ഗൗരവിന് ഗൂഗിള്‍ വാഗ്ദാനം ചെയ്തത് 1.7 കോടി...!

Written By:

ഐ ഐ ടി ഇന്‍ഡോറിലെ ബി.ടെക് വിദ്യാര്‍ത്ഥി ഗൗരവ് അഗര്‍വാളിന് ഗൂഗിള്‍ വാഗ്ദാനം ചെയ്തത് 1.7 കോടി വാര്‍ഷികശമ്പളം.

കമ്പ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ഗൗരവ്. ഗൂഗിളിന്റെ വാഗ്ദാനം ഗൗരവ് സ്വീകരിച്ചതായി ഐ ഐ ടി ഇന്‍ഡോര്‍ വക്താവ് അറിയിച്ചു.

ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശിയാണ് ഇടത്തരം കുടുംബാംഗമായ 21-കാരനായ ഗൗരവ്. അടുത്ത മെയ് മാസം ക്ലാസ് അവസാനിച്ചുകഴിഞ്ഞാല്‍ കാലിഫോര്‍ണിയയിലെ ഗൂഗിള്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ഗൗരവ് അറിയിച്ചു.

ഗൗരവിന് ഗൂഗിള്‍ വാഗ്ദാനം ചെയ്തത് 1.7 കോടി...!

അടുത്തിടെ ഐ ഐ ടി ബോംബെയിലെ വിദ്യാര്‍ത്ഥിനി ആസ്ത അഗര്‍വാളിന് ഫെയ്‌സ്ബുക്ക് രണ്ടുകോടി രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനംചെയ്തിരുന്നു.

English summary
IIT-Indore student gets Rs. 1.7-crore job offer from Google.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot