പഴയ ഐഫോണുകളും ഐപാഡുകളും പ്രവര്‍ത്തനരഹിതമാകുന്നത് തടയാന്‍ ഇക്കാര്യം ചെയ്യുക
ഐഫോണ്‍ 4S/5, ഐപാഡ് 2 തുടങ്ങിയ പഴയ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഏതാനും നാളുകള്‍ കൂടിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുകയില്ല. പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ പഴയ ഉപകരണങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ആപ്പിള്‍ തീരുമാനിച്ചതാണ് കാരണം.

iOS 12.4 അപ്‌ഡേറ്റ് പ്രഖ്യാപിച്ച സമയത്ത് ആപ്പിള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പഴയ ഹാര്‍ഡ്‌വെയറില്‍പുതിയ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുകയില്ല. പഴയ ഉപകരണങ്ങളിലെ ജിപിഎസ് ടൈം റോളോവര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.

ജി.പി.എസ് ടൈം റോളോവര്‍
സാങ്കേതിക കാരണങ്ങളാല്‍ ഈ വര്‍ഷം ഏപ്രില്‍ 6 മുതല്‍ മിക്ക ഉപകരണങ്ങളിലും ജി.പി.എസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല. പല ഉപകരണങ്ങളും സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവ തെറ്റായാണ് കാണിക്കുന്നത്. 2019 നവംബര്‍ 3 വരെ ഐഫോണുകളെയും ഐപാഡുകളെയും ഈ പ്രശ്‌നം ബാധിക്കുകയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. വൈ-ഫൈ മാത്രമമുള്ള ഐപാഡ് മോഡലുകള്‍, ഐപോഡ് ടച്ച് എന്നിവയെ ഈ പ്രശ്‌നം ബാധിക്കുകയില്ല.

ജി.പി.എസ് കൃത്യതയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ iOS അപ്‌ഡേറ്റ്
2012-നും അതിന് മുമ്പും ഇറങ്ങിയ ഐഫോണ്‍, ഐപാഡു മോഡലുകളില്‍ 2019 നവംബര്‍ 3-ന് ശേഷം ജി.പി.എസ് കൃത്യതയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ iOS അപ്‌ഡേറ്റ് ആവശ്യമാണെന്ന് ആപ്പിള്‍ അറിയിച്ചു. നവംബര്‍ 3-ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ഉപകരണങ്ങളിലെ ജി.പി.എസ് ശരിയായി പ്രവര്‍ത്തിക്കുകയില്ല. ജി.പി.എസിന് പുറമെ ഐക്ലൗഡ് സിങ്കിങ്, ഇ-മെയില്‍ എന്നിവയെയും സാങ്കേതിക തകരാര്‍ പിടികൂടാമെന്ന് കമ്പനി വ്യക്തമാക്കി.

പഴയ ആപ്പിള്‍ ഉപകരണങ്ങള്‍
പഴയ ആപ്പിള്‍ ഉപകരണങ്ങള്‍ കൈവശമുള്ളവര്‍ സെറ്റിംഗ്‌സ് എടുത്ത് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യുക. ഐഫോണ്‍ 4s, ഐപാഡ് മിനി (ആദ്യ തലമുറ) ഫൈ-ഫൈ+ സെല്ലുലാര്‍, ഐപാഡ് 2 വൈ-ഫൈ+ സെല്ലുലാര്‍, ഐപാഡ് (മൂന്നാം തലമുറ) .-ഫൈ+ സെല്ലുലാര്‍ എന്നിവയ്ക്കുള്ള സോഫ്റ്റ്‌വെയര്‍ പതിപ്പ് iOS 9.3.6 ആണ്. iOS 10.3.4 ആണ് ഐഫോണ്‍ 5, ഐപാഡ് (നാലാം തലമുറ) വൈ-ഫൈ+ സെല്ലുലാര്‍ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയര്‍പതിപ്പ്.


Click it and Unblock the Notifications








