ഐ.ഐ.റ്റിയില്‍ ഡ്രോണുകള്‍ക്കായി മികവിന്റെ കേന്ദ്രങ്ങളൊരുങ്ങുന്നു

പൂര്‍ണമായും വില്‍പ്പനയും സര്‍വീസും സപ്പോര്‍ട്ടും വാഗ്ദാനം നല്‍കുന്നതാണ് ടെറയുടെ ഇന്ത്യയിലെ സേവനം. വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും ലെക്ചറുകളുമെല്ലാം നടത്താന്‍ ഐ.ഐ.റ്റി ഹൈദ്രാബാദിനെ ടെറാ സഹായിക്കുമെന്ന

|

ഡ്രോണുകളുടെ ഉപയോഗം കൂടുതല്‍ പ്രാവര്‍ത്തികമാക്കുന്നതിന് തയ്യാറെടുത്ത് ഇന്ത്യ. ഇതിനായി ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെറാ ഡ്രോണ്‍ കോര്‍പ്പറേഷനുമായി ടെറാ ഡ്രോണ്‍ ഇന്ത്യയും ഐ.ഐ.റ്റി ഹൈദ്രാബാദും കരാറൊപ്പിട്ടുകഴിഞ്ഞു. ഡ്രോണുകള്‍ക്കായി ഇന്ത്യയില്‍ മികവിന്റെ കേന്ദ്രങ്ങളൊരുക്കാനാണ് തീരുമാനം.

 
ഐ.ഐ.റ്റിയില്‍ ഡ്രോണുകള്‍ക്കായി മികവിന്റെ കേന്ദ്രങ്ങളൊരുങ്ങുന്നു

ഐ.ഐ.റ്റി ഹൈദ്രാബാദ്

ഐ.ഐ.റ്റി ഹൈദ്രാബാദ്

മൂന്നുപേരും ചേര്‍ന്നൊപ്പിച്ച ധാരണാപത്രം പ്രകാരം ഐ.ഐ.റ്റി ഹൈദ്രാബാദിലാകും കേന്ദ്രം സ്ഥാപിക്കുക. 'വളരെ നൂതനമായ രീതിയിലാണ് പുതിയ കേന്ദ്രം നിര്‍മിക്കുന്നത്. ഡ്രോണുകള്‍ക്കായുള്ള മികവിന്റെ കേന്ദ്രം ലോകോത്തര നിലവാരത്തില്‍ അറിയപ്പെടും' - ഐ.ഐ.റ്റി ഹൈദ്രാബാദ് ഡയറക്ടര്‍ ഡോ. യു.ബി ദേശായി പറയുന്നു.

 ടെറാ ഡ്രോണ്‍ കോര്‍പ്പറേഷന്‍

ടെറാ ഡ്രോണ്‍ കോര്‍പ്പറേഷന്‍

5G കമ്മ്യൂണിക്കേഷന്‍, കൃഷി, ഗതാഗതം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്‌ക്കെല്ലാം ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്താനാകുമെന്നും ദേശായി പറയുന്നു. വ്യാവസായികമായി ഡ്രോണ്‍ സേവനം നല്‍കുന്നതില്‍ ടെറാ ഡ്രോണ്‍ കോര്‍പ്പറേഷന്‍ മിടുക്കരാണ്. എകദേശം ആറു ഭൂഖണ്ഡങ്ങളിലും ഇരുപതോളം രാജ്യങ്ങളിലും ടെറാ ഡ്രോണ്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ കരുത്തു തെളിയിച്ചിട്ടുണ്ട്.

 ഡ്രോണ്‍ വര്‍ക്ക്‌ഷോപ്പുകള്‍
 

ഡ്രോണ്‍ വര്‍ക്ക്‌ഷോപ്പുകള്‍

വ്യോമയാന രംഗത്തും കമ്പനിയുടെ സേവനം ലഭ്യമാക്കിവരുന്നുണ്ട്. ജപ്പാനിലെ ഫ്‌ളൈയിംഗ് കാര്‍ പ്രോജക്ടില്‍ ടെറാ പങ്കാളിയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറുന്ന ഇന്ത്യയില്‍ വ്യാവസായിക തലത്തില്‍ ഡ്രോണ്‍ ഉപയോഗത്തിന് ഏറെ പ്രാധാന്യമാണുള്ളതെന്ന് ടെറാ ഡ്രോണ്‍ കോര്‍പ്പറേഷന്‍ സി.ഇ.ഒ ടോറു ടൊക്കുഷിഗും സാക്ഷ്യപ്പെടുത്തുന്നു.

ഐ.ഐ.റ്റി വിദ്യാര്‍ത്ഥികള്‍

ഐ.ഐ.റ്റി വിദ്യാര്‍ത്ഥികള്‍

പൂര്‍ണമായും വില്‍പ്പനയും സര്‍വീസും സപ്പോര്‍ട്ടും വാഗ്ദാനം നല്‍കുന്നതാണ് ടെറയുടെ ഇന്ത്യയിലെ സേവനം. വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും ലെക്ചറുകളുമെല്ലാം നടത്താന്‍ ഐ.ഐ.റ്റി ഹൈദ്രാബാദിനെ ടെറാ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പും കമ്പനി വാഗ്ദാനം നല്‍കുന്നു.

Best Mobiles in India

Read more about:
English summary
In a bid to speed up the development of drones in India, Japan-based Terra Drone Corporation, Terra Drone India and the Indian Institute of Technology, Hyderabad, on Thursday announced that they have signed a pact to establish a first-of-its-kind Centre of Excellence for Unmanned Aerial Vehicles (UAVs) in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X