179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയയും രംഗത്ത്!
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍ ആണ് ഐഡിയ. ഐഡിയ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിരന്തരം പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ്. 179 രൂപയുടെ റീച്ചാര്‍ജ്ജ് ഓഫറാണ് ഐഡിയ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ ഏകദേശം ഇതേ പ്ലാന്‍ പോലെയാണ് ഭാരതി എയര്‍ടെല്ലിന്റെ 199 രൂപയുടെ പ്ലാനും വോഡാഫോണിന്റെ 177 രൂപ പ്ലാനും. ഐഡിയയുടെ 179 രൂപ പ്ലാന്‍ ഇങ്ങനെയാണ്, 179 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കൊപ്പം 1ജിബി ഡാറ്റയും ലഭിക്കുന്നു.
ഈ പുതിയ റീച്ചാര്‍ജ്ജ് പാക്ക് രാജ്യത്തെ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കണം എങ്കില്‍ ഓണ്‍ലൈന്‍ വഴി അല്ലെങ്കില്‍ മൈഐഡിയ ആപ്പു വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അധിക 1ജിബി ഡാറ്റ ലഭിക്കുന്നു.
ഇതിനിടെ കമ്പനി അവരുടെ നിരവധി ആപ്‌സുകള്‍ അപ്‌ഡേറ്റ് ചെയ്തു. അതായത് ഓണ്‍ലൈന്‍ ഗെയിമുകള്‍, വിദ്യാഭ്യാസ ഗെയിമുകള്‍, മള്‍ട്ടിപ്ലേയര്‍ ഗെയിമുകള്‍ എന്നിങ്ങനെ. കൂടാതെ ഈ ആപ്പില്‍ അനേകം ഓണ്‍ലൈന്‍ ഗെയിമുകളായ മിനി റേസര്‍, റോപ്പ് നിന്‍ജ, ബ്രിക്ക് ഔട്ട് എന്നിങ്ങനെ പലതും. ഇത് ഇന്ത്യന്‍ അന്തര്‍ദേശീയ വിഭാഗങ്ങളില്‍ എല്ലാ പ്രായത്തിലുമുളളവര്‍ക്കും കളിക്കാം.
ഈ ഓഫര്‍ കൂടാതെ ഐഡിയ മറ്റൊരു പുതിയ ഓഫറും അവതരിപ്പിച്ചു. 349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. 28 ദിവസം നീണ്ടു നില്‍ക്കുന്ന വാലിഡിറ്റിയില്‍ 42ജിബി ഡാറ്റയാണ് മുഴുവനായി ലഭിക്കുന്നത്. എന്നാല്‍ ഇതേ പ്ലാനില്‍ ചില ഉപഭോക്താക്കള്‍ക്ക് 56 ദിവസം വാലിഡിറ്റി, 70 ദിവസം വാലിഡിറ്റി, 84 ദിവസം വാലിഡിറ്റി എന്നിങ്ങനേയും ലഭിക്കുന്നു.


Click it and Unblock the Notifications








