തെറ്റായ സന്ദേശം വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ പ്രചരിച്ചാല്‍ അഡ്മിന്‍ "അഴിയെണ്ണും"...!

By Sutheesh
|

വാട്ട്‌സ്ആപ് ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ പ്രിയ മെസേജിങ് ആപായി മാറിയിരിക്കുകയാണ്. വ്യക്തികള്‍ തമ്മിലുളള സമ്പര്‍ക്കം മെച്ചപ്പെടുത്താം എന്നതിന് പുറമെ, സമാന ഹൃദയമുളള ഒരു കൂട്ടം ആളുകള്‍ക്ക് പരസ്പരം ആശയങ്ങള്‍ കൈമാറുന്നതിനും വാട്ട്‌സ്ആപ് വലിയ സഹായമാണ് വഹിക്കുന്നത്.

വാട്ട്‌സ്ആപിലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കാമനുളള ടിപ്‌സുകള്‍...!വാട്ട്‌സ്ആപിലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കാമനുളള ടിപ്‌സുകള്‍...!

വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലെ അഡ്മിന് നടുക്കം സൃഷ്ടിക്കുന്ന ഈ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യാന്‍...!ശല്ല്യക്കാരായ കോണ്‍ടാക്റ്റുകളെ വാട്ട്‌സ്ആപില്‍ ബ്ലോക്ക് ചെയ്യാന്‍...!

1

1

വാട്ട്‌സ് ആപ് ഗ്രൂപ്പ് വഴി തെറ്റായ സന്ദേശം പ്രചരിപ്പിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പിന്റെ അഡ്മിനും ഉണ്ടാകുമെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

2

2

ഇതുപ്രകാരം തെറ്റായ സന്ദേശം വാട്ട്‌സ്ആപില്‍ പ്രചരിക്കപ്പെട്ടാല്‍ അയച്ച ആളിനൊപ്പം ഗ്രൂപ്പിന്റെ അഡ്മിനെയും പിടികൂടാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

3

3

വാട്ട്‌സ്ആപില്‍ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയില്‍ പത്തോളം പേരെയാണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്.

 

4

4

മറ്റൊരു ശ്രദ്ധേയമായ വസ്തുത അറസ്റ്റിലായവരില്‍ 5 പേര്‍ വാട്ട്‌സ്ആപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായിരുന്നു എന്നതാണ്.

 

5

5

തെറ്റായ സന്ദേശം പോസ്റ്റ് ചെയ്ത ആളുകളെ കിട്ടാതെ വന്നപ്പോഴാണ് അഡ്മിന്‍മാരെ പിടുകൂടുന്ന അവസ്ഥയുണ്ടായത്.

 

6

6

സന്ദേശം അയച്ച ആളുകളെ ഇന്ത്യയില്‍ പിടികൂടുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി സൈബര്‍ സെല്‍ ചൂണ്ടിക്കാണിക്കുന്നു.

 

7

7

അതുകൊണ്ടാണ് അഡ്മിനെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

 

8

8

തെറ്റായ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ പ്രചരിച്ചാല്‍ വൈകാതെ അതിനെക്കുറിച്ച് അഡ്മിന്‍ പോലീസിനെ അറിയിക്കണം.

 

9

9

ഇന്ത്യന്‍ ശിക്ഷാനിയമം 505 ഒന്ന്(ബി) അനുസരിച്ചാണ് ഇത്തരം കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്.

 

10

10

സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.

 

Best Mobiles in India

Read more about:
English summary
If you are an admin for a group on WhatsApp, you could ask for trouble.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X