Just In
- 10 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ഓഫറുകളുടെ ഉത്സവത്തിനിടെ 'ഓർമകൾക്ക്' ഒരുലക്ഷം രൂപ വിലയിട്ട് വെസ്റ്റേൺ ഡിജിറ്റൽ
ഇന്ത്യക്ക് ഇനിയങ്ങോട്ട് ഓഫറുകളുടെ ഉത്സവദിനങ്ങളാണ്. പൂരപ്പറമ്പിൽ വിലസുന്ന കൊമ്പനെപ്പോലെ പ്രമുഖരായ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമാതാക്കളെല്ലാം തങ്ങളുടെ ഉൽപ്പന്നങ്ങളുമായി ആ ഉത്സവപ്പറമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോൺ വിപണി, സ്മാർട്ട് ടിവി വിപണി, കമ്പ്യൂട്ടർ വിപണി തുടങ്ങി എല്ലാ ഇലക്ട്രോണിക് സാധനങ്ങളുടെയും വൻ കച്ചവടമാണ് നടക്കാൻ പോകുന്നത് എന്നാണ് പൊതു വിലയിരുത്തൽ.

തങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ കമ്പനികൾ നിരവധി ഓഫറുകളും പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ഹാർഡ് ഡിസ്ക് നിർമാതാക്കളായ വെസ്റ്റേൺ ഡിജിറ്റൽ(Western Digital ). '' ഷെയർ യുവർ മെമ്മറീസ് '' ( " Share Your Memories," ) എന്നാണ് ഈ ഓഫറിന് വെസ്റ്റേൺ ഡിജിറ്റൽ നൽകിയിരിക്കുന്ന പേര്.

വെസ്റ്റേൺ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിയപ്പോൾ നിങ്ങൾക്കുണ്ടായ അനുഭവം പങ്കു വയ്ക്കൂ എന്നാണ് കമ്പനി പറയുന്നത്. ആളുകളെ ആകർഷിക്കാനും കച്ചവടം കൂട്ടാനുമുള്ള തന്ത്രമാണ് ഡബ്ലുഡി ഇറക്കുന്നത് എങ്കിലും ഉപഭോക്താക്കൾക്ക് ആവേശം പകരുന്നതാണ് ഓഫർ. ഒരു ലക്ഷം എന്നു കേൾക്കുമ്പോൾ തന്നെ ആരും ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരും എന്ന് കമ്പനിക്കറിയാം.

ഓർമ്മകൾ പങ്കുവച്ചത് കൊണ്ട് മാത്രം മത്സരത്തിൽ പങ്കെടുക്കാനാകില്ല. 128 ജിബിക്ക് മുകളിലേക്കുള്ള സാൻഡിസ്ക് (SanDisk) ഉൽപ്പന്നമോ 2ടിബിക്ക് മുകളിലുള്ള വെസ്റ്റേൺ ഡിജിറ്റൽ ഉപകരണമോ അടുത്തിടെ വാങ്ങിയവർക്കും ഇനി വാങ്ങുന്നവർക്കും മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാനാകുക. ഒരു ലക്ഷം രൂപ, 150 ഗ്രാമിന്റെ സ്വർണം എന്നിവയാണ് മത്സരത്തിലെ സമ്മാനങ്ങൾ.

തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങിയപ്പോൾ ഉപഭോക്താക്കൾക്കുണ്ടായ സുന്ദര മുഹൂർത്തങ്ങൾ അറിയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമായി കമ്പനി പറയുന്നത്. മത്സരത്തിനായി ഒരു പ്രത്യേക ക്യുആർ കോഡും ഈ വിഭാഗത്തിൽപ്പെട്ട ഉൽപ്പന്നങ്ങളിൽ നൽകിയിട്ടുണ്ട്. മത്സരത്തിന്റെ പരിധിയിൽ വരുന്ന ഉപകരണങ്ങളിൽ വലിയൊരു സ്റ്റിക്കർ നൽകിയിട്ടുണ്ടാകും. ഒരു സ്ക്രാച്ച് കോഡും ഡീറ്റെയ്ൽസും ഉൾപ്പെടെയാണ് ഈ സ്റ്റിക്കർ വരുന്നത്.

ഈ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഓഫർ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. എല്ലാ ആഴ്ചയും രണ്ട് വിജയികളെ വീതം തിരഞ്ഞെടുക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു ലക്ഷം രൂപയുടെ വൗച്ചർ ആണ് ഇവർക്ക് സമ്മാനമായി നൽകുക. വിജയികൾക്ക് ഈ വൗച്ചറുകൾ ഉപയോഗിച്ച് എൽജി(LG) യുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഓഫ്ലൈനായി വാങ്ങാവുന്നതാണ്. ഇതു കൂടാതെ മറ്റൊരു സമ്മാനം കൂടി മത്സരത്തോടനുബന്ധിച്ച് കമ്പനി നൽകുന്നുണ്ട്. മത്സരത്തിന്റെ ഓരോ പാദത്തിലും ഭാഗ്യശാലിയായ ഒരാളെ തെരഞ്ഞെടുത്ത് 150 ഗ്രാമിന്റെ സ്വർണം സമ്മാനമായി നൽകുന്നതാണ് അത്.

വെസ്റ്റേൺ ഡിജിറ്റലിന്റെ മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം എന്നു നോക്കാം
ഠ സാൻഡിസ്കിന്റെയോ വെസ്റ്റേൺ ഡിജിറ്റലിന്റെയോ ഉൽപ്പന്നങ്ങൾ വാങ്ങുക.
ഠ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ മത്സരത്തിന്റെ പരിധിയിൽ വരുന്ന 128 ജിബിക്ക് മുകളിലേക്കുള്ള സാൻഡിസ്ക് ഉൽപ്പന്നമോ 2ടിബിക്ക് മുകളിലുള്ള വെസ്റ്റേൺ ഡിജിറ്റൽ ഉപകരണമോ ആണ് വാങ്ങുന്നത് എന്ന് ഉറപ്പാക്കുക.

ഠ ഉൽപ്പന്നം വാങ്ങിയ ശേഷം അതിന്റെ പാക്കേജിൽ നൽകിയിരിക്കുന്ന ക്യുആർ (QR) കോഡ് സ്കാൻ ചെയ്യുക.
ഠ https://www.shareyourmemory.in/ എന്ന വെബ് അഡ്രസിൽ കയറി ലോഗിൻ ചെയ്‌ത് ആവശ്യമായ വിവരങ്ങൾ നൽകിയും മത്സരത്തിൽ പങ്കെടുക്കാം.
ഠ തുടർന്ന് ഏകദേശം 30 മുതൽ 200 വരെ വാക്കുകളിൽ നിങ്ങളുടെ സന്തോഷകരമായ ഓർമ്മ പങ്കിട്ടുകൊണ്ട് കുറിപ്പ് നൽകി മത്സരത്തിന്റെ ഭാഗമാകുക.

ഠ കുറിപ്പ് വിജയകരമായി നൽകിയാൽ നിങ്ങൾക്ക് കൺഫർമേഷൻ മെസേജ് ലഭിക്കും. പിന്നീട് നിങ്ങളെ വിജയിയായി തിരഞ്ഞെടുത്താൽ കമ്പനി നിങ്ങളെ ബന്ധപ്പെടും.
ഇപ്പോൾ ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ഓൺലൈൻ വ്യാപാര രംഗത്തെ വമ്പന്മാർ നടത്തുന്ന ഉത്സവ ഓഫർ വിൽപ്പനയുടെ ചുവടുപിടിച്ചാണ് വെസ്റ്റേൺ ഡിജിറ്റലിന്റെയും ഈ നീക്കം. ഓഫറുകളുമായി ആമസോണും ഫ്ലിപ്കാർട്ടും നടത്തുന്ന കച്ചവടം ഇലക്ട്രോണിക് വിപണിയിൽ മൊത്തത്തിൽ ഒരു ഉണർവ് സൃഷ്ടിക്കും. ആ ഉണർവ് തങ്ങൾക്ക് ഗുണകരമാക്കാനുള്ള വെസ്റ്റേൺ ഡിജിറ്റിന്റെ ശ്രമം ഉപഭോക്താക്കൾക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470