ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

Written By:

സാങ്കേതിക ലോകം ദ്രുത വേഗതയിലാണ് വികസിക്കുന്നത്. മനുഷ്യ ജീവിതം അനായാസമാക്കുന്നതിനായി ദിവസങ്ങള്‍ കഴിയുന്തോറും വ്യത്യസ്ത ഡിവൈസുകളാണ് എത്തുന്നത്.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ഇതിനിടയില്‍ ഇതുവരെ ഈ നൂറ്റാണ്ടില്‍ഇറങ്ങിയിട്ടുളള ഡിവൈസുകളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

മനുഷ്യന്‍ പാട്ട് കേട്ടിരുന്ന മാര്‍ഗ്ഗത്തിന് വിപ്ലവാത്മകമായ മാറ്റമാണ് ഐപോഡ് കൊണ്ടുവന്നത്. ഈ ഡിവൈസിന്റെ വലിയ ഇന്റേണല്‍ സ്‌റ്റോറേജ് ശേഷി സിഡികളും, കാസറ്റ് ടേപുകളും കൊണ്ടു നടക്കുന്നത് നിരര്‍ത്ഥകമാണെന്ന് തെളിയിച്ചു.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ആധിപത്യം ചോദ്യം ചെയ്ത ആദ്യ ബ്രൗസറാണിത്. ഇത് സൗജന്യവും ഏത് പ്ലാറ്റ്‌ഫോമിലും ഉപയോഗിക്കാവുന്നതും ആയതുകൊണ്ട് മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വയര്‍ ഇക്കോ സിസ്റ്റത്തില്‍ കെട്ടു പിണഞ്ഞ് കിടക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ആശ്വാസ ദായകമാണ്.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

വ്യത്യസ്ത രാജ്യങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുന്നതില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് സ്‌കൈപ് തുടക്കം കുറിച്ചത്. സൗജന്യമായി വൈഫൈ വഴി മറ്റ് രാജ്യങ്ങളിലെ നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കുന്നതിനും വീഡിയോ ചാറ്റ് നടത്തുന്നതിനു പോലും ഇതുകൊണ്ട് സാധിക്കുന്നു.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

മൈസ്‌പേസ്, ബെബൊ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകളുടെ വിജയത്തില്‍ നിന്ന് പടുത്തുയര്‍ത്തിയ ഫേസ്ബുക്ക് അതിന്റെ ലാളിത്യം കൊണ്ട് ജനപ്രിയതയില്‍ ഒന്നാമതാകുകയായിരുന്നു. 1.3 ബില്ല്യണ്‍ ആളുകളാണ് ഇന്ന് ഈ വെബ്‌സൈറ്റ് വഴി ബന്ധിക്കപ്പെട്ടിരിക്കുന്നത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

മൂന്ന് മുന്‍ പേപാല്‍ ജീവനക്കാര്‍ 2005-ല്‍ ആരംഭിച്ച യൂട്യൂബ് ഇന്ന് ലോകത്തെ ഏറ്റവും ജനപ്രീതി നേടിയ വീഡിയോ പങ്കിടല്‍ വെബ്‌സൈറ്റാണ്. ലോകത്തെ ആര്‍ക്ക് വേണമെങ്കിലും എവിടെ നിന്നും ഇതിലൂടെ സൗജന്യമായി തങ്ങളുടെ വീഡിയോ പ്രക്ഷേപണം ചെയ്യാവുന്നതാണ്.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

2000-ത്തിന്റെ തുടക്കത്തില്‍ സോണിയുടെ പ്ലേസ്റ്റേഷനും മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സും ഗെയിം കണ്‍സോള്‍ വിഭാഗത്തില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ നടത്തിയപ്പോള്‍, വെര്‍ച്ച്യുല്‍ ഗെയിമുകള്‍ ശാരീരികമായും ഇഴുകിച്ചേര്‍ന്ന് കളിക്കാവുന്ന കണ്‍സോള്‍ അവതരിപ്പിച്ച് നിട്ടെന്‍ഡോ ശ്രദ്ധ നേടുകയുണ്ടായി.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

സ്‌റ്റൈലസ് ഇല്ലാതെ കൈ വിരലുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിന്റെ ടച്ച്‌സ്‌ക്രീന്‍ നിയന്ത്രിക്കാവുന്ന സാങ്കേതികതയ്ക്ക് ലോകമെങ്ങും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 500 മില്ല്യണ്‍ ഐഫോണുകളാണ് ആപ്പിള്‍ ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ വിറ്റഴിച്ചത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

ബിബിസിയുടെ ഇന്റര്‍നെറ്റ് ടിവി സേവനമായ ഐപ്ലയര്‍ എത്തിയത് പൂര്‍ണ്ണമായി സിനിമകളോ ടിവി പ്രോഗ്രാമുകളോ സ്ട്രീം ചെയ്യുന്നത് തീരെ പ്രചാരമില്ലാത്ത സമയത്താണ്. പക്ഷെ ഇത് കുറഞ്ഞത് യുകെ-യിലെങ്കിലും ടിവി പരിപാടികള്‍ പ്രേക്ഷകരുടെ സൗകര്യത്തിന് അനുസരിച്ച് കാണുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചു.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

വിപണിയിലെ ഏറ്റവും ആദ്യത്തെ ഇ-റീഡറായിരുന്നില്ല കിന്‍ഡല്‍, പക്ഷെ ഇതിന്റെ വില കുറവും, ആമസോണിന്റെ ഓണ്‍ലൈന്‍ ഇബുക്ക് സ്‌റ്റോറുമായുളള മികച്ച സമന്വയവും ഈ ഡിവൈസിന് ജനപ്രിയമാക്കി.

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കണ്ടെത്തുലുകള്‍ ഇതാ...!

ആപ്പിളിന്റെ ഐഫോണ്‍ 2007-ല്‍ എത്തിയപ്പോള്‍, വെറളി പിടിച്ച മറ്റ് മൊബൈല്‍ കമ്പനികള്‍ ഐഒഎസിനോട് കടപിടിക്കുന്ന ഒഎസിനായി ദാഹിക്കുകയായിരുന്നു. ക്യാമറകള്‍ക്ക് വേണ്ടി ഏത് പ്ലാറ്റ്‌ഫോമിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഒഎസ് ആയാണ് ആന്‍ഡ്രോയിഡ് സൃഷ്ടിച്ചതെങ്കിലും, ഗൂഗിള്‍ 2005-ല്‍ ഇത് വാങ്ങിച്ച് മൊബൈല്‍ ഒഎസായി 2008-ല്‍ വിപണിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് ലോകത്താകമാനമുളള 80% മൊബൈലുകളിലും ആന്‍ഡ്രോയിഡ് ആണ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
important inventions of the this Century.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot