മക്കളെ കടിഞ്ഞാണിടാന്‍ രക്ഷിതാക്കള്‍ക്കായി ഒരു ആപ് ഇതാ...!

Written By:

രക്ഷിതാക്കളുടെ ഫോണ്‍കോളുകള്‍ അവഗണിക്കുന്ന മക്കളെ നിയന്ത്രിക്കാനും ആപ് എത്തി. അച്ഛനമ്മമാരുടെ ഫോണ്‍ ശ്രദ്ധിക്കാതിരുന്നാല്‍ മക്കളുടെ സ്മാര്‍ട്ട് ഫോണുകള്‍ ലോക്ക് ചെയ്യുന്നതാണ് പുതിയ ആപ്ലിക്കേഷന്‍.

മക്കളെ കടിഞ്ഞാണിടാന്‍ രക്ഷിതാക്കള്‍ക്കായി ഒരു ആപ് ഇതാ...!

ഇതിലൂടെ രക്ഷിതാക്കളുടെ ഫോണ്‍ മക്കള്‍ അവഗണിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് 'Ignore No More' എന്ന ആപിന്റെ നിര്‍മ്മാതാവായ ഷാരോണ്‍ സ്റ്റാന്‍ഫ്രിഡ് പറയുന്നത്.

മക്കളെ കടിഞ്ഞാണിടാന്‍ രക്ഷിതാക്കള്‍ക്കായി ഒരു ആപ് ഇതാ...!

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കണ്ടുപിടത്തങ്ങള്‍...!

രക്ഷിതാക്കളുടെയും മക്കളുടെയും ഫോണില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം. നാലക്ക ഡിജിറ്റല്‍ കോഡ് ഉപയോഗിച്ചാണ് ആപ് പ്രവര്‍കത്തിക്കുക. ലോക്ക് ചെയ്തുകഴിഞ്ഞാല്‍ മക്കള്‍ക്ക് ഫോണില്‍ മെസേജ് ചെയ്യുക, ഗെയിം കളിക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല.

മക്കളെ കടിഞ്ഞാണിടാന്‍ രക്ഷിതാക്കള്‍ക്കായി ഒരു ആപ് ഇതാ...!

രക്ഷിതാവുമായി ബന്ധപ്പെട്ട് അവരുടെ കൈവശമുള്ള പാസ്‌വേഡ് ഉപയോഗിച്ചാല്‍ മാത്രമാണ് ലോക്ക് ആയ ഫോണ്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുക.

മക്കളെ ശിക്ഷിക്കാനല്ല, നേര്‍വഴിക്ക് നടത്താനാണ് ആപ് ഇറക്കിയിരിക്കുന്നതെന്ന് സ്റ്റാന്‍ഫ്രിഡ് പറയുന്നത്.

മക്കളെ കടിഞ്ഞാണിടാന്‍ രക്ഷിതാക്കള്‍ക്കായി ഒരു ആപ് ഇതാ...!

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകുന്ന ആപ് മാര്‍ച്ച് മാസത്തില്‍ ഐ ഫോണുകളിലും എത്തും.

Read more about:
English summary
Ignore No More: App That Helps Parents to Control Children's Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot