വായുവിൽ നിന്ന് കുടിവെള്ളം നിർമിക്കുന്ന സംവിധാനവുമായി ഐ.ഐ.ടി മദ്രാസ്

|

അന്തരീക്ഷവായുവിലെ നീരാവിയില്‍ നിന്ന് ശുദ്ധജലം നിര്‍മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ചെന്നൈ ഐ.ഐ.ടിയിലെ ഗവേഷകർ. കഠിനമായ ശുദ്ധജലക്ഷാമം നേരിടുന്ന ചെന്നൈയില്‍ പലയിടങ്ങളിലും ഇവര്‍ ജലം നിര്‍മ്മിയ്ക്കാനുള്ള കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ ഐ.ഐ.ടിയില്‍ പി.എച്ച്.ഡി ചെയ്യുന്ന രമേഷ് കുമാര്‍, പ്രദീപ് ടി, അങ്കിത് നഗര്‍ എന്നീ ഗവേഷകരാണ് ഈ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാക്കള്‍.

വായുവിൽ നിന്ന് കുടിവെള്ളം നിർമിക്കുന്ന സംവിധാനവുമായി ഐ.ഐ.ടി മദ്രാസ്

 

ഇവര്‍ മൂന്നുപേരും ചേര്‍ന്ന് 'വായുജല്‍' എന്ന കമ്പനിയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ചെന്നൈ ഐ.ഐ.ടി സർവകലാശാലയിൽ ദിവസേന നൂറുലിറ്റര്‍ വെള്ളമുണ്ടാക്കുന്ന പ്ലാന്റ് ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. സമാനമായ പ്ലാന്റുകള്‍ ചെന്നൈയില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ നീരാവിയുടെ അംശം കൂടുതലുള്ള ചെന്നൈ പോലെയൊരു നഗരത്തില്‍ ഇത് ലളിതമാണെന്നും എന്നാല്‍ വരണ്ട കാലാവസ്ഥയുള്ള രാജസ്ഥാന്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇതിൻറെ പ്രവര്‍ത്തനം നീരിക്ഷിച്ച് വരികയാണെന്നും ഗവേഷകര്‍ പറയുന്നു.

കുടിവെള്ളം ലഭ്യമാക്കുക

കുടിവെള്ളം ലഭ്യമാക്കുക

തീർത്ഥയുടെ സി.ഇ.ഓ ആയ ദുർഗ ദാസ് പറഞ്ഞു, "പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയെന്ന ഞങ്ങളുടെ പ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായി അന്തരീക്ഷ ഈർപ്പം വേർതിരിച്ചെടുക്കുന്നതിന്റെ (എ.എം.ഇ) വ്യത്യസ്ത സാങ്കേതിക വിദ്യകൾ പര്യവേക്ഷണം ചെയ്യാനും പൂർത്തീകരിക്കാനും ഞങ്ങൾ താൽപ്പര്യപ്പെടുന്നു. നീറോയ്‌ക്കൊപ്പം, ജലദൗർലഭ്യം നേരിടുന്ന ഗ്രാമങ്ങളിലെ ദശലക്ഷക്കണക്കിന് വീടുകളുടെ വെളിച്ചം ഞങ്ങൾ ഉയർത്തും."

നാനോ, മൈക്രോ എഞ്ചിനീയറീങ്ങ് സാങ്കേതികത

നാനോ, മൈക്രോ എഞ്ചിനീയറീങ്ങ് സാങ്കേതികത

നാനോ, മൈക്രോ എഞ്ചിനീയറീങ്ങ് തുടങ്ങിയ സാങ്കേതികതകളുപയോഗിച്ച് അന്തരീക്ഷ നീരാവിയുടെ സ്വേദനം സാദ്ധ്യമാക്കുകയാണ് ഈ സാങ്കേതികവിദ്യയുടെ ധർമം. ഇലകളിലും മരുഭൂമിയില്‍ ജീവിക്കുന്ന ചെടികളിലും നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവര്‍ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ വളരെയധികം വൈദ്യുതി ഈ പ്രവര്‍ത്തനത്തിനായി വേണ്ടിവരുന്നു എന്നതാണ് ഈ സാങ്കേതികവിദ്യയുടേ ഏറ്റവും വലിയ ദോഷം.

ഐ.ഐ.ടി മദ്രാസ്
 

ഐ.ഐ.ടി മദ്രാസ്

സൗരോര്‍ജ്ജമുപയോഗിച്ച്‌ ഈ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗവേഷകര്‍. നിലവില്‍ ആറു രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭിച്ചാല്‍ ഒരു ലിറ്റര്‍ വെള്ളം നിര്‍മ്മിക്കുന്നതിന് ചിലവാകുന്നത് ഏകദേശം രണ്ടുരൂപയാണ്. ഇത് ലിറ്ററിന് ഒന്നര രൂപയോ ഒരു രൂപയോ ആക്കി കുറയ്ക്കാനുള്ള ശ്രമത്തിലാണിവര്‍ ഇപ്പോൾ. അന്തരീക്ഷ വായുവില്‍ നിന്ന് ജലമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ പലയിടങ്ങളിലുമുണ്ടെങ്കിലും ഇത്രയും കാര്യക്ഷമമായും ചിലവുകുറച്ചുമുള്ള സാങ്കേതികവിദ്യ ഇതാദ്യമാണെന്നതാണ് ഇതിൻറെ പ്രത്യേകത.

'വായുജല്‍' കമ്പനി

'വായുജല്‍' കമ്പനി

കേന്ദ്രഗവണ്മെന്റിൻറെ എഞ്ചിനീയര്‍സ് ഇന്ത്യ ലിമിറ്റഡിൻറെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയ ഈ കമ്പനി ഐ.ഐ.ടി മദ്രാസിലെ ഇന്‍ങ്ക്യുബേഷന്‍ സേവനങ്ങളുടേ സഹായത്തലാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. സൈനിക ആവശ്യങ്ങള്‍ക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് ഈ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നു. ദുർഗ ദാസ് പറഞ്ഞു, "ഞങ്ങൾ 14 വർഷം മുമ്പ് ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച അന്തരീക്ഷ വാട്ടർ ജനറേറ്റർ കൊണ്ടുവന്നു. വൈദ്യുതിയും അറ്റകുറ്റപ്പണികളും വേണ്ടാത്ത 4-5 ലിറ്റർ വെള്ളം ഉൽപാദിപ്പിക്കുന്ന ആദ്യത്തെ സംവിധാനം ഞങ്ങൾ ഉടനെ കൊണ്ടുവരും."

ഐ.ഐ.ടി ഗവേഷകര്‍

ഐ.ഐ.ടി ഗവേഷകര്‍

എം.പി മായ പറഞ്ഞു, "അന്തരീക്ഷ വായു ശുദ്ധജലത്തിൻറെ ഒരു പ്രധാന ഉറവിടം മാത്രമല്ല, അതിൽ സാർവത്രികമായി ജലം ലഭ്യമാണ്. എന്നിരുന്നാലും, ഇത് നീരാവി രൂപത്തിലാണ് സ്ഥിതി ചെയ്യുന്നത്, അത് ദ്രാവകമായി ശേഖരിക്കുക എന്നതാണ് വെല്ലുവിളി. ഡെസിക്കന്റ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള നിർദ്ദിഷ്ട സോളാർ സ്റ്റിൽ രാത്രിയിൽ അന്തരീക്ഷ വായുവിൽ നിന്ന് ജല തന്മാത്രകളെ പിടിച്ചെടുത്ത് പകൽ വെള്ളം നൽകുന്നു. ഉപ്പുവെള്ളം പോലും ലഭ്യമല്ലാത്ത സ്ഥലങ്ങൾക്ക് ഇത് ഒരു അനുഗ്രഹമായിരിക്കും. "

Most Read Articles
Best Mobiles in India

Read more about:
English summary
Atmospheric Water Generators (AWG), the brainchild of MS scholar Ramesh Kumar, professor T Pradeep and PhD scholar Ankit Nagar, who founded Vayujal Technologies Pvt Ltd in September 2017, harnesses the moisture in the air to provide potable water.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more