ്ങളുടെ പ്രധാന യാത്രാ മാര്‍ഗങ്ങളില്‍ ഒന്നാണ് റോഡ്.
പുതിയ പങ്കാളിത്തത്തിലൂടെ ടിക്കറ്റ് ബുക്കിങില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യം' ആദിത്യ ബിര്‍ള ഐഡിയ പേമെന്റ് ബാങ്കിന്റെ എംഡിയും സിഇഒയുമായ സുധാകര്‍ രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.
' എല്ലാവരെയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ ഓഫ്‌ലൈന്‍ കസ്റ്റമേഴ്‌സിന് കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് റാം മോഡലിന്റെ ഉദ്ദേശം. ഈ പങ്കാളിത്തത്തിലൂടെ,ഐഡിയ മണി വീണ്ടും റീട്ടെയിലര്‍മാരെ ശാക്തീകരിച്ചിരിക്കുകയാണ് ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും അവര്‍ക്ക് ഇണങ്ങുന്ന മികച്ച സേവനം എളുപ്പത്തില്‍ ലഭ്യമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത് ' രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.
വോഡാഫോണ്‍ ഞെട്ടിക്കുന്ന പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!
പുതിയ പങ്കാളിത്തത്തിലൂടെ കസ്റ്റമേഴ്‌സിന് ഐഡിയ മണിയുടെ റാം പോര്‍ട്ടല്‍ വഴി ബസ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. ഐഡിയ മണിയുടെ റീട്ടെയിലര്‍ പോയിന്റുകളില്‍ എല്ലാ സമയം റീട്ടെയിലര്‍മാരുടെ സഹായം ഇതിന് ലഭ്യമാകും.
സംസ്ഥാനത്തിനകത്തും പുറത്തും ഉള്‍പ്പടെ രാജ്യത്തുടനീളമുള്ള എഴുപതിനായിരത്തിലേറെ റൂട്ടുകളിലെ പ്രൈവറ്റ് , സര്‍ക്കാര്‍ ബസുകളില്‍ ഐഡിയ മണിയുടെ റാം പോര്‍ട്ടല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നത് മെച്ചപ്പെടുന്നതിന് അനുസരിച്ച് റോഡ് ഗതാഗതത്തില്‍ വളര്‍ച്ച ഉണ്ടാകുന്നുണ്ട്. എന്നാല്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടിക്ക്റ്റ് ബുക്കിങ് ഉപയോഗപ്പെടുത്തുന്നവരും അതിനെ കുറിച്ച് ധാരണയുള്ളവരും ടയര്‍ 2, 3, 4 വിപണികളില്‍ കുറവാണ്.
നിലവിലെ പങ്കാളിത്തതിലൂടെ ഐഡിയയുടെ 1.8 ദശലക്ഷത്തോളം വരുന്ന റീട്ടെയ്‌ലര്‍ ശൃംഖലകളും റെഡ്ബസും കൂടി ചേര്‍ന്ന് ടയര്‍ 3, ടയര്‍ 4 വിപണികളിലെ സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ഉപഭോക്താക്കള്‍ക്കും റീട്ടെയ്‌ലര്‍മാര്‍ക്കും ഒരു പോലെ ഗുണകരമാകുമെന്ന് ഐഡിയ പറഞ്ഞു.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.