കൂടുതല്‍ ഡാറ്റ/കോള്‍ ഓഫറുമായി ഐഡിയയുടെ 109 രൂപ, 98 രൂപ പ്ലാനുകള്‍

Posted By: Samuel P Mohan

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഐഡിയയും ഇപ്പോള്‍ പുതിയ രണ്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ എയര്‍ടെല്‍ എന്നിവയുടെ പുതിയ ഓഫറുകളെ ലക്ഷ്യമിട്ടാണ് ഐഡിയയുടെ ഈ ഓഫര്‍.

കൂടുതല്‍ ഡാറ്റ/കോള്‍ ഓഫറുമായി ഐഡിയയുടെ 109 രൂപ, 98 രൂപ പ്ലാനുകള്‍

109 രൂപയുടെ ഈ പ്ലാന്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് നിലവില്‍ ലഭ്യമാകുന്നത്. ഐഡിയ 93 രൂപ പാക്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഡിയ 109 രൂപ പ്ലാന്‍

ഐഡിയയുടെ 109 രൂപ പാക്കില്‍ 1ജിബി 3ജി/4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 100 ലോക്കല്‍, നാഷണല്‍ എസ്എംഎസും ഉള്‍പ്പെടുന്നു. 14 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി.

ഈ പ്ലാനില്‍ ഒരു ദിവസം 250 മിനിറ്റ് സംസാരിക്കാം. അങ്ങനെ ആഴ്ചയില്‍ 1000 മിനിറ്റ് ലഭിക്കുന്നു. പരിധി കഴിഞ്ഞാല്‍ ഓരോ സെക്കന്‍ഡിനും ഒരു പൈസ വീതം ഈടാക്കും.

ഐഡിയ 98 രൂപ പ്ലാന്‍

ഐഡിയ 98 രൂപ പ്ലാനില്‍ 1ജിബി ഡാറ്റയോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 10 ദിവസമാണ്.

എന്നാല്‍ ജിയോയുടെ 98 രൂപ പ്ലാനില്‍ 2ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് കോളുകളും ലഭ്യമാകും.

എന്നാല്‍ എയര്‍ടെല്ലിന്റെ 98 രൂപ പ്ലാനില്‍ 1ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ഇന്റര്‍നെറ്റ് സ്പീഡ് അറിയാനായി മികച്ച ആപ്‌സുകള്‍

ഐഡിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു

ഐഡിയയുടെ അഞ്ച് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് പരിഷ്‌കരിച്ചിരിക്കുന്നത്.

-389 രൂപയുടെ പ്ലാനില്‍ 10ജിബി ഡാറ്റ മാത്രമായിരുന്നത് ഇപ്പോള്‍ 20ജിബി ഡാറ്റയാക്കി വര്‍ദ്ധിപ്പിച്ചു.

- 1299 രൂപയുടെ പ്ലാനില്‍ 85ജിബി ഉണ്ടായിരുന്നത് 100ജിബിയാക്കി വര്‍ദ്ധിപ്പിച്ചു.

-1699 രൂപ പ്ലാനില്‍ 110ജിബി ഉണ്ടായിരുന്നത് 150ജിബിയാക്കി വര്‍ദ്ധിപ്പിച്ചു.

- 1999 രൂപ പ്ലാനില്‍ 200ജിബി ഡാറ്റയും 2999 രൂപയുടെ പ്ലാനില്‍ 300ജിബി ഡാറ്റയും ബില്‍ കാലാവധിയില്‍ ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea Rs. 109 prepaid pack comes soon after Jio updated the Rs. 98 pack.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot