വീട്ടിലൊരു തിയറ്റർ ആവാം; 74,000 രൂപയുടെ 55 ഇഞ്ച് സ്മാർട്ട് ടിവി ഫ്ലിപ്പ്കാർട്ടിൽ 23,000 രൂപയ്ക്ക്!
സ്മാർട്ട് ടിവികൾ നമ്മുടെ വീടുകളുടെ പ്രധാന ആഢംബരമായിക്കൊണ്ടിരിക്കുകയാണ്. വലിയ സ്മാർട്ട് ടിവികൾക്ക് കുറഞ്ഞത് 50000 രൂപയ്ക്ക് മുകളിലെങ്കിലും ചിലവാകും. എന്നാൽ കുറഞ്ഞ ചിലവിൽ വീട്ടിലൊരു സ്മാർട്ട് തിയറ്റർ ഒരുക്കാനുള്ള അവസരം ഇപ്പോൾ വന്നിരിക്കുന്നു. കാരണം TCL U62 139 cm ഐഫാൽക്കണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻവിലക്കുറവുണ്ട്.
കുറഞ്ഞ തുക മാത്രമേ മുടക്കാൻ ഉള്ളൂ എന്നതിനാൽ സ്മാർട്ട് തിയറ്റർ എന്ന മോഹം മനസിൽ ഒതുക്കിയവർക്ക് ഇത് ഒരു സുവർണാവസരമാണ്. കാരണം ഇപ്പോൾ 55 ഇഞ്ച് സ്മാർട്ട്ടിവി 25000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാം. ജനപ്രിയ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിലെ പ്രത്യേക ഡീൽ ആണ് ഇതിനുപിന്നിൽ.

ഗൂഗിൾ ടിവി സോഫ്റ്റ്വെയറിനൊപ്പം വരുന്നതും ഉയർന്ന നിലവാരമുള്ള കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്നതുമായ ടിസിഎൽ യു 62 ഐഫാൽക്കൺ സ്മാർട്ട് ടിവി ആണ് പ്രത്യേക ഓഫറിൽ കുറഞ്ഞ വിലയിൽ ലഭ്യമായിട്ടുള്ളത്. ഈ ടിവിയുടെ യഥാർത്ഥ വില വെബ്സൈറ്റിൽ 75,000 രൂപയ്ക്ക് അടുത്താണ് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
യഥാർഥ വില 75000 രൂപയ്ക്കടുത്ത് കാണിക്കുമെങ്കിലും ഈ സ്മാർട്ട് ടിവി പ്രത്യേക ഡിസ്കൗണ്ടിൽ 23,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിനുപുറമെ, ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. കാനറാബാങ്ക് കാർഡ് ഉപയോഗിച്ച് നടത്തുന്ന പർച്ചേസിന് 15000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.

23,999 രൂപ പ്രത്യേക ഓഫർ വിലയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന, 55 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള ഈ (iFF55U62) മോഡലിന് കാനറ ബാങ്ക് ക്രെഡിറ്റ് കാർഡ്, വൺകാർഡ് ക്രെഡിറ്റ് കാർഡ്, യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് എന്നിവ ഉപയോഗിച്ചുള്ള പർച്ചേസിന് 10% വരെ ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.
പുതിയ ടിവി വാങ്ങുന്നതിനൊപ്പം പഴയ ടിവി എക്സ്ചേഞ്ച് ചെയ്യാൻ താൽപര്യമുള്ളവർക്കായി എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. പകരം നൽകുന്ന ടിവിയുടെ മോഡലും വർക്കിങ് കണ്ടീഷനും അനുസരിച്ച് പരമാവധി 1,800 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ബാങ്ക് അല്ലെങ്കിൽ എക്സ്ചേഞ്ച് ഓഫർ ഉപയോഗിച്ച് ഈ സ്മാർട്ട് ടിവിയുടെ വില 22,000 രൂപയിൽ താഴെ വിലയിലേക്ക് എത്തിക്കാം.
55 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള ഐഫാൽക്കൺ സ്മാർട്ട്ടിവി: ബെസൽ-ലെസ് രൂപകൽപ്പനയും 60ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള അൾട്രാ എച്ച്ഡി (4K) 3840×2160 പിക്സൽ റെസല്യൂഷൻ ഡിസ്പ്ലേയും ഈ സ്മാർട്ട്ടിവി വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ടിവിയിൽ മികച്ച ഓഡിയോ എക്സ്പീരിയൻസിനായി ഡോൾബി ഓഡിയോ പിന്തുണയുള്ള, 24 വാട്ട് ഔട്ട്പുട്ട് സ്പീക്കറുകളുമുണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകളുടെ കാര്യമെടുത്താൽ, ഈ ടിവിക്ക് മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും ഒരു യുഎസ്ബി പോർട്ടും കൂടാതെ ഹെഡ്ഫോൺ ജാക്കും ഉണ്ട്. 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള ഈ ടിവിയിൽ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ, യൂട്യൂബ് തുടങ്ങിയ ഒടിടി ആപ്ലിക്കേഷനുകൾക്കുള്ള പിന്തുണയുമുണ്ട്.
ആളുകളുടെ കാഴ്ചാനുഭവം മെച്ചപ്പെടുത്താൻ പാകത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന iFFALCON ടിവി ഉപയോഗിച്ച്, പ്രിയപ്പെട്ട സിനിമകളും ഷോകളും വ്യക്തമായ ക്ലാരിറ്റിയോടും മൾട്ടിമീഡിയ നിലവാരത്തോടും ആസ്വദിക്കാം. കൂടാതെ, ഈ ടിവിയുടെ ഡൈനാമിക് കളർ എൻഹാൻസ്‌മെൻ്റ് സാങ്കേതികവിദ്യ ലോ കളർ ചിത്രങ്ങളെ വർണ്ണ സമ്പന്നമാക്കി, ആസ്വാദനം വർദ്ധിപ്പിക്കുന്നു.


Click it and Unblock the Notifications