പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇന്ത്യക്കാര്‍ കാണില്ല ! സംപ്രേഷണത്തില്‍ നിന്നും ഐ.എം.ജി-റിലയന്‍സ് പിന്മാറി

|

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണത്തില്‍ നിന്നും ഐ.എം.ജി റിലയന്‍സ് പിന്മാറി. കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. സാങ്കേതികത, മാന്‍പവര്‍ എന്നിവയിലുണ്ടായിരുന്ന സഹകരണമാണ് കമ്പനി നിര്‍ത്തിവെയ്ക്കുന്നതായി അറിയിച്ചത്. ട്വന്റി 20 ക്രിക്കറ്റ് മത്സരമാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്.

 

ഭീകരാക്രമണത്തില്‍

ഭീകരാക്രമണത്തില്‍

കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം പുല്‍വാമയിലുണ്ടായത്. മനുഷ്യ ചാവേര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 ധീരജവാന്മാരാണ് വീരമൃത്യു വരിച്ചത്. രാജ്യം വലിയ ദു:ഖത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഐ.എം.ജി റിലയന്‍സും പാക് സൂപ്പര്‍ ലീഗിനുള്ള പിന്തുണ പിന്‍വലിച്ച് ദു:ഖത്തിനൊപ്പം ചേര്‍ന്നത്.

പിന്മാറുന്ന കാര്യം

പിന്മാറുന്ന കാര്യം

സൂപ്പര്‍ ലീഗ് സംപ്രേഷണത്തില്‍ നിന്നും പിന്മാറുന്ന കാര്യം ഐ.എം.ജി-റിലയന്‍സ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ഈ തീരുമാനം നിരാശാജനകമാണ് എന്നാണ് തിരികെ ലഭിച്ച മറുപടി. ഇ-മെയിലിലൂടെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് എ.എം.ജി-റിലയന്‍സിനെ മറുപടിയറിയിച്ചത്.

ഈ മത്സരം
 

ഈ മത്സരം

ആറു ടീമുകള്‍ ഉള്‍പ്പെട്ട പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് 2015ലാണ് തുടക്കം കുറിച്ചത്. ഡി.ഡി സ്‌പോര്‍ട്‌സിലും നേരത്തെ ഈ മത്സരം സംപ്രേഷണം ചെയ്തിരുന്നതുമാണ്. ജയ്‌ഷെ മുഹമ്മദിന്റെ ആസൂത്രണത്തില്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ ലോകം മുഴുവന്‍ അപലപിക്കുകയാണ്. സംഭവത്തല്‍ പാകിസ്ഥാന്റെ പങ്കും തള്ളിക്കളയുന്നില്ല.

Best Mobiles in India

Read more about:
English summary
IMG-Reliance not to broadcast Pakistan Super League over Pulwama attack

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X