30 ജിബി സൗജന്യ ഡാറ്റയുമായി ഐഡിയ!

Written By:

ഇന്ത്യയിലെ മൂന്നാമത്തെ ടെലികോം സേവനദാദാവാണ് ഐഡിയ. ഐഡിയ ഇപ്പോള്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നു. ഐഡിയ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് 4ജി സ്മാര്‍ട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്തു കഴിഞ്ഞാല്‍ വലിയ ഡാറ്റ ഓഫറുകള്‍ ലഭിക്കുന്നതാണ്.

ഐഡിയയും ഫ്‌ളിപ്കാര്‍ട്ടും പങ്കാൡയായതോടെ കൂടുതല്‍ ഇന്ത്യാക്കാരെ ഓണ്‍ലൈനിലൂടെ ലഭിക്കുന്നതിനും 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും ലഭ്യമാകുന്നു.

എന്താണ് ഐഡിയയുടെ പുതിയ ഓഫര്‍ എന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌പെഷ്യല്‍ റീച്ചാര്‍ജ്ജ്

ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 4ജി സ്മാര്‍ട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ 356 രൂപയ്ക്കും 191 രൂപയ്ക്കും വലിയ ഡാറ്റ ഓഫറുകള്‍ ലഭിക്കുന്നു.

ഡാറ്റ ലഭിക്കുന്നത്

30ജിബി, 10ജിബി സൗജന്യ ഡാറ്റയാണ് ഐഡിയ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ഈ ഓഫര്‍ ഐഡിയ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നതിനു ശേഷമാണ്.

റീച്ചാര്‍ജ്ജ് തുക

356 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 30ജിബി 4ജി ഡാറ്റ, ഡാറ്റ ലിമിറ്റ് ഇല്ലാതെ ലഭിക്കുന്നതാണ്. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ലഭിക്കുന്നു.

191 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി ഡാറ്റ, ഡാറ്റ ലിമിറ്റ് ഇല്ലാതെ ലഭിക്കുന്നു.

 

ഏതൊക്കെ സ്മാര്‍ട്ട്‌ഫോണുകളില്‍

ഈ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ്. അതായത് ലെനോവോ, മൈക്രോമാക്‌സ്, മോട്ടോറോള, പാനസോണിക് എന്നിവക്കാണ്. 4000 രൂപ മുതല്‍ 25,000 രൂപയ്ക്കുളളിലായിരിക്കണം ഫോണ്‍ വിലകളും.

ഐഡിയയുടെ പുതിയ പ്ലാന്‍

297 രൂപയുടെ പ്ലാന്‍/ 447 രൂപയുടെ പ്ലാന്‍

297 രൂപയുടെ പ്ലാനും 447 രൂപയുടെ പ്ലാനുമാണ് ഐഡിയ പുതുതായി കൊണ്ടു വന്നിരിക്കുന്നത്. ഐഡിയയുടെ 297 രൂപയുടെ പാക്കില്‍ ഐഡിയ ടൂ ഐഡിയ ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ജിബി 4ജി ഡാറ്റയും 70 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. എന്നാല്‍ ഈ പ്ലാനില്‍ 300 മിനിറ്റു മാത്രമാണ് സൗജന്യമായി വിളിക്കാന്‍ സാധിക്കുന്നത്.

 

447 രൂപയുടെ പ്ലാന്‍

447 രൂപയുടെ പ്ലാനില്‍ രാജ്യത്തുടനീളം ഏതു നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ ചെയ്യാം. കൂടാതെ 1ജിബി 4ജി ഡാറ്റ 70 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ പ്ലാനില്‍ 3000 മിനിറ്റാണ് വോയിസ് കോള്‍ ലിമിറ്റ്, വാലിഡിറ്റി 70 ദിവസം. ലിമിറ്റ് കഴിഞ്ഞാല്‍ ഓരോ മിനിറ്റിനും 30 പൈസ വീതം ഈടാക്കുന്നു.

ഡാറ്റ ജാക്ക് പോട്ട്

ഡാറ്റ ജാക്ക്‌പോട്ട് എന്ന പേരിലാണ് 10ജിബി ഡാറ്റ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഐഡിയ നല്‍കിയിരിക്കുന്നത്. ഇതില്‍ 10ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു 100 രൂപയ്ക്ക്.

മൈ ഐഡിയ ആപ്പ്

മൈ ഐഡിയ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്. ഡാറ്റ ജാക്ക്‌പോട്ട് ഓഫര്‍ പ്രകാരം ആദ്യത്തെ മൂന്നു മാസം ഇതേ വിലയായിരിക്കും. ആദ്യത്തെ മൂന്നു മാസം കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് 1ജിബി ഡാറ്റ ഇതേ വിലയില്‍ ലഭിക്കുന്നു.

ജിയോ ഓഫര്‍

ജിയോയുടെ എല്ലാ ഓഫറുകളും പിന്‍വലിക്കാന്‍ ട്രായി ആവശ്യപ്പെടുന്നു. ഇപ്പോള്‍ ഏപ്രില്‍ വരെ നീട്ടിയ ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പ്ലാനും പിന്‍വലിക്കണമെന്നാണ് ട്രായി റിപ്പോര്‍ട്ട്. എന്നാല്‍ ട്രായിയുടെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാമെന്ന് ജിയോ ഉറപ്പു നല്‍കി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea prepaid customers upgrading to 4G smartphones can get special recharges of Rs. 356 and Rs. 191 offering huge data benefits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot