ഐഡിയയുടെ പുതുക്കിയ 198 രൂപ പ്രീപെയ്ഡ് പ്ലാനില്‍ വന്‍ ഡാറ്റ/കോള്‍ ഓഫറുകള്‍!

Written By:

ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ ഒട്ടനേകം ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഐഡിയയുടെ ഏറ്റവും പുതിയ ഓഫര്‍ ഇതാണ്, കമ്പനിയുടെ 198 രൂപ പ്ലാന്‍ പുതുക്കിയിരിക്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ നേടുന്നതിന് ഈ പുതുക്കിയ പ്ലന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപയോഗപ്രദമാകും.

ഓപ്പോ എഫ്5 യൂത്ത് സെല്‍ഫി ഫോണ്‍ 16,990 രൂപയ്ക്ക് ഇന്ത്യയില്‍

ഐഡിയയുടെ പുതുക്കിയ 198 രൂപ പ്ലാനില്‍ വന്‍ ഡാറ്റ/കോള്‍ ഓഫറുകള്‍!

ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് സര്‍ക്കിള്‍ എന്നീ വിടങ്ങളിലാണ് ഈ പ്ലാന്‍ ലഭിക്കുന്നത്. പുതുക്കിയ പ്ലാനിന്റെ കീഴില്‍ ഉപഭോക്താക്കള്‍ക്ക് 1.5ജിബി 4ജി ഡാറ്റയാണ് നല്‍കുന്നത്, എന്നാല്‍ ഇതിനു മുന്‍പ് ഈ പ്ലാനില്‍ 1ജിബി ഡാറ്റയായിരുന്നു. കമ്പനിയുടെ വെബ്‌സൈറ്റ് വഴി അല്ലെങ്കില്‍ മൈഐഡിയ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ അധികം ലഭിക്കുന്നു. അങ്ങനെ മൊത്തത്തില്‍ 2.5ജിബി ഡാറ്റ നിങ്ങള്‍ക്കു നേടാം.

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഫ്രീ ലോക്കല്‍/ എസ്റ്റിഡി കോളുകളും 100എസ്എംഎസ് എന്നിവ പ്രതി ദിനം നല്‍കുന്നു. ഫ്രീ കോളിന് ഡാറ്റ ക്യാപ്പ് ബാധകമാണ്, അതായത് പ്രതിദിനം 250 മിനിറ്റും പ്രതി വാരം 1000 മിനിറ്റുമാണ് ഫ്രീ കോള്‍, കൂടാതെ ഒരാള്‍ക്ക് 100ല്‍ അധികം യൂണീക് യൂസേഴ്‌സിനെ വിൡക്കാന്‍ കഴിയില്ല. പരിധി കഴിഞ്ഞാല്‍ ഒരു സെക്കന്‍ഡിന് ഒരു പൈസ വീതം കമ്പനി ഈടാക്കുന്നതാണ്.28 ദിവസമാണ് ഈ പാക്കിന്റെ വാലിഡിറ്റി.

80എംപി ക്യാമറയുമായി കിടിലന്‍ ഫോണ്‍ എത്തി !

ഐഡിയ ഇതിനു മുന്‍പ് കൊണ്ടു വന്ന മറ്റൊരു പുതിയ പ്ലാനാണ് 398 രൂപ. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നു. ഈ പുതിയ പ്ലാന്‍ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാണ്. എന്നിരുന്നാലും സര്‍ക്കിളുകള്‍ അടിസ്ഥാനപ്പെടുത്തി പ്ലാനിന്റെ വില നിര്‍ണ്ണയം വ്യത്യാസമാണ്.

ഇതു കൂടാതെ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ജിബി 3ജി/ 4ജി ഡാറ്റയും പ്രതി ദിനം നല്‍കുന്നു. എന്നാല്‍ ഇതില്‍ ഫ്രീ എസ്എംഎസ് ഇല്ല. ഈ പ്ലാനിന്റെ വാലിഡിറ്റി ഓരോ സര്‍ക്കിളുകളിലും വ്യത്യാസമാണ്. അതായത് ആന്‍ന്ധ്രാപ്രദേശില്‍ 56 ദിവസം വാലിഡിറ്റിയും തെലങ്കാനയില്‍ 70 ദിവസം വാലിഡിറ്റിയുമാണ്.

English summary
Idea Cellular has revised its existing Rs 198 plan to provide more data benefits to its prepaid users

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot