ഐഡിയയുടെ ഈ പുതിയ അണ്‍ലിമിറ്റഡ് ഓഫറില്‍ ജിയോ തീര്‍ച്ചയായും ഞെട്ടും

|

ടെലികോം മേഖലയിലെ താരിഫ് പ്ലാന്‍ യുദ്ധം കൂടുതല്‍ ശക്തമായി. ഐഡിയ, ബിഎസ്എന്‍എല്‍, വോഡാഫോണ്‍, ജിയോ എന്നിവയുടെ പുതിയ പ്ലാനുകള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഐഡിയയുടെ ഈ പുതിയ അണ്‍ലിമിറ്റഡ് ഓഫറില്‍ ജിയോ തീര്‍ച്ചയായും ഞെട്ടും

എന്നാല്‍ ഇപ്പോള്‍ ജിയോയെ ഞെട്ടിച്ചു കൊണ്ട് പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി എത്തിയിരുക്കുകയാണ് ഐഡിയ. ജിയോയുടെ 98 രൂപ പ്ലാനിനേയും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ് ഇത് ലക്ഷ്യമിടുന്നത്. ഈ മൂന്നു പ്ലാനുകളില്‍ മികച്ചത് ഏതാണെന്നറിയാന്‍ ആദ്യം ഐഡിയയുടെ 93 രൂപ പ്ലാന്‍ എന്താണെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം.

ഐഡിയയുടെ 93 രൂപ പ്ലാന്‍

ഐഡിയയുടെ 93 രൂപ പ്ലാന്‍

ഐഡിയയുടെ 93 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ കോളുകള്‍, 1ജിബി ഡാറ്റ 10 ദിവസം വാലിഡിറ്റി എന്നിവയാണ്. എസ്എംഎസും അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും ഈ പ്ലാനിലില്ല. പ്രതി ദിനം 250 മിനിറ്റ് ഫ്രീ കോളും പ്രതി വാരം 1000 മിനിറ്റ് ഫ്രീ കോളും നല്‍കുന്നു. പരിധി കഴിഞ്ഞാല്‍ ഒരു സെക്കന്‍ഡില്‍ ഒരു പൈസ വീതം ഈടാക്കും.

മത്സരം ഇവരുമായി

മത്സരം ഇവരുമായി

ഐഡിയയുടെ ഈ പ്ലാനുമായി മത്സരിക്കുന്നത് ജിയോയുടെ 98 രൂപ പ്ലാനും എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനുമാണ്. ജിയോ നല്‍കിയിരിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 2.1 ജിബി 4ജി ഡാറ്റ (പ്രതി ദിനം ഡാറ്റ ക്യാപ്പ് 0.15 ജിബി), 140 ഫ്രീ എസ്എംഎസ്, ജിയോ ആപ്ലിക്കേഷനുകളുടെ അണ്‍ലിമിറ്റഡ് ആക്‌സസും ലഭിക്കുന്നു. പ്ലാന്‍ വാലിഡിറ്റി 14 ദിവസമാണ്.

എന്നാല്‍ എയര്‍ടെല്‍ നല്‍കുന്നത് അണ്‍ലിമിറ്റഡ് കോള്‍, 1ജിബി 3ജി/ 4ജി ഡാറ്റ, 10 ദിവസത്തെ വാലിഡിറ്റിയില്‍ 100 ഫ്രീ എസ്എംഎസ് എന്നിവയാണ്. എന്നാല്‍ ഈ പ്ലാന്‍ നോണ്‍-കൊമേഴ്‌സ്യല്‍ ഉപയോഗത്തിനു മാത്രമേ ലഭ്യമാകൂ എന്നു കമ്പനി വ്യക്തമാക്കി.

നോക്കിയ 6 (2018) ഞെട്ടിക്കുന്ന സവിശേഷതകളുമായി രംഗത്തെത്തിനോക്കിയ 6 (2018) ഞെട്ടിക്കുന്ന സവിശേഷതകളുമായി രംഗത്തെത്തി

ഐഡിയ, എയര്‍ടെല്‍, ജിയോ എന്നിവരുമായി താരതമ്യം ചെയ്യാം

ഐഡിയ, എയര്‍ടെല്‍, ജിയോ എന്നിവരുമായി താരതമ്യം ചെയ്യാം

ഐഡിയയും എയര്‍ടെല്ലും ജിയോയെക്കാളും വില കുറഞ്ഞ പ്ലാനുകളാണ്, എന്നാല്‍ വാലിഡിറ്റിയും ജിയോയെക്കാളും കുറവാണ്. ജിയോ പ്ലാന്‍ വാലിഡിറ്റി 14 ദിവസും എന്നാല്‍ ഐഡിയ എയര്‍ടെല്‍ എന്നിവയുടെ പ്ലാന്‍ വാലിഡിറ്റി 10 ദിവസവുമാണ്.

ഐഡിയ വോയിസ് കോള്‍ മാത്രമേ ഓഫര്‍ ചെയ്യുന്നുളളൂ. എന്നാല്‍ എയര്‍ടെല്ലും ജിയോയും ഡാറ്റ പ്ലാനും നല്‍കുന്നു. 14 ദിവസത്തേക്ക് 2.1 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നതെങ്കില്‍ എയര്‍ടെല്‍ നല്‍കുന്നത് 1ജിബി ഡാറ്റ 10 ദിവസത്തെ വാലിഡിറ്റിയിലാണ്.

Best Mobiles in India

Read more about:
English summary
The new Idea recharge pack is aimed at consumers who have higher calling requirements than data consumption. Idea's Rs. 93 prepaid pack will offer 'unlimited' local STD calls and data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X