കോളുകളുടേയും ഡാറ്റാ പ്ലാനുകളുടേയും ഇളവുകള്‍ ഐഡിയ ചുരുക്കും...!

Written By:

ഐഡിയ അവരുടെ സെല്ലുലാര്‍ നിരക്കുകളുടെ ഇളവുകള്‍ ചുരുക്കും. അടുത്ത മാസം നടക്കാനിരിക്കുന്ന സ്‌പെക്ട്രം ലേലത്തിനു ശേഷം മൊബൈല്‍ കമ്പനികള്‍ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഐഡിയ നിരക്കുകളില്‍ മാറ്റം വരുത്താന്‍ പോകുന്നത്.

കോളുകളുടേയും ഡാറ്റാ പ്ലാനുകളുടേയും ഇളവുകളാണ് കുറയ്ക്കുക. ഇത് നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകാനിടയുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ മിക്ക ആളുകളും ഡാറ്റാപ്ലാനുകളും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ക്ക് ഈ നീക്കം അധിക ഭാരമായേക്കാം.

കോളുകളുടേയും ഡാറ്റാ പ്ലാനുകളുടേയും ഇളവുകള്‍ ഐഡിയ ചുരുക്കും...!

ഐഡിയ മാത്രമല്ല വൊഡാഫോണ്‍, റിലയന്‍സ് തുടങ്ങിയ എല്ലാ കമ്പനികളും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയോ ഇളവുകള്‍ ചുരുക്കുകയോ ചെയ്യുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Read more about:
English summary
Idea plans to cut discounts on voice, data tariffs.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot